ഷഓമിയുടെ പുതിയ മൂന്ന് സ്മാർട് ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. ഷഓമി 12എസ്, ഷഓമി 12എസ് പ്രോ, ഷഓമി 12എസ് അള്‍ട്രാ എന്നിവയാണ് പുതിയ മോഡൽ ഫോണുകള്‍. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8+ ജെൻ 1 ആണ് പ്രോസസർ. ജർമനി കേന്ദ്രമായി പ്രവർത്തിക്കുന്ന ക്യാമറ നിർമാതാക്കളായ ലെയ്കയുമായി സഹകരിച്ചാണ് ഷഓമി 12എസ് സീരീസ് ക്യാമറ

ഷഓമിയുടെ പുതിയ മൂന്ന് സ്മാർട് ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. ഷഓമി 12എസ്, ഷഓമി 12എസ് പ്രോ, ഷഓമി 12എസ് അള്‍ട്രാ എന്നിവയാണ് പുതിയ മോഡൽ ഫോണുകള്‍. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8+ ജെൻ 1 ആണ് പ്രോസസർ. ജർമനി കേന്ദ്രമായി പ്രവർത്തിക്കുന്ന ക്യാമറ നിർമാതാക്കളായ ലെയ്കയുമായി സഹകരിച്ചാണ് ഷഓമി 12എസ് സീരീസ് ക്യാമറ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷഓമിയുടെ പുതിയ മൂന്ന് സ്മാർട് ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. ഷഓമി 12എസ്, ഷഓമി 12എസ് പ്രോ, ഷഓമി 12എസ് അള്‍ട്രാ എന്നിവയാണ് പുതിയ മോഡൽ ഫോണുകള്‍. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8+ ജെൻ 1 ആണ് പ്രോസസർ. ജർമനി കേന്ദ്രമായി പ്രവർത്തിക്കുന്ന ക്യാമറ നിർമാതാക്കളായ ലെയ്കയുമായി സഹകരിച്ചാണ് ഷഓമി 12എസ് സീരീസ് ക്യാമറ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷഓമിയുടെ പുതിയ മൂന്ന് സ്മാർട് ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. ഷഓമി 12എസ് (Xiaomi 12S), ഷഓമി 12എസ് പ്രോ (Xiaomi 12S Pro), ഷഓമി 12എസ് അള്‍ട്രാ (Xiaomi 12S Ultra) എന്നിവയാണ് പുതിയ മോഡൽ ഫോണുകള്‍. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8+ ജെൻ 1 ആണ് പ്രോസസർ. ജർമനി കേന്ദ്രമായി പ്രവർത്തിക്കുന്ന ക്യാമറ നിർമാതാക്കളായ ലെയ്കയുമായി സഹകരിച്ചാണ് ഷഓമി 12എസ് സീരീസ് ക്യാമറ സെൻസറുകൾ നിർമിച്ചിരിക്കുന്നത്. ഷഓമി 12എസ് സീരീസ് ഉടൻ ഇന്ത്യയിലും അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. 

 

ADVERTISEMENT

∙ ഷഓമി 12എസ്

 

ഷഓമി 12എസിൽ 6.28-ഇഞ്ച് ഫുൾ എച്ച്ഡി+ അമോലെഡ് ഡിസ്‌പ്ലേയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 120Hz റിഫ്രഷ് റേറ്റുള്ളതാണ് ഡിസ്പ്ലേ. 12-ബിറ്റ് ഡിസ്‌പ്ലേയ്ക്ക് 1100 നിറ്റ് പീക്ക് ബ്രൈറ്റ്‌നെസ് ഉണ്ട്. കോർണിങ് ഗൊറില്ല ഗ്ലാസ് വിക്റ്റസിന്റെ സുരക്ഷയുമുണ്ട്. സ്‌നാപ്ഡ്രാഗൺ 8+ ജെൻ 1 ആണ് പ്രോസസർ. നാല് സ്റ്റോറേജ് ഓപ്ഷനുമായാണ് ഷഓമി 12എസ് വരുന്നത്. 8ജിബി + 128ജിബി, 8ജിബി + 256ജിബി മോഡലുകൾക്ക് യഥാക്രമം 3,999 യുവാൻ (ഏകദേശം 47,100 രൂപ), 4299 യുവാൻ (ഏകദേശം 50,700 രൂപ) എന്നിങ്ങനെയാണ് വില. 12ജിബി + 256ജിബി, 12ജിബി + 512ജിബി സ്റ്റോറേജ് വേരിയന്റുകൾക്ക് യഥാക്രമം 4699 യുവാന്‍ (ഏകദേശം 55,400 രൂപ), 5199 യുവാൻ (ഏകദേശം 61,300 രൂപ) എന്നിങ്ങനെയുമാണ് വില.

 

ADVERTISEMENT

67W ഫാസ്റ്റ് ചാർജിങ്, 50W വയർലെസ് ചാർജിങ്, 10W റിവേഴ്സ് ചാർജിങ് ശേഷിയുള്ള 4500 എംഎഎച്ച് ബാറ്ററിയാണ് ഷഓമി 12എസിൽ പായ്ക്ക് ചെയ്യുന്നത്. പിന്നിൽ ലെയ്ക ടെക്നോളജിയുള്ള ട്രിപ്പിൾ ക്യാമറകളുമായാണ് ഇത് വരുന്നത്. 50 എംപി സോണി IMX707 പ്രധാന ക്യാമറയും 13 എംപി അൾട്രാവൈഡ് ക്യാമറയും 5എംപി ടെലി-മാക്രോ ക്യാമറയും ഫോണിലുണ്ട്. ഹാർമോൺ കാർഡൺ ടെക്നോളജിയുള്ള ഡ്യുവൽ സ്പീക്കറുമായാണ് ഷഓമി 12എസ് വരുന്നത്. ഡോൾബി അറ്റ്‌മോസ്, ഡോൾബി വിഷൻ പിന്തുണ എന്നിവയും ഫോണിന്റെ സവിശേഷതകളാണ്. ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള MIUI 13 ഔട്ട് ഓഫ് ദി ബോക്‌സിലാണ് ഷഓമി 12എസ് പ്രവർത്തിക്കുന്നത്.

 

∙ ഷഓമി 12എസ് പ്രോ

 

ADVERTISEMENT

120Hz റിഫ്രഷ് റേറ്റ് പിന്തുണയുള്ള 6.73 ഇഞ്ച് 2കെ അമോലെഡ് ഡിസ്‌പ്ലേയുമായാണ് ഷഓമി 12എസ് പ്രോ വരുന്നത്. സ്‌ക്രീനിന് 1500 നിറ്റ് പീക്ക് ബ്രൈറ്റ്നസുണ്ട്. കൂടാതെ ഡോൾബി വിഷൻ, ഡോൾബി അറ്റ്‌മോസ് എന്നിവയും ഉണ്ട്. 120W ഫാസ്റ്റ് ചാർജിങ്, 50W വയർലെസ് ചാർജിങ്, 10W റിവേഴ്സ് ചാർജിങ് എന്നിവയുള്ള 4600 എംഎഎച്ച് ബാറ്ററിയാണ് ഷഓമി 12എസ് പ്രോ പായ്ക്ക് ചെയ്യുന്നത്.

 

12S പ്രോയ്ക്കും സ്‌നാപ്ഡ്രാഗൺ 8+ ജെൻ 1 ആണ് പ്രോസസർ. ഇത് നാല് സ്റ്റോറേജ് ഓപ്ഷനുകളിലാണ് വരുന്നത്. 8ജിബി + 128ജിബി, 8ജിബി + 256ജിബി, 12ജിബി + 256ജിബി, 12ജിബി + 512ജിബി എന്നിങ്ങനെയാണ് വേരിയന്റുകൾ. ഈ വേരിയന്റുകളുടെ വില യഥാക്രമം 4699 യുവാൻ (ഏകദേശം 55400 രൂപ), 4999 യുവാൻ (ഏകദേശം 58,900 രൂപ), 5399 യുവാൻ (ഏകദേശം 63,600 രൂപ), 5899 യുവാൻ (ഏകദേശം 69,500 രൂപ) ആണ്.

 

12എസ് പ്രോയ്ക്ക് പിന്നിൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണമുണ്ട്. 50എംപി സോണി IMX707 പ്രധാന ക്യാമറയും 50എംപി അൾട്രാവൈഡ് ക്യാമറയും 50 എംപി ടെലിഫോട്ടോ ക്യാമറയും ഇതിലുണ്ട്. 32എംപി ഫ്രണ്ട് ക്യാമറയും ഫോണിന്റെ സവിശേഷതയാണ്.

 

∙ ഷഓമി 12എസ് പ്രോ അൾട്രാ

 

ഷഓമി 12എസ് പ്രോ അൾട്രയ്ക്ക് 2കെ റെസലൂഷനോടു കൂടിയ 6.73 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയും 120Hz റിഫ്രഷ് റേറ്റും നൽകുന്നു. 12-ബിറ്റ് ഡിസ്‌പ്ലേയ്ക്ക് 1500 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നെസും കോർണിങ് ഗൊറില്ല ഗ്ലാസ് വിക്‌റ്റസിന്റെ സുരക്ഷയും ഉണ്ട്. ഇതിനും സ്‌നാപ്ഡ്രാഗൺ 8+ ജെൻ തന്നയാണ് പ്രോസസർ. 12 ജിബി വരെ റാം ഉണ്ട്. ടോപ്പ് വേരിയന്റിൽ 512 ജിബി ഇന്റേണൽ സ്റ്റോറേജുമായാണ് ഫോൺ വരകുന്നത്. 67W ഫാസ്റ്റ് ചാർജിങ്, 50W വയർലെസ് ചാർജിങ്, 10W റിവേഴ്സ് ചാർജിങ് പിന്തുണയുള്ള 4860 എംഎഎച്ച് ആണ് ബാറ്ററി. പിന്നിൽ 50എംപി സോണി IMX989 1 ഇഞ്ച് സെൻസർ ഉണ്ട്. 5x ഒപ്റ്റിക്കൽ സൂമും 120x ഹൈബ്രിഡ് സൂമും ഉള്ള 48 എംപി അൾട്രാവൈഡ് ക്യാമറയും 48 എംപി പെരിസ്‌കോപ്പ് ക്യാമറയും ഇതോടൊപ്പമുണ്ട്. വിഡിയോ റെക്കോർഡിങ്ങിനായി 12എസ് അൾട്രായിൽ ഹൈപ്പർഒഐഎസ്-നുള്ള പിന്തുണയും ഉണ്ട്. 32 എംപിയാണ് ഫ്രണ്ട് ക്യാമറ.

 

ഷഓമി 12എസ് പ്രോ അൾട്രായുടെ അടിസ്ഥാന വേരിയന്റായ 8ജിബി + 256ജിബി സ്റ്റോറേജ് വേരിയന്റിന് 5999 യുവാൻ (ഏകദേശം 70,700 രൂപ) ആണ് വില. 12ജിബി + 256ജിബി, 12ജിബി + 512ജിബി സ്റ്റോറേജ് ഓപ്ഷനുകൾക്ക് യഥാക്രമം 6499 യുവാൻ (ഏകദേശം 76,600 രൂപ), 6999 യുവാൻ (ഏകദേശം 82,500 രൂപ) എന്നിങ്ങനെയാണ് വില. ബ്ലാക്ക്, ഗ്രീൻ നിറങ്ങളിലാണ് ഷഓമി 12എസ് പ്രോ അൾട്രാ വരുന്നത്.

 

English Summary: Xiaomi 12S, Xiaomi 12S Pro, Xiaomi 12S Ultra launched