മുൻനിര സ്മാർട് ഫോൺ ബ്രാൻഡ് വൺപ്ലസിന്റെ പുതിയ ഹാൻഡ്സെറ്റ് ഏസ് റേസിങ് എഡിഷൻ ചൈനയിൽ അവതരിപ്പിച്ചു. ഇതേ ഫോൺ ഉടൻ തന്നെ ഇന്ത്യൻ വിപണിയിലും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 8100- മാക്സ് പ്രോസസർ, 5000 എംഎഎച്ച് ബാറ്ററി, 64-മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം എന്നിവയാണ് വൺപ്ലസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുൻനിര സ്മാർട് ഫോൺ ബ്രാൻഡ് വൺപ്ലസിന്റെ പുതിയ ഹാൻഡ്സെറ്റ് ഏസ് റേസിങ് എഡിഷൻ ചൈനയിൽ അവതരിപ്പിച്ചു. ഇതേ ഫോൺ ഉടൻ തന്നെ ഇന്ത്യൻ വിപണിയിലും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 8100- മാക്സ് പ്രോസസർ, 5000 എംഎഎച്ച് ബാറ്ററി, 64-മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം എന്നിവയാണ് വൺപ്ലസ് ഏസ് റേസിങ് എഡിഷന്റെ പ്രധാന ഫീച്ചറുകളിൽ ചിലത്. 

ADVERTISEMENT

8 ജിബി റാം + 128 ജിബി സ്റ്റോറേജ് അടിസ്ഥാന മോഡലിന് 1,999 യുവാൻ ആണ് വില ( ഏകദേശം 23,000 രൂപ). 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 2,199 യുവാനും ( ഏകദേശം 25,300 രൂപ) 12 ജിബി റാം വേരിയന്റിന് 2,499 യുവാനുമാണ് (ഏകദേശം 28,700 രൂപ) വില. ബ്ലൂ, ഗ്രേ എന്നീ രണ്ട് നിറങ്ങളിലാണ് വൺപ്ലസ് ഏസ് റേസിങ് എഡിഷൻ വരുന്നത്.

ADVERTISEMENT

ട്രിപ്പിൾ റിയർ ക്യാമറ സംവിധാനത്തോടു കൂടിയാണ് വൺപ്ലസ് ഏസ് റേസിങ് എഡിഷൻ വരുന്നത്. പുതിയ വൺപ്ലസ് ഫോണിൽ നിന്ന് അലേർട്ട് സ്ലൈഡർ ഒഴിവാക്കിയിട്ടുണ്ട്. 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 120Hz റിഫ്രഷ് റേറ്റും പഞ്ച്-ഹോൾ കട്ട്ഔട്ടും ഉള്ള 6.59-ഇഞ്ച് ഫുൾ-എച്ച്‌ഡി + എൽസിഡി ഡിസ്‌പ്ലേയാണ് സ്മാർട് ഫോൺ പായ്ക്ക് ചെയ്യുന്നത്. 12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജും ജോടിയാക്കിയ മീഡിയടെക് ഡൈമെൻസിറ്റി 8100-മാക്സ് പ്രോസസറാണ് ഇത് നൽകുന്നത്.

ADVERTISEMENT

വൺപ്ലസ് ഏസ് റേസിങ് എഡിഷനിൽ 64 മെഗാപിക്സൽ ആണ് പ്രൈമറി സെൻസർ, 8 മെഗാപിക്സൽ അൾട്രാ-വൈഡ് ലെൻസ്, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സംവിധാനം മികച്ചതാണെന്ന് കമ്പനി അവകാശപ്പെടുന്നു. സെൽഫികൾക്കും വിഡിയോ കോളുകൾക്കുമായി മുൻവശത്ത് 16 മെഗാപിക്സലിന്റേതാണ് ക്യാമറ.

67W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,000 എംഎഎച്ച് ആണ് ബാറ്ററി. ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് ഔട്ട്-ഓഫ്-ബോക്‌സിൽ ആണ് വൺപ്ലസ് ഏസ് റേസിങ് എഡിഷൻ പ്രവർത്തിക്കുന്നത്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും ഉൾക്കൊള്ളുന്നതാണ് ഫോൺ.

English Summary: OnePlus Ace Racing Edition launched with MediaTek Dimensity 8100-Max for around Rs 23,000