മുൻനിര സ്മാർട് ഫോൺ ബ്രാൻഡ് വിവോയുടെ പുതിയ ഹാൻഡ്സെറ്റ് വൈ01 ഇന്ത്യയിലെത്തി. 10,000 രൂപയിൽ താഴെ വിലയ്ക്ക് ലഭിക്കുന്ന ഫോണാണ് ഇത്. മീഡിയടെക് ഹീലിയോ പി35 പ്രോസസർ, വികസിപ്പിക്കാവുന്ന സ്റ്റോറേജ്, 5000 എംഎഎച്ച് ബാറ്ററി എന്നിവയാണ് പ്രധാന ഫീച്ചറുകൾ. 2 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഒരൊറ്റ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുൻനിര സ്മാർട് ഫോൺ ബ്രാൻഡ് വിവോയുടെ പുതിയ ഹാൻഡ്സെറ്റ് വൈ01 ഇന്ത്യയിലെത്തി. 10,000 രൂപയിൽ താഴെ വിലയ്ക്ക് ലഭിക്കുന്ന ഫോണാണ് ഇത്. മീഡിയടെക് ഹീലിയോ പി35 പ്രോസസർ, വികസിപ്പിക്കാവുന്ന സ്റ്റോറേജ്, 5000 എംഎഎച്ച് ബാറ്ററി എന്നിവയാണ് പ്രധാന ഫീച്ചറുകൾ.

ADVERTISEMENT

2 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഒരൊറ്റ വേരിയന്റിലാണ് വിവോ വൈ01 വരുന്നത്. 8,999 രൂപയാണ് വില. വിൽപനയുടെ കൃത്യമായ തിയതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ പുറത്തിറങ്ങിയാൽ ഫോൺ വിവോ ഇ-സ്റ്റോറിലും ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകളിലും ലഭ്യമാകും. എലഗന്റ് ബ്ലാക്ക്, സഫയർ ബ്ലൂ എന്നീ രണ്ട് കളർ വേരിയന്റുകളിലാണ് വിവോ വൈ01 വരുന്നത്.

ADVERTISEMENT

ആഫ്രിക്കൻ വിപണികളിലാണ് വിവോ വൈ01 ആദ്യം അവതരിപ്പിച്ചത്. വിവോ വൈ01 അവതരിപ്പിക്കുന്ന രണ്ടാമത്തെ വിപണിയാണ് ഇന്ത്യ. ഇന്ത്യൻ, ആഫ്രിക്കൻ മോഡലുകളുടെ ഫീച്ചറുകളെല്ലാം ഒന്നുതന്നെയാണ്. 720x1600 പിക്‌സൽ സ്‌ക്രീൻ റെസലൂഷനോടും 20:9 വീക്ഷണാനുപാതത്തോടും കൂടിയുള്ള 6.51 ഇഞ്ച് എച്ച്‌ഡി+ ഹാലോ ഫുൾ വ്യൂ ഡിസ്‌പ്ലേയാണ് വിവോയുടെ നേറ്റീവ് ഐ പ്രൊട്ടക്ഷൻ മോഡിന്റെ പിന്തുണയോടെ വിവോ വൈ01 വരുന്നത്.

ADVERTISEMENT

2 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജുമായി ജോടിയാക്കിയ ഒക്ടാ-കോർ മീഡിയടെക് ഹീലിയോ പി 35 ആണ് പ്രോസസർ. ഇത് മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ വികസിപ്പിക്കാം. ആൻഡ്രോയിഡ് അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 11.1ലാണ് വിവോ ഫോൺ പ്രവർത്തിക്കുന്നത്.

പിന്നിൽ 8 മെഗാപിക്സൽ ആണ് ക്യാമറ. മുൻവശത്ത് സെൽഫികൾക്കും വിഡിയോ കോളുകൾക്കുമായി 5 മെഗാപിക്സൽ ഷൂട്ടർ ഉണ്ട്. പുതിയ വിവോ വൈ സീരീസ് സ്മാർട് ഫോണിൽ 5000 എംഎഎച്ച് ആണ് ബാറ്ററി. 4ജി, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ്/ എ-ജിപിഎസ്, മൈക്രോ-യുഎസ്ബി പോർട്ട് എന്നിവയുൾപ്പെടെ നിരവധി കണക്റ്റിവിറ്റി ഓപ്ഷനുകളും ഉണ്ട്.

English Summary: Vivo Y01 launched with a 5000mAh battery