ജൂലൈ 12ന് ആഗോളതലത്തിൽ അവതരിപ്പിക്കുന്ന നതിങ് ഫോൺ 1ന്റെ കൂടുതൽ വിവരങ്ങള്‍ പുറത്തുവന്നു. അവതരിപ്പിക്കും മുൻപെ സ്‌മാർട് ഫോണിന്റെ രൂപകൽപനയെ സൂചിപ്പിക്കുന്ന ടിപിയു (തെർമോപ്ലാസ്റ്റിക് പോളിയുറീൻ) കെയ്സ് ഓൺലൈനിൽ ചോർന്നിട്ടുണ്ട്. അർദ്ധസുതാര്യമായ രൂപകൽപനയുള്ള കറുത്ത ഷേഡിലാണ് കെയ്സ് വരുന്നത്. സ്പീക്കറിനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജൂലൈ 12ന് ആഗോളതലത്തിൽ അവതരിപ്പിക്കുന്ന നതിങ് ഫോൺ 1ന്റെ കൂടുതൽ വിവരങ്ങള്‍ പുറത്തുവന്നു. അവതരിപ്പിക്കും മുൻപെ സ്‌മാർട് ഫോണിന്റെ രൂപകൽപനയെ സൂചിപ്പിക്കുന്ന ടിപിയു (തെർമോപ്ലാസ്റ്റിക് പോളിയുറീൻ) കെയ്സ് ഓൺലൈനിൽ ചോർന്നിട്ടുണ്ട്. 

അർദ്ധസുതാര്യമായ രൂപകൽപനയുള്ള കറുത്ത ഷേഡിലാണ് കെയ്സ് വരുന്നത്. സ്പീക്കറിനും ക്യാമറകൾക്കുമായി കട്ട് ഔട്ടുകളുമുണ്ട്. കൂടാതെ, നതിങ് ഫോൺ 1ന്റെ പ്രീ-ഓർഡർ പാസ് നിലവിൽ പാസ് കോഡ് ഇല്ലാതെ തന്നെ എല്ലാവർക്കും ഫ്ലിപ്കാർട്ടിൽ ലഭ്യമാണ്. മുൻകൂർ ഓർഡർ പാസുകൾ ലഭിക്കുന്നതിന് തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് കമ്പനി നേരത്തെ ഒരു ഇൻവിറ്റേഷൻ കോഡ് നൽകിയിരുന്നു.

ADVERTISEMENT

നതിങ് ഫോൺ 1ന്റേത് അർദ്ധസുതാര്യമായ രൂപകൽപനയാണ്. പവർ ബട്ടണിനുള്ള കട്ട്-ഔട്ടുകളും ഉണ്ട്. യുഎസ്ബി ടൈപ്പ് -സി പോർട്ട്, മൈക്കുകൾ എന്നിവയും കാണാം. ക്യാമറ യൂണിറ്റ് കാണിക്കാൻ പിന്നിൽ ഒരു കട്ട് ഔട്ട് ഉണ്ട്. 

ഒരു വെർച്വൽ ഇവന്റ് വഴി ജൂലൈ 12ന് രാത്രി 8.30-ന് ലണ്ടനിലാണ് നതിങ് ഫോൺ 1 ലോഞ്ച് ചെയ്യുക. ജൂലൈ 12ന് രാത്രി 9 മണി മുതൽ പാസ് ഉടമകൾക്ക് മാത്രമായി ഫോൺ ലഭ്യമാകും. കാൾ പെയുടെ നേതൃത്വത്തിലുള്ള ബ്രാൻഡിൽ നിന്നുള്ള ആദ്യത്തെ സ്മാർട് ഫോണിന് കസ്റ്റം-ട്യൂൺ ചെയ്‌ത ക്വാൽകോം സ്‌നാപ്ഡ്രാഗൺ 778ജി പ്ലസ് ചിപ്പ് നൽകിയേക്കും. റീസൈക്കിൾ ചെയ്ത അലുമിനിയം മെറ്റീരിയൽ ഉപയോഗിച്ചാണ് ഫോൺ നിർമിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. ആൻഡ്രോയിഡ് അടിസ്ഥാനമാക്കിയുള്ള നതിങ് ഒഎസിലാകും ഇത് പ്രവർത്തിക്കുക എന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

ADVERTISEMENT

English Summary: Nothing Phone 1 Case Leaked, Tipping Design; Pre-Order Pass for Rs. 2,000 Listed on Flipkart