റെഡ്മി നോട്ട് 11ടി പ്രോ+, റെഡ്മി നോട്ട് 11ടി പ്രോ എന്നിവ ചൊവ്വാഴ്ച ചൈനയില്‍ പുറത്തിറങ്ങി. രണ്ട് പുതിയ റെഡ്മി നോട്ട് ഫോണുകളും ട്രിപ്പിൾ റിയർ ക്യാമറകളും 144Hz ഡിസ്പ്ലേകളും ഉൾക്കൊള്ളുന്നതാണ്. ഒക്ടാ-കോർ മീഡിയടെക് ഡൈമൻസിറ്റി 8100 പ്രോസസറുമായാണ് രണ്ട് ഫോണുകളും വരുന്നത്. സാധാരണ റെഡ്മി നോട്ട് 11 ടി പ്രോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റെഡ്മി നോട്ട് 11ടി പ്രോ+, റെഡ്മി നോട്ട് 11ടി പ്രോ എന്നിവ ചൊവ്വാഴ്ച ചൈനയില്‍ പുറത്തിറങ്ങി. രണ്ട് പുതിയ റെഡ്മി നോട്ട് ഫോണുകളും ട്രിപ്പിൾ റിയർ ക്യാമറകളും 144Hz ഡിസ്പ്ലേകളും ഉൾക്കൊള്ളുന്നതാണ്. ഒക്ടാ-കോർ മീഡിയടെക് ഡൈമൻസിറ്റി 8100 പ്രോസസറുമായാണ് രണ്ട് ഫോണുകളും വരുന്നത്. സാധാരണ റെഡ്മി നോട്ട് 11 ടി പ്രോ മോഡലുകൾക്ക് പുറമേ പ്രത്യേകമായി ഡിസൈൻ ചെയ്ത റെഡ്മി നോട്ട് 11 ടി ആസ്ട്രോ ബോയ് എഡിഷനും റെഡ്മി അവതരിപ്പിച്ചു.

ADVERTISEMENT

റെഡ്മി നോട്ട് 11ടി പ്രോ+ ന്റെ അടിസ്ഥാന 8ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 2,099 യുവാൻ (ഏകദേശം 24,400 രൂപ) ആണ് വില. 8 ജിബി + 256 ജിബി വേരിയന്റിന്റെ വില 2,299 യുവാനും (ഏകദേശം 26,800 രൂപ), ഏറ്റവും ഉയർന്ന 8 ജിബി + 512 ജിബി മോഡലിന് 2,499 യുവാനുമാണ് (ഏകദേശം 29,100 രൂപ) വില.

റെഡ്മി നോട്ട് 11ടി പ്രോയുടെ 6 ജിബി + 128 ജിബി മോഡലിന് 1,799 യുവാനും (ഏകദേശം 20,900 രൂപ), 8ജിബി + 256 ജിബി വേരിയന്റിന് 1,899 യുവാനും (ഏകദേശം 23,300 രൂപ), ടോപ്പ് എൻഡ് 8 ജിബി + 256ജിബി മോഡലിന് 2,099 യുവാനുമാണ് (ഏകദേശം 25,600 രൂപ) വില. അറ്റോമിക് സിൽവർ, മിഡ്‌നൈറ്റ് ഡാർക്ക്നസ്, ടൈം ബ്ലൂ എന്നീ നിറങ്ങളിലാണ് ഈ രണ്ട് ഹാൻഡ്സെറ്റുകളും വരുന്നത്. റെഡ്മി നോട്ട് 11ടി ആസ്ട്രോ ബോയ് ലിമിറ്റഡ് പതിപ്പിന്റെ 8 ജിബി + 256 ജിബി മോഡലിന് 2,499 യുവാൻ (ഏകദേശം 29,100 രൂപ) ആണ് വില. 

ADVERTISEMENT

∙ റെഡ്മി നോട്ട് 11ടി പ്രോ+ 

റെഡ്മി നോട്ട് 11T പ്രോ+ ആൻഡ്രോയിഡ് അടിസ്ഥാനമാക്കിയുള്ള MIUI 13 ൽ ആണ് പ്രവർത്തിക്കുന്നത്. 144Hz റിഫ്രഷ് റേറ്റും 270Hz ടച്ച് സാംപ്ലിങ് റേറ്റും ഉള്ള 6.6-ഇഞ്ച് (2,460x1,080 പിക്‌സൽ) ഡിസ്‌പ്ലേയാണ് അവതരിപ്പിക്കുന്നത്. പുതിയ റെഡ്മി ഫോണിന് ഒക്ടാ-കോർ മീഡിയടെക് ഡൈമെൻസിറ്റി 8100 ആണ് പ്രോസസർ. കൂടാതെ തെർമൽ മാനേജ്‌മെന്റിനായി ഒരു വേപ്പർ കൂളിങ് (VC) ചേംപറും ഉണ്ട്.

ADVERTISEMENT

ഫൊട്ടോകൾക്കും വിഡിയോകൾക്കുമായി 64 മെഗാപിക്സൽ സാംസങ് ISOCELL GW1 പ്രൈമറി സെൻസർ ഉൾക്കൊള്ളുന്ന ട്രിപ്പിൾ പിൻ ക്യാമറ സജ്ജീകരണത്തോടെയാണ് റെഡ്മി നോട്ട് 11ടി പ്രോ+ വരുന്നത്. 512 ജിബി വരെ ഓൺബോർഡ് സ്റ്റോറേജും ഉണ്ട്. 5ജി, 4ജി, വൈ–ഫൈ, ബ്ലൂടൂത്ത് വി5.3, ജിപിഎസ് / എ-ജിപിഎസ്, എൻഎഫ്സി, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകൾ. ഡോൾബി അറ്റ്‌മോസിന്റെ പിന്തുണയുള്ള ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളുമായാണ് ഫോൺ വരുന്നത്.

120W ഫാസ്റ്റ് ചാർജിങ് പിന്തുണയ്ക്കുന്ന 4,400 എംഎഎച്ച് സിംഗിൾ സെൽ ബാറ്ററിയാണ് ഫോണിലുള്ളത്. സുരക്ഷിതമായ ഫാസ്റ്റ് ചാർജിങ്ങിനായി സർജ് പ്രൊട്ടക്ഷൻ ചിപ്പും ഫോണിൽ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.

∙ റെഡ്മി നോട്ട് 11ടി പ്രോ

റെഡ്മി നോട്ട് 11ടി പ്രോ+ യിൽ ലഭ്യമായ അതേ 6.6 ഇഞ്ച് ഡിസ്‌പ്ലേയും മീഡിയടെക് ഡൈമെൻസിറ്റി 8100 പ്രോസസറുമായാണ് റെഡ്മി നോട്ട് 11ടി പ്രോയും വരുന്നത്. 64 മെഗാപിക്സൽ ISOCELL GW1 പ്രൈമറി സെൻസർ വഹിക്കുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും ഫോണിലുണ്ട്. എന്നാൽ, ഒരു പ്രധാന വ്യത്യാസം റെഡ്മി നോട്ട് 11ടി  പ്രോയിൽ 67W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 5,080 എംഎഎച്ച് ബാറ്ററി പായ്ക്ക് ചെയ്യുന്നു എന്നതാണ്.

English Summary: Redmi Note 11T Pro, Note 11T Pro+ smartphones with 64MP camera, fast chagrin support launched