മുൻനിര ചൈനീസ് ബ്രാൻഡ് വൺപ്ലസിന്റെ പുതിയ ഹാന്‍ഡ്സെറ്റ് വൺപ്ലസ് 10ടി ജൂലൈ അവസാനത്തോടെ ഇന്ത്യയിലെത്തുമന്ന് റിപ്പോർട്ട്. വൺപ്ലസിന്റെ പ്രീമിയം സ്മാർട് ഫോൺ വൈകാതെ തന്നെ ഇന്ത്യയിൽ എത്തുമെന്ന് ടിപ്‌സ്റ്റർ മുകുൾ ശർമ്മയാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ വരാനിരിക്കുന്ന ഫോണിനെക്കുറിച്ച് വൺപ്ലസ് ഇതുവരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുൻനിര ചൈനീസ് ബ്രാൻഡ് വൺപ്ലസിന്റെ പുതിയ ഹാന്‍ഡ്സെറ്റ് വൺപ്ലസ് 10ടി ജൂലൈ അവസാനത്തോടെ ഇന്ത്യയിലെത്തുമന്ന് റിപ്പോർട്ട്. വൺപ്ലസിന്റെ പ്രീമിയം സ്മാർട് ഫോൺ വൈകാതെ തന്നെ ഇന്ത്യയിൽ എത്തുമെന്ന് ടിപ്‌സ്റ്റർ മുകുൾ ശർമ്മയാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ വരാനിരിക്കുന്ന ഫോണിനെക്കുറിച്ച് വൺപ്ലസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ADVERTISEMENT

മുൻനിര സ്മാർട് ഫോൺ വൺപ്ലസ് 10 പ്രോ വാങ്ങാൻ കഴിയാത്തവരെയും ഫീച്ചറുകളിൽ കാര്യമായ കുറവ് വരാതെ കുറഞ്ഞ വിലയ്ക്ക് നിലവാരമുള്ള ഹാൻഡ്സെറ്റ് വാങ്ങാൻ ആഗ്രഹിക്കുന്നവരെയും ലക്ഷ്യമിട്ടായിരിക്കും വൺപ്ലസ് 10ടി എത്തുക. വൺപ്ലസ് 10ടി 5ജി സ്മാർട് ഫോണിനെക്കുറിച്ച് ഇതിനകം തന്നെ നിരവധി വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ADVERTISEMENT

6.7 ഇഞ്ച് വലുപ്പമുള്ള 120Hz ഡിസ്‌പ്ലേയുമായാണ് വൺപ്ലസ് 10ടി പ്രീമിയം സ്മാർട് ഫോൺ വരുന്നത്. സ്‌ക്രീൻ എച്ച്ഡിആർ പ്ലസ് സർട്ടിഫൈഡ് ആയിരിക്കും. ഫോണിന് ആർ‌ബി‌ജി, ഡിസ്‌പ്ലേ പി 3 കളർ ഗാമറ്റ്, കോർണിങ് ഗൊറില്ല ഗ്ലാസ് കോട്ടിങ് എന്നിവയ്‌ക്കുള്ള പിന്തുണ ഉണ്ടായിരിക്കും. ഇതിന് ഒരു അമോലെഡ് പാനൽ ഉണ്ടായിരിക്കുമെന്നും കരുതുന്നു. ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 1 ആയിരിക്കും പ്രോസസർ. 12 ജിബി റാമും 256 ജിബി സ്റ്റോറേജും പ്രതീക്ഷിക്കാം.

ADVERTISEMENT

150W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 4,800 എംഎഎച്ച് ബാറ്ററി അവതരിപ്പിക്കാം. മുൻവശത്ത്, സെൽഫികൾക്കായി ഒരു 16-മെഗാപിക്സൽ ക്യാമറ കാണാൻ കഴിഞ്ഞേക്കും. പിന്നിൽ, 50 മെഗാപിക്സൽ സോണി IMX766 പ്രൈമറി സെൻസർ, 8 മെഗാപിക്സൽ അൾട്രാവൈഡ് ആംഗിൾ സെൻസർ, 2 മെഗാപിക്സൽ മാക്രോ സെൻസർ എന്നിവയുൾപ്പെടെ ഒരു ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഉണ്ടായിരിക്കാം. ഈ ഫോണിന് വയർലെസ് ചാർജിങ് സംവിധാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. ഫോണിന് എക്സ്-ആക്സിസ് ലീനിയർ മോട്ടോറും ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഉണ്ടായിരിക്കാം.‌

വൺപ്ലസ് 10ടി ഫോൺ 50,000 രൂപയ്ക്ക് താഴെ അവതരിപ്പിക്കാൻ ശ്രമിച്ചേക്കാം. എന്നാൽ വണ്‍പ്ലസ് 9 ആർടി സ്മാർട് ഫോണിനേക്കാൾ കൂടുതൽ വില വൺപ്ലസ് 10ടിയ്‌ക്ക് പ്രതീക്ഷിക്കുന്നു. കൂടുതൽ ശക്തമായ ചിപ്‌സെറ്റ് ഉണ്ടായിരിക്കുമെന്ന് തന്നെയാണ് കരുതുന്നത്. വൺപ്ലസ് 10 പ്രോ നിലവിൽ ഫ്ലിപ്കാർട്ടിൽ 64,998 രൂപ കിഴിവിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. പുതിയ വൺപ്ലസ് 10ടി ഫോണിന്റെ വില 50,000 രൂപയിൽ താഴെയാകുമെന്ന് പ്രതീക്ഷിക്കുന്നു. വൺപ്ലസ് 9ആർടി 41,999 രൂപയ്ക്കാണ് ഫ്ലിപ്കാർട്ട് വഴി ഇന്ത്യയിൽ വിൽക്കുന്നത്.

English Summary: OnePlus 10T launching in India in July?