കാത്തുകാത്തിരുന്ന നതിങ് ഫോണ്‍ (1) ( Nothing Phone (1) മോഡല്‍ ഇന്ത്യയിലും അവതരിപ്പിച്ചു. വണ്‍പ്ലസ് കമ്പനിയുടെ സ്ഥാപകരിലൊരാള്‍ തുടങ്ങിയ കമ്പനിയുടെ ആദ്യ ഫോണ്‍, വ്യത്യസ്തമായ ഡിസൈന്‍ തുടങ്ങിയവ അടക്കം കേട്ട പല കാര്യങ്ങളും ഈ ഫോണിനെക്കുറിച്ച് ജിജ്ഞാസ വളര്‍ത്തുകയും ചെയ്തിരുന്നു. പറഞ്ഞു കേട്ടതു പോലെ ഫോണ്‍

കാത്തുകാത്തിരുന്ന നതിങ് ഫോണ്‍ (1) ( Nothing Phone (1) മോഡല്‍ ഇന്ത്യയിലും അവതരിപ്പിച്ചു. വണ്‍പ്ലസ് കമ്പനിയുടെ സ്ഥാപകരിലൊരാള്‍ തുടങ്ങിയ കമ്പനിയുടെ ആദ്യ ഫോണ്‍, വ്യത്യസ്തമായ ഡിസൈന്‍ തുടങ്ങിയവ അടക്കം കേട്ട പല കാര്യങ്ങളും ഈ ഫോണിനെക്കുറിച്ച് ജിജ്ഞാസ വളര്‍ത്തുകയും ചെയ്തിരുന്നു. പറഞ്ഞു കേട്ടതു പോലെ ഫോണ്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാത്തുകാത്തിരുന്ന നതിങ് ഫോണ്‍ (1) ( Nothing Phone (1) മോഡല്‍ ഇന്ത്യയിലും അവതരിപ്പിച്ചു. വണ്‍പ്ലസ് കമ്പനിയുടെ സ്ഥാപകരിലൊരാള്‍ തുടങ്ങിയ കമ്പനിയുടെ ആദ്യ ഫോണ്‍, വ്യത്യസ്തമായ ഡിസൈന്‍ തുടങ്ങിയവ അടക്കം കേട്ട പല കാര്യങ്ങളും ഈ ഫോണിനെക്കുറിച്ച് ജിജ്ഞാസ വളര്‍ത്തുകയും ചെയ്തിരുന്നു. പറഞ്ഞു കേട്ടതു പോലെ ഫോണ്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാത്തുകാത്തിരുന്ന നതിങ് ഫോണ്‍ (1) ( Nothing Phone (1)  മോഡല്‍ ഇന്ത്യയിലും അവതരിപ്പിച്ചു. വണ്‍പ്ലസ് കമ്പനിയുടെ സ്ഥാപകരിലൊരാള്‍ തുടങ്ങിയ കമ്പനിയുടെ ആദ്യ ഫോണ്‍, വ്യത്യസ്തമായ ഡിസൈന്‍ തുടങ്ങിയവ അടക്കം കേട്ട പല കാര്യങ്ങളും ഈ ഫോണിനെക്കുറിച്ച് ജിജ്ഞാസ വളര്‍ത്തുകയും ചെയ്തിരുന്നു. പറഞ്ഞു കേട്ടതു പോലെ ഫോണ്‍ പ്രവര്‍ത്തിക്കുന്നത് സ്‌നാപ്ഡ്രാഗണ്‍ 778ജി പ്ലസ് പ്രോസസറിലാണ്. ഇരട്ട 50 എംപി ക്യാമറകളും ഉണ്ട്. രണ്ടു നിറങ്ങളിലാണ് ഫോണ്‍ ഇറക്കിയിരിക്കുന്നത് - കറുപ്പും വെളുപ്പും. ഇവയുടെ പിന്നില്‍ ഗ്ലിഫ് എന്ന് വിളിക്കുന്ന എല്‍ഇഡി ലൈറ്റ് ശ്രേണിയുണ്ട്. ഇതാണ് മറ്റു ഫോണുകളില്‍ നിന്ന് നതിങ് ഫോണിനെ വേറിട്ടതാക്കുന്ന പ്രധാന ഘടകം.

ഇരട്ട സ്റ്റീരിയോ സ്പീക്കര്‍, ഡിസ്‌പ്ലേയില്‍ തന്നെ പിടിപ്പിച്ച ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, ഐപി53 വാട്ടര്‍ റെസിസ്റ്റന്‍സ് എന്‍എഫ്‌സി സപ്പോര്‍ട്ട് തുടങ്ങി പല ഫീച്ചറുകളും ഉണ്ട്. അതേസമയം, ഫോണിന്റെ പിന്നിലുള്ള ഒന്നിലേറെ വൈറ്റ് എല്‍ഇഡി സ്ട്രിപ്പുകളാണ് ഫോണിനെ വേറിട്ടതാക്കുന്നത്. നോട്ടിഫിക്കേഷനുകള്‍ക്കായി ഇവ ഒറ്റയ്‌ക്കോ കൂട്ടായോ പ്രവര്‍ത്തിപ്പിക്കാം. 

ADVERTISEMENT

∙ സ്‌ക്രീന്‍

ഫോണിന് 6.55-ഇഞ്ച് വലുപ്പമുള്ള ഫുള്‍എച്ഡി പ്ലസ് 10 ബിറ്റ് ഓലെഡ് ഡിസ്‌പ്ലേ പാനലാണ് ഉള്ളത്. ഇതിന് ഗൊറിലാ ഗ്ലാസ് സംരക്ഷണവും ഉണ്ട്. പിക്‌സല്‍ നിബിഡത 402 പിപിഐ ആണ്. ബ്രൈറ്റ്‌നസ് പരമാവധി 1200 നിറ്റ്‌സ് വരെ കിട്ടും. കൂടാതെ, 120ഹെട്‌സ് റിഫ്രഷ് അനുപാതവും 240 ടച് സാംപ്‌ളിങ് അനുപാതവും ഉണ്ട്.

∙ ഇരട്ട ക്യാമറകള്‍

സോണിയുടെ 50 എംപി സെന്‍സറാണ് (ഐഎംഎക്‌സ്766) ആണ് പ്രധാന ക്യാമറ. ഇതിന് ഒപ്ടിക്കല്‍ ഇമേജ് സറ്റബിലൈസേഷനും ഇലക്ട്രോണിക് ഇമേജ് സ്റ്റബിലൈസേഷനും ഉണ്ട്. ഒപ്പമുള്ള അള്‍ട്രാവൈഡ് ക്യാമറയ്ക്കും 50 എംപി റെസലൂഷനാണ് ഉള്ളത്. ഇതിന് പ്രയോജനപ്പെടുത്തിയിരിക്കുന്നത് സാംസങ്ങിന്റെ ജെഎന്‍1 50എംപി സെന്‍സറാണ്. ഇതിന് ഇലക്ട്രോണിക് ഇമേജ് സ്റ്റബിലൈസേഷന്‍ മാത്രമാണ് ഉള്ളത്. സെല്‍ഫി ക്യാമറയ്ക്ക് 16 എംപി സോണി സെന്‍സറാണ് ഉപയോഗിച്ചിരിക്കുന്നത്. ക്യാമറാ ഫീച്ചറുകള്‍ എച്ഡിആര്‍, പോര്‍ട്രെയ്റ്റ് മോഡ്, മാക്രോ മോഡ് (അള്‍ട്രാവൈഡ്), ബോ-കെ തുടങ്ങിയവയൊക്കെയാണ്. വിഡിയോ റെക്കോഡിങ്ങില്‍ 4കെ 30പിയും 1080പി 60പിയും ആണ്. മുന്‍ ക്യാമറ്യക്ക് 1080പി മാത്രമെ റെക്കോഡ് ചെയ്യാനാകൂ. 

ADVERTISEMENT

∙ മറ്റു ഹാര്‍ഡ്‌വെയര്‍ ഫീച്ചറുകള്‍

12 ജിബി വരെ റാം ലഭിക്കും. ഇതിന് എല്‍പിഡിഡിആര്‍5 മൊഡ്യൂളാണ് ഉപയോഗിച്ചിരിക്കുന്നത്. സ്റ്റോറേജിനായി യുഎഫ്എസ് 3.1 256 ജിബി വരെ നല്‍കുന്നു. 4,500 എംഎഎച് ആണ് ബാറ്ററി. ഫാസ്റ്റ് ചാർജിങ് സപ്പോര്‍ട്ട് 33w ആണ്. വയര്‍ലെസ് ചാര്‍ജിങ് സപ്പോര്‍ട്ടും ഉണ്ട്. പക്ഷേ ഫോണിനൊപ്പം ചാര്‍ജര്‍ നല്‍കുന്നില്ലെന്നുള്ളത് തുടക്കത്തിലെ ഉള്ള ഒരു കല്ലുകടി ആയിരിക്കാം.

ഫെയ്‌സ് അണ്‍ലോക് ഉണ്ട്. സപ്പോര്‍ട്ടു ചെയ്യുന്ന 5ജി ബാന്‍ഡുകളുടെ എണ്ണം 12 ആണ്. ബ്ലൂടൂത്ത് 5.2, വൈഫൈ 6 തുടങ്ങിയവയും മൂന്ന് മൈക്രോഫോണുകളും ആന്‍ഡ്രോയിഡ് 12 കേന്ദ്രീകൃതമായ നതിങ് ഒഎസും ഉള്ള ഹാന്‍ഡ്‌സെറ്റാണിത്.

∙ വില, വില്‍പന

ADVERTISEMENT

നതിങ് ഫോണ്‍ (1) മോഡലിന്റെ 8ജിബി/128ജിബി വേരിയന്റിന് വിലയിട്ടിരിക്കുന്നത് 29,999 രൂപയാണ്. കൂടാതെ, 8ജിബി/256ജിബി വേര്‍ഷന് 32,999 രൂപ, 12ജിബി/256ജിബി വേരിയന്റിന് 35,999 രൂപ എന്നിങ്ങനെയാണ്. കൂടാതെ, എച്ഡിഎഫ്‌സി ബാങ്ക് ഓഫറും ഉണ്ട്. ഫ്‌ളിപ്കാര്‍ട്ട് വഴി വാങ്ങാം.

∙ ഇതൊക്കെ മതിയോ ഫോണ്‍ വജയിപ്പിക്കാന്‍?

പിന്നിലെ സുതാര്യമായ കേസ്, എല്‍ഇഡി ലൈറ്റിങ് സിസ്റ്റം എന്നിവയാണ് മറ്റു ഫോണുകളില്‍ നിന്ന് നതിങ് ഫോണിനെ വേറിട്ടതാക്കുന്നത്. പക്ഷേ, ഇത് വാങ്ങുന്നയാള്‍ക്ക് അധിക മൂല്യം നല്‍കുന്നുണ്ടോ എന്നാണ് ചോദ്യം. ഐഫോണിനെ അനുസ്മരിപ്പിക്കുന്ന അലുമിനിയം ഫ്രെയ്മിലാണ് ഇതെല്ലാം പിടിപ്പിച്ചിരിക്കുന്നത്. സുതാര്യമായ പിന്‍ പ്രതലമാണെങ്കിലും ഉള്ളിലെ എല്ലാ ഘടകഭാഗങ്ങളെയും എടുത്തു കാണിക്കുന്നൊന്നുമില്ല. പ്രോസസറടക്കം മുഖ്യ ഭാഗങ്ങളൊന്നും കാണുന്നില്ല. അതേസമയം, പുറത്തു കാണാവുന്നതിനാല്‍ വൃത്തിയുള്ള വയര്‍ലെസ് ചാര്‍ജിങ് കോയിലും മറ്റും ആണ് ഉപയോഗിച്ചിരിക്കുന്നത്. വയര്‍ലെസ് ചാര്‍ജിങ് കോയില്‍, മികച്ച പാനലുകള്‍, കുറച്ചു സ്‌ക്രൂ തുടങ്ങിയവയാണ് നോക്കിയാല്‍ കാണാനാകുക.

∙ ആരാണ് വിളിക്കുന്നത് എന്ന് സ്‌ക്രീന്‍ നോക്കാതെ മനസിലാക്കാം

ഡിസൈന്‍ കൂടുതല്‍ മികച്ചതാക്കാനായി എഇഡി സ്ട്രിപ്പുകളും ഉപയോഗിച്ചിട്ടുണ്ട്. ഇതിനെയാണ് ഗ്ലിഫ് ഇന്റര്‍ഫെയ്‌സ് എന്നു നതിങ് വിളിക്കുന്നത്. ഫോണ്‍ വാങ്ങുന്നയാള്‍ക്ക് താന്‍ വേറിട്ടൊരു ഫോണാണ് ഉപയോഗിക്കുന്നത് എന്നു കാണിക്കാന്‍ ഇത് നല്ലൊരു സാധ്യതയാണ്. നോട്ടിഫിക്കേഷനുകള്‍ ഇതുമായി ബന്ധിപ്പിക്കാവുന്നതിനാല്‍ മറ്റെല്ലാ ഫോണുകളില്‍ നിന്നും വ്യത്യസ്തമായ ഒരു അനുഭവവും ലഭിച്ചേക്കും. നോട്ടിഫിക്കേഷനായി എല്‍ഇഡി ലൈറ്റുകളും റിങ്‌ടോണുകളുമായി ബന്ധിപ്പിക്കുകയും ചെയ്യാം. ഒരോ കോണ്ടാക്ടും വിളിക്കുമ്പോള്‍ വേറെ രീതിയില്‍ പ്രതികരിക്കുന്ന ഫോ0ണ്‍ ആക്കാം. ലൈറ്റ് കത്തുന്ന രീതി മാത്രം നോക്കി ആരാണ് വിളിക്കുന്നത് എന്ന് മനസിലാക്കാം.

പാട്ടുകേള്‍ക്കുമ്പോഴും ഈ ലൈറ്റുകളെ 'നൃത്തം വയ്പ്പിക്കാം'. എന്നാല്‍ ഇത് യൂട്യൂബ് മ്യൂസിക് തുടങ്ങിയവയുമായി ബന്ധിപ്പിച്ചപ്പോള്‍ പ്രവര്‍ത്തിച്ചില്ലെന്നും ആരോപണമുണ്ട്.

∙ ഗൂഗിളുമായും ബന്ധിപ്പിച്ചു

ഹലോ ഗൂഗിള്‍ പറയുമ്പോള്‍ എല്‍ഇഡിയില്‍ ജി തെളിഞ്ഞു വരുന്നുവെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഗ്ലിഫ് ഒഴികെ ഫോണിനെ മറ്റു ഫോണുകളില്‍ നിന്ന് വേറിട്ടതാക്കുന്ന മറ്റു ഫീച്ചറുകള്‍ കുറവാണ്.

∙ പ്രകടനം നിര്‍ണായകം

സ്മാര്‍ട് ഫോണ്‍ നിര്‍മാണ മേഖലയില്‍ കാര്യമായ പുതുമ കാണാനില്ലെന്ന ആരോപണമാണ് കമ്പനിയുടമ കാള്‍ പെയ് കുറച്ചു കാലമായി ഉയര്‍ത്തിവരുന്നത്. വ്യത്യസ്തമായ ഒരു ഹാന്‍ഡ്‌സെറ്റ് നിര്‍മിക്കാന്‍ കാള്‍ വിജയിച്ചിരിക്കാമെന്നു പറയുന്നു. നിശ്ചയമായും 25,000-40,000 രൂപമുടക്കി ഫോണ്‍ വാങ്ങാനൊരുങ്ങുന്ന എല്ലാവരും നതിങ് ഫോണ്‍ പരിഗണിക്കുക തന്നെ ചെയ്യണമെന്നും പറയുന്നു. ഈ വിലയ്ക്ക് മികച്ച ഫോണുകള്‍ ഇപ്പോള്‍ തന്നെ ലഭ്യമാണ്. അതേസമയം, ഫോണ്‍ ചൂടപ്പം പോലെ വിറ്റുപോകുമോ എന്നുള്ള കാര്യം അതിന്റെ പ്രകടനത്തെ ആശ്രയിച്ചു തന്നെ ആയിരിക്കും ഇരിക്കുക. ഫോണിന്റെ മൊത്തം പ്രകടനം മികച്ചതാണെങ്കില്‍ ഫോണ്‍ വിറ്റു പോയേക്കും. അതുപോലെ ക്യാമറയുടെ പ്രകടനവും എല്ലാവരും വലയിരുത്തും. മൂന്നു പിന്‍ക്യാമറകള്‍, പ്രത്യേകിച്ചും ടെലി ലെന്‍സ് ഇല്ലെന്നുള്ള കാര്യം ഇതു വാങ്ങാന്‍ സാധ്യതയുള്ള ചിലരെയെങ്കിലും പിന്തിരിപ്പിച്ചിരിക്കാം. ബാറ്ററിയുടെ പ്രകനവും വാങ്ങാനിടയുള്ളവര്‍ പരിഗണിക്കും. 

∙ പേപ്പറില്‍ മികച്ചത്

അതേസമയം, നതിങ് ഫോണ്‍ പേപ്പറില്‍ മികച്ചതാണെന്ന വിലയിരുത്തലാണ് ഐഡിസി ഇന്ത്യയുടെ നവ്‌കേന്ദര്‍ സിങ് നടത്തിയിരിക്കുന്നത്. എന്നാല്‍, സാംസങും ഷഓമിയുമടക്കം ഒരുപറ്റം ഫോണ്‍ നിര്‍മാതാക്കളുടെ മികച്ച ഹാന്‍ഡ്‌സെറ്റുകളോട് പ്രടകനത്തില്‍ ഏറ്റുമുട്ടാനുള്ള കെല്‍പ്പുണ്ടോ ഈ മോഡലിനെന്നു കണ്ടറിയേണ്ടിയിരിക്കുന്നു.

∙ ഇന്ത്യന്‍ ഉപഭോക്താക്കൾ കൊള്ളാമെങ്കില്‍ സ്വീകരിക്കും, അല്ലെങ്കില്‍ തള്ളും

അതേസമയം, ഇന്ത്യന്‍ വിപണിയില്‍ കാഴ്ചയിലുള്ള മാറ്റം മാത്രം കൊണ്ട് ഒരു ഹാന്‍ഡ്‌സെറ്റ് വിജയിക്കണമെന്നില്ല. എന്നാല്‍, കാള്‍ പെയും കൂട്ടുകാരും വിലയുടെ കാര്യത്തിലെങ്കിലും ഇന്ത്യന്‍ വിപണിയുടെ മനസറിഞ്ഞു തന്നെയാണ് പ്രവര്‍ത്തിച്ചിരിക്കുന്നതെന്നു കരുതുന്നു. ഇന്ത്യയില്‍ മിക്കവരും ഐഫോണ്‍ വാങ്ങുന്നത് അതിന്റെ എളുപ്പത്തില്‍ തിരിച്ചറിയാവുന്ന ആപ്പിള്‍ ലോഗോ കാണിക്കാനാണെന്ന് സിങ് പറയുന്നു. അങ്ങനെ നോക്കിയാല്‍ നതിങിന് ഒരു സാധ്യതയൊക്കെയുണ്ട്.

അതേസമയം, ഈ ഫോണ്‍ ഒരു ഹിറ്റാക്കുക എന്നു പറയുന്നത് ശ്രമകരമായിരിക്കുമെന്നുള്ള അഭിപ്രായവും ഉയരുന്നുണ്ട്. ഫോണ്‍ വാങ്ങിയ ശേഷമുളള ആളുകളുടെ പ്രതികരണമായിരിക്കും ഫോണിന്റെ ജയപരാജയങ്ങള്‍ തീരുമാനിക്കുക. നതിങ് ഫോണിനെക്കുറിച്ച് ഒന്നും (നതിങ്) ഇപ്പോള്‍ പ്രവചിക്കാനാവില്ലെന്നാണ് ഒരു പ്രവചനം. മികച്ച ക്യാമറാ സിസ്റ്റമാണെങ്കില്‍ ഫോണ്‍ വിജയിച്ചേക്കുമെന്നും വിലയിരുത്തപ്പെടുന്നു.

 

English Summary: Nothing Phone (1) launched: Top specs, features, India price