റിയൽമിയുടെ നാർസോ 50 സീരീസിൽ രണ്ട് പുതിയ ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. നാർസോ 50 5ജി, നാർസോ 50 പ്രോ 5ജി എന്നിവയാണ് പുതിയ ഫോണുകൾ. നാർസോ 50-ന്റെ 5ജി വേരിയന്റാണിത്. നാർസോ 50 പ്രോ 5ജി ഏറ്റവും ശക്തമായ ഗെയിമിങ് ഹാൻഡ്സെറ്റ് കൂടിയാണന്ന് കമ്പനി അവകാശപ്പെട്ടു. മീഡിയടെക് ഡൈമെൻസിറ്റി 920 ചിപ്‌സെറ്റ് ആണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയൽമിയുടെ നാർസോ 50 സീരീസിൽ രണ്ട് പുതിയ ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. നാർസോ 50 5ജി, നാർസോ 50 പ്രോ 5ജി എന്നിവയാണ് പുതിയ ഫോണുകൾ. നാർസോ 50-ന്റെ 5ജി വേരിയന്റാണിത്. നാർസോ 50 പ്രോ 5ജി ഏറ്റവും ശക്തമായ ഗെയിമിങ് ഹാൻഡ്സെറ്റ് കൂടിയാണന്ന് കമ്പനി അവകാശപ്പെട്ടു. മീഡിയടെക് ഡൈമെൻസിറ്റി 920 ചിപ്‌സെറ്റ് ആണ് പ്രോസസർ. നാർസോ 50 പ്രോയുടെ ട്രിം ചെയ്ത പതിപ്പായ നാർസോ 50 ഡൈമെൻസിറ്റി 810 പ്രോസസറുമായാണ് വരുന്നത്. നാർസോ 50 പ്രോ മിഡ്-റേഞ്ച് ഫോൺ വാങ്ങാൻ ഇഷ്ടപ്പെടുന്നവരെ ലക്ഷ്യമിട്ടുള്ളതാണ്. അതേസമയം, ബജറ്റ് വിഭാഗത്തിലാണ് നാർസോ 50 ഉൾപ്പെടുത്തിയിരിക്കുന്നത്.

ADVERTISEMENT

റിയൽമി നാർസോ 50 പ്രോ 5ജിയുടെ 4ജിബി+64ജിബി വേരിയന്റ് 15,999 രൂപ, 4ജിബി+128ജിബി വേരിയന്റ് 16,999 രൂപ, 6ജിബി+128ജിബി വേരിയന്റിന് 17,999 രൂപയുമാണ് വില. ഹൈപ്പർ ബ്ലൂ, ഹൈപ്പർ ബ്ലാക്ക് ഉൾപ്പെടെയുള്ള നിറങ്ങളിലാണ് ഫോൺ വരുന്നത്.

റിയൽമി നാർസോ 50 5ജിയുടെ 6ജിബി + 128ജിബി വേരിയന്റിന് 21,999 രൂപയാണ് വില. 8ജിബി + 128ജിബി വേരിയന്റിന് 23,999 രൂപയും നൽകണം. ഹൈപ്പർ ബ്ലൂ, ഹൈപ്പർ ബ്ലാക്ക് എന്നിവയുൾപ്പെടെ രണ്ട് കളർ വേരിയന്റുകളിലാണ് റിയൽമി നാർസോ 50 5ജി വരുന്നത്. റിയൽമി നാർസോ 50 പ്രോ 5ജിയുടെ ആദ്യ വിൽപന മേയ് 26 ന് ആമസോണിൽ തുടങ്ങും. റിയൽമി നാർസോ 50 മേയ് 24നും ആമസോണിൽ ലഭ്യമാകും.

ADVERTISEMENT

റിയൽമി നാർസോ 50 പ്രോ 5ജി ഏറ്റവും ശക്തമായ 5ജി ഗെയിമിങ് മിഡ് റേഞ്ച് ഹാൻഡ്സെറ്റാണ്. മീഡിയടെക് ഡൈമൻഷൻ 920 ആണ് പ്രോസസർ. 8 ജിബി വരെ റാമും 128 ജിബി സ്റ്റോറേജും ഉള്‍പ്പെടുന്നു. 90Hz അമോലെഡ് ഡിസ്‌പ്ലേയും 360Hz ടച്ച് സാംപ്ലിങ് റേറ്റും ഉള്ള 6.4 ഇഞ്ച് ഡിസ്‌പ്ലേയാണ് റിയൽമി നാർസോ 50 പ്രോ 5ജി അവതരിപ്പിക്കുന്നത്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്കാനറും ഇതിലുണ്ട്.

റിയൽമി നാർസോ 50 പ്രോ 5ജിയുടെ പിന്നിൽ ഒരു ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് ഉള്ളത്. ഇതിൽ 48 മെഗാപിക്സൽ പ്രൈമറി ക്യാമറയും മാക്രോയും അൾട്രാ-വൈഡ് ലെൻസും ഉൾപ്പെടുന്നു. സെൽഫികൾക്കായി 16 മെഗാപിക്സലിന്റെ ക്യാമറയാണ് ഫോണിന്റെ മറ്റൊരു സവിശേഷത. 33W ഫാസ്റ്റ് ചാർജിങ് ശേഷിയുള്ള 5000 എംഎഎച്ച് ആണ് ബാറ്ററി.

ADVERTISEMENT

റിയൽമി നാർസോ 50 5ജിയിൽ 6.6-ഇഞ്ച് അൾട്രാ സ്മൂത്ത് ഡിസ്‌പ്ലേയാണ്. പരമാവധി 180 Hz സാംപിൾ റേറ്റും 90Hz റിഫ്രഷ് റേറ്റും ഉൾക്കൊള്ളുന്നതാണ് ഇത്. മീഡിയടെക് ഡൈമെൻസിറ്റി 810, 6ജിബി വരെ റാമും 128 ജിബി സ്റ്റോറേജും ഉള്ളതാണ് റിയൽമി നാർസോ 50.

മറ്റ് സെൻസറുകൾക്കൊപ്പം 48 മെഗാപിക്സൽ പ്രൈമറി ക്യാമറയും ഉൾപ്പെടുന്ന പിൻഭാഗത്ത് ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് നാർസോ 50 അവതരിപ്പിക്കുന്നത്. മുൻവശത്ത്, സെൽഫികൾക്കായി 8 മെഗാപിക്സൽ ക്യാമറയുണ്ട്.

English Summary: Realme Narzo 50 Pro 5G, Realme Narzo 50 5G launched in India