അസൂസിന്റെ പുതിയ രണ്ട് പ്രീമിയം ഫോണുകൾ കൂടി ഇന്ത്യയിലെത്തി. അസൂസ് റോഗ് ഫോൺ 6, 6 പ്രോ (Asus ROG Phone 6, 6 Pro) എന്നിവയാണ് അവതരിപ്പിച്ചത്. രണ്ട് ഫോണുകളും ഏറെക്കുറെ സമാനമാണ്. കൂടാതെ ക്വാൽകോമിന്റെ ഏറ്റവും ശക്തമായ സ്‌നാപ്ഡ്രാഗൺ 8+ ജെൻ 1 ചിപ്‌സെറ്റിലാണ് പ്രവർത്തിക്കുന്നത്. എന്നാൽ റാം കോൺഫിഗറേഷനിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അസൂസിന്റെ പുതിയ രണ്ട് പ്രീമിയം ഫോണുകൾ കൂടി ഇന്ത്യയിലെത്തി. അസൂസ് റോഗ് ഫോൺ 6, 6 പ്രോ (Asus ROG Phone 6, 6 Pro) എന്നിവയാണ് അവതരിപ്പിച്ചത്. രണ്ട് ഫോണുകളും ഏറെക്കുറെ സമാനമാണ്. കൂടാതെ ക്വാൽകോമിന്റെ ഏറ്റവും ശക്തമായ സ്‌നാപ്ഡ്രാഗൺ 8+ ജെൻ 1 ചിപ്‌സെറ്റിലാണ് പ്രവർത്തിക്കുന്നത്. എന്നാൽ റാം കോൺഫിഗറേഷനിൽ വ്യത്യാസമുണ്ട്. പ്രോ മോഡലിന് പിന്നിൽ ഒരു ഡിസ്‌പ്ലേ പാനലും ഉണ്ട്.

ADVERTISEMENT

മുൻ തലമുറ റോഗ് ഫോൺ 5 (Asus ROG Phone 5) സീരീസിൽ നിന്ന് വ്യത്യസ്തമായി രണ്ട് സ്മാർട് ഫോണുകളും ഒരൊറ്റ സ്റ്റോറേജ് വേരിയന്റിലാണ് വരുന്നത്. അസൂസ് റോഗ് ഫോൺ 6 (Asus ROG Phone 6) ന്റെ 12 ജിബി റാമും 256 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 71,999 രൂപയാണ്. അതേസമയം റോഗ് 6 പ്രോയുടെ 18 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള മോഡലിന് 89,999 രൂപയുമാണ് വില.

ഇന്ത്യൻ വിപണിയിലെ രണ്ട് ഫോണുകളുടെയും വിൽപന വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. റോഗ് ഫോൺ 6 ന്റെ ഫാന്റം ബ്ലാക്ക്, സ്റ്റോം വൈറ്റ് നിറങ്ങളിൽ ഉപഭോക്താക്കൾക്ക് ലഭ്യമാകും. പ്രോ മോഡൽ സ്റ്റോം വൈറ്റ് നിറങ്ങളിലും വിപണിയിലെത്തും.

ADVERTISEMENT

അസൂസ് റോഗ് ഫോൺ 6, റോഗ് ഫോൺ 6 പ്രോ എന്നിവയ്ക്ക് ചെറിയ മാറ്റങ്ങൾ മാത്രമാണുളളത്. 165Hz റിഫ്രഷ് റേറ്റും 720Hz ടച്ച് സാംപ്ലിങ് റേറ്റുമുള്ള 6.78-ഇഞ്ച് ഫുൾ-എച്ച്‌ഡി+ അമോലെഡ് ഡിസ്‌പ്ലേയാണ് ഇരു മോഡലുകൾക്കും ഉളളത്. നിരവധി മൊബൈൽ ഗെയിമുകൾ ഇത്രയും ഉയർന്ന റിഫ്രഷ് റേറ്റിനായി ഒപ്റ്റിമൈസ് ചെയ്തിട്ടില്ലെങ്കിലും ഗെയിമിങ് സമയത്ത് ഉപഭോക്താക്കൾക്ക് ഇപ്പോഴും സുഗമമായ കാഴ്ചാനുഭവം ആസ്വദിക്കാനാകും. കോർണിങ് വിക്ടസ് ഗൊറില്ല ഗ്ലാസ് ആണ് ഡിസ്‌പ്ലേകൾക്ക് സുരക്ഷ നല്‍കുന്നത്.

കൂടാതെ, റോഗ് ഫോൺ 6 പ്രോ മോഡലിന് പിന്നിൽ ചെറിയ ഒരു ഡിസ്പ്ലേ കൂടിയുണ്ട്. LPDDR5 റാം സാങ്കേതികവിദ്യയും UFS 3.1 സ്റ്റോറേജുമുള്ള സ്നാപ്ഡ്രാഗൺ 8+ ജെൻ 1 ആണ് പ്രോസസർ. അസൂസ് റോഗ് ഫോൺ 6, 6 പ്രോ എന്നിവയിൽ 50 മെഗാപിക്സൽ സോണി IMX766 പ്രൈമറി സെൻസറും 13 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറയും 5 മെഗാപിക്സൽ മാക്രോ ക്യാമറയും ഉൾപ്പെടുന്നു. മുൻവശത്ത്, 12 മെഗാപിക്സൽ ക്യാമറയാണ് ഇരുവർക്കും ലഭിക്കുന്നത്.

ADVERTISEMENT

5ജി, 4ജി, വൈ-ഫൈ 6, ബ്ലൂടൂത്ത് വി5.2, എൻഎഫ്സി എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകൾ. കൂളിങ് ആക്‌സസറികൾ അറ്റാച്ചുചെയ്യാൻ സെക്കൻഡറി പോർട്ട് ഉപയോഗിക്കാമെന്നതിനാൽ രണ്ട് യുഎസ്ഇ-സി പോർട്ടുകളും ലഭിക്കും. ആക്‌സസറികളിൽ എയ്‌റോ ആക്റ്റീവ് കൂളർ ഉൾപ്പെടുന്നു. തെർമോ ഇലക്ട്രിക് എഐ കൂളിങ് സിസ്റ്റം ഉണ്ട്. റോഗ് കുനൈ 3 ഗെയിംപാഡും ഇതോടൊപ്പമുണ്ട്.

English Summary: Asus ROG Phone 6, 6 Pro gaming phones with Snapdragon 8+ Gen 1 chipset launched in India