മിഡ്റേഞ്ച് സ്മാർട് ഫോണുകളിലൂടെ തരംഗമായ ഷഓമിയുടെ സഹസ്ഥാപനം പോക്കോയുടെ പുതിയ 5ജി ഫോൺ ആണ് എക്സ് 4 പ്രോ. 8 ജിബി റാം ഉള്ള 5ജി ഫോണുകളിൽ പരിഗണിക്കാവുന്ന മോഡൽ. വില താരതമ്യേന കുറവാണെന്നത് ആകർഷണം. അടുത്തറിയുമ്പോൾ ചില പോരായ്മകൾ ഉണ്ടെന്നു പറയാതെ വയ്യ. ഓൺലൈൻ സൈറ്റുകളിലൂടെയാണ് പോക്കോ എക്സ് 4 പ്രോയുടെ വിൽപന.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ ഡിസൈൻ

ADVERTISEMENT

ഇക്കാലത്ത് സ്മാർട് ഫോണുകൾ ഏതാണ്ടെല്ലാം ഒരേ ഡിസൈനിൽ ആണ് വരുന്നത്. അതുകൊണ്ടുതന്നെ വ്യത്യസ്തത പുലർത്താനായി ക്യാമറാ മൊഡ്യൂൾ രൂപകൽപനയിലാണു നിർമാതാക്കൾ ശ്രദ്ധവയ്ക്കുന്നത്. പോക്കോ എക്സ് 4 പ്രോയുടെ ക്യാമറാ മൊഡ്യൂൾ ശ്രദ്ധേയമാണ്. മൂന്നു ക്യാമറാ ലെൻസുകളും ഫ്ലാഷും ലെൻസ് ആണെന്നു തോന്നിപ്പിക്കുന്ന എഐ ബാഡ്ജുമുള്ള ക്യാമറാ മൊഡ്യൂൾ ബോഡിയിൽനിന്ന് ഉയർന്നു നിൽക്കുന്നു. പ്രധാന ലെൻസ് അതിനും മുകളിലാണ്. പോക്കോ എന്ന വലിയ ബാഡ്ജിങ്ങുമുണ്ട്.

ഫുൾഗ്ലാസ് ബാക്ക് ഗ്ലോസിയാണ്. പെട്ടെന്നു വിരൽപാടുകൾ പതിയുന്നുണ്ട്. ഫ്ലാറ്റ് ബാർ ഡിസൈൻ ആണ് മൊത്തത്തിൽ. വശങ്ങൾ നേർരേഖയിൽ. കർവുകളില്ലാത്തതു കാരണം അത്ര സുഖകരമായി കയ്യിലൊതുങ്ങുകയില്ല. നല്ല വലുപ്പവും ഭാരവുമുണ്ട് (205 ഗ്രാം). ഒരു കൈ കൊണ്ടുള്ള ഫോൺ ഓപ്പറേഷൻ അത്ര എളുപ്പമാകില്ല.

ടൈപ് സി പോർട്ടും സിംകാർഡ് സ്ലോട്ടും താഴെ. മുകളിൽ 3.5 എംഎം സോക്കറ്റുണ്ട്. രണ്ടു സിംകാർഡുകൾ, അല്ലെങ്കിൽ ഒരു സിം കാർഡോ മെമ്മറി കാർഡോ ഇടാവുന്ന ഹൈബ്രിഡ് ഹോൾഡർ എന്നിവയുണ്ട് സിംകാർഡ് സ്ലോട്ടിൽ. മുകളിലും താഴെയും സ്പീക്കർ ഉണ്ട്. പവർ ബട്ടണിൽത്തന്നെ ഫിംഗർപ്രിന്റ് സെൻസർ. എളുപ്പത്തിൽ ഫോൺ അൺലോക്ക് ചെയ്യാം.

∙ സ്ക്രീൻ

ADVERTISEMENT

ആപ്പിൾ നിർവചിച്ച ഡിസിഐ-പി3 കളർസ്പേസ് സപ്പോർട്ട് ചെയ്യുന്ന അമോലെഡ് ഡിസ്പ്ലേ പോക്കോ എക്സ് 4 പ്രോയുടെ പ്രത്യേകതയാണ്. ചിത്രങ്ങൾക്കു കൂടുതൽ മിഴിവുണ്ടാകുമെന്നു ചുരുക്കം. 6.67 ഇഞ്ച് വലുപ്പമുള്ള ഡിസ്പ്ലേ നല്ല സിനിമാറ്റിക് എക്സ്പീരിയൻസ് നൽകും. സ്ക്രീനിന്റെ റെസലൂഷൻ ഫുൾഎച്ച്ഡി പ്ലസ് (2400X1080). സ്ക്രീനിനു രണ്ടു റിഫ്രഷ് റേറ്റ് തിരഞ്ഞെടുക്കാം. കൂടുതൽ സ്മൂത്ത് ആയ 120 ഹെർട്സ് ഗെയിമിങ്ങിനും മറ്റും കിടുക്കനാകും.

ക്ലാസിക്ക്, പേപ്പർ എന്നിങ്ങനെ രണ്ടുതരം റീഡിങ് മോഡുണ്ട് ഡിസ്പ്ലേയ്ക്ക്. പേപ്പർ മോഡിൽ സ്ക്രീനിൽ കുറച്ചു നോയ്സ് കൂട്ടി പേപ്പർ ടെക്സ്ചർ രൂപപ്പെടും. കണ്ണിന് ആയാസം കുറയ്ക്കും ഈ മോഡുകൾ. മുകളിലും താഴെയുമായി രണ്ടു സ്പീക്കറുകളും ഒന്നാംതരം സ്ക്രീനും ഹെഡ് ഫോൺ കണക്ട് ചെയ്യുമ്പോൾ കിട്ടുന്ന ഡോൾബി അറ്റ്മോസ് പ്രതീതിയും പോക്കറ്റ് തിയറ്റർ പ്രേമികൾക്ക് ഇഷ്ടമാകും. കോർണിങ് ഗൊറില്ലാ ഗ്ലാസ് 5 ദൃഢതയുള്ള സ്ക്രീനിന്റെ പിക്സൽ ഡെൻസിറ്റി 395 പിപിഐ ആണ്.

∙ ക്യാമറ

പ്രൈമറി ക്യാമറ 64 മെഗാപിക്സൽ. അൾട്രാവൈഡ് ക്യാമറ 8 മെഗാപിക്സൽ. 2 മെഗാപിക്സല്‍ ശേഷിയുള്ള മാക്രോ ക്യാമറയുമാണ് മൊഡ്യൂളിലുള്ളത്. 16 മെഗാപിക്സലിന്റേതാണ് ഫ്രണ്ട് ക്യാമറ.

ADVERTISEMENT

അത്ര മികച്ച പ്രകടനമല്ല ക്യാമറ നൽകുന്നത്. എതിരാളികൾ നൽകുന്നതുപോലെയുള്ള ഫീച്ചറുകളും കുറവ്. ഫൊട്ടോഗ്രഫിയിൽ ഓകെ എന്നു പറയാം. എന്നാൽ വിഡിയോയുടെ കാര്യത്തിൽ പോക്കോ എക്സ് 4 പ്രോ നിരാശപ്പെടുത്തും. 8 കെ വിഡിയോ റെസലൂഷൻ പോലും നൽകുന്ന ഫോണുകളുടെ കാലത്ത് ഫുൾഎച്ച്ഡി വിഡിയോ മാത്രമാണ് പോക്കോ എക്സ് 4 പ്രോയിൽ ഷൂട്ട് ചെയ്യാനാകുക. ഫ്രണ്ട് ക്യാമറയിലും ഫുൾഎച്ച്ഡി വിഡിയോ മാത്രമാണ് ഉള്ളത്. രണ്ടു ക്യാമറകളുടെയും ഫ്രെയിംറേറ്റും തൃപ്തികരമല്ല. വെറും 30 ഫ്രെയിം പെർ സെക്കൻഡ് മാത്രം.

പോക്കോ എക്സ് ഫോർ പ്രോയുടെ ക്യാമറാ മികവ് ആയി പറയാവുന്നത് മാക്രോ മോഡ് ആണ്. മാക്രോ വിഡിയോയും കിടിലൻ ആണ്. മുൻ-പിൻ ക്യാമറകളിലെ ദൃശ്യങ്ങൾ ഒരേസമയം പകർത്താവുന്ന ഡ്യൂവൽ ക്യാമറ മോഡ് കൊള്ളാം.

∙ ബാറ്ററി

5000 എംഎഎച്ച് ബാറ്ററി രണ്ടുദിവസം നീണ്ടുനിൽക്കുന്നുണ്ട്. മാത്രമല്ല 41 മിനിറ്റിൽ നൂറുശതമാനം ചാർജ് ആകുമെന്നു പോക്കോ അവകാശപ്പെടുന്നു. 67 വാട്ടിന്റെ ഭീമൻ ചാർജർ ആണ് അതിനു പിന്നിൽ (സോണിക് ചാർജ് എന്നാണു പോക്കോ നൽകുന്ന വിശേഷണം).

8 മിനിറ്റിൽ 30 ശതമാനവും 22 മിനിറ്റിൽ 70 ശതമാനവും ചാർജ് ആകും. ധൃതി പിടിച്ചു ചാർജ് ചെയ്യുമ്പോഴും ഒരു ദിവസം നീണ്ടുനിൽക്കുന്ന ബാറ്ററി ബായ്ക്കപ്പ് കിട്ടുമെന്നുറപ്പിക്കാം.

∙ പെർഫോമൻസ്

8 ജിബി 128 ജിബി മോഡൽ ആണ് എക്സ് 4 പ്രോ. അഡീഷനൽ ആയി ഫോണിൽ നിന്നുള്ള മെമ്മറി കൂടി റാമിന്റെ ഭാഗമാക്കുന്ന വിദ്യയുമുണ്ട്. അതുകൊണ്ടു പെർഫോമൻസിൽ നിരാശപ്പെടുത്തുകയില്ല. ലിക്വിഡ് കൂൾ കോപ്പർ പൈപും ഗ്രാഫൈറ്റ് ഷീറ്റുകളും അടങ്ങുന്ന ലിക്വിഡ് കൂൾ ടെക്നോളജി 1.0 പ്ലസ്, പോക്കോ എക്സ് 4 പ്രോയെ കൂളാക്കി നിർത്തും. സ്നാപ്ഡ്രാഗൺ 695 ആണ് പ്രോസസർ. ആൻഡ്രോയ്ഡ് 11 അധിഷ്ഠിതമായ എംഐയുഐ 13 ഇന്റർഫേസ് ലളിതം. മെനുവിൽ പാർട്ടീഷൻ നടത്തിയിട്ടുണ്ട്. ഓൾ ഫയൽസ്, കമ്യൂണിക്കേഷൻ ഐറ്റംസ്, എന്റർടെയിൻമെന്റ് (എഎഫ് എം റേഡിയോ, നെറ്റ്ഫ്ലിക്സ്, യൂടൂബ് എന്നിവ), ഫൊട്ടോഗ്രഫി എന്നിങ്ങനെയാണവ. തിരഞ്ഞു ബുദ്ധിമുട്ടേണ്ട എന്നർഥം.

∙ മറ്റു സവിശേഷതകൾ

സെക്കൻഡ് സ്പേസ് - രണ്ടു വ്യത്യസ്ത ഇന്റർഫേസുകൾ പോക്കോ എക്സ് 4 പ്രോയിൽ സെറ്റ് ചെയ്യാം. സെക്കൻഡ് സ്പേസിൽ മറ്റൊരു ഫോൺ പോലെ ആകും പെർഫോമൻസ്. സാധാരണ സ്പേസ് നിങ്ങളുടെ ഫോൺ. കൂടുതൽ സ്വകാര്യത വേണമെങ്കിൽ പാസ്‌വേർഡ് നൽകി രണ്ടാമത്തെ സ്പേസിലേക്കു പോകാം. അവിടെ ക്രോം ബ്രൗസറിലെ നിങ്ങളുടെ സെർച്ച് ഹിസ്റ്ററി പോലും ഉണ്ടാകില്ല. ഏതാണ്ട് മറ്റൊരു ഫോൺ ഉപയോഗിക്കും പോലെ തോന്നും.

വലിയ സ്ക്രീൻ ഉപയോഗിക്കുമ്പോൾ ബുദ്ധിമുട്ട് ഒഴിവാക്കാൻ ചെറിയ ഇന്റർഫെയ്സിലേക്കു മാറാം. ഒരു കൈ കൊണ്ടുതന്നെ ഫോൺ സുഖകരമായി നിയന്ത്രിക്കാം. അഡാപ്റ്റർ, ടൈപ് സി കേബിൾ, സുതാര്യമായ കേയ്സ് എന്നിവ അടങ്ങുന്നതാണ് ബോക്സ്. നല്ല ഡിസ്പ്ലേയും പെർഫോമൻസും ഉള്ള സാധാരണ 5 ജി ഫോൺ. ക്യാമറയ്ക്ക് അത്ര പ്രാധാന്യം കൊടുക്കുന്നില്ലെങ്കിൽ പോക്കോയെ ഇഷ്ടമാകും. ഫ്ലിപ്കാർട്ടിൽ വില 21999 രൂപ.

English Summary: POCO X4 Pro 5G Review: 2022’s Best 5G Phone So Far?