മുൻനിര സ്മാർട് ഫോൺ നിർമാതാക്കളായ ഇൻഫിനിക്സിന്റെ പുതിയ ഹാൻഡ്സെറ്റ് സ്മാർട്ട് 6 പ്ലസ് (Infinix Smart 6 Plus) ഇന്ത്യയിലെത്തി. ഇൻഫിനിക്സിന്റെ പുതിയ ബജറ്റ് ഹാൻഡ്സെറ്റാണിത്. സെൽഫി ക്യാമറയ്ക്കായി വാട്ടർഡ്രോപ്പ് നോച്ച്, ഫിംഗർപ്രിന്റ് സെൻസർ, ഡ്യുവൽ ക്യാമറ സെൻസറുകൾ സ്ഥാപിക്കുന്നതിനുള്ള ചതുരാകൃതിയിലുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുൻനിര സ്മാർട് ഫോൺ നിർമാതാക്കളായ ഇൻഫിനിക്സിന്റെ പുതിയ ഹാൻഡ്സെറ്റ് സ്മാർട്ട് 6 പ്ലസ് (Infinix Smart 6 Plus) ഇന്ത്യയിലെത്തി. ഇൻഫിനിക്സിന്റെ പുതിയ ബജറ്റ് ഹാൻഡ്സെറ്റാണിത്. സെൽഫി ക്യാമറയ്ക്കായി വാട്ടർഡ്രോപ്പ് നോച്ച്, ഫിംഗർപ്രിന്റ് സെൻസർ, ഡ്യുവൽ ക്യാമറ സെൻസറുകൾ സ്ഥാപിക്കുന്നതിനുള്ള ചതുരാകൃതിയിലുള്ള മൊഡ്യൂൾ, എൽഇഡി ഫ്ലാഷ് എന്നിവയുണ്ട്. ഫോണിന് ബോക്‌സി ഡിസൈൻ ആണ്. 

6.82 ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലേ, ആൻഡ്രോയിഡ് 12 (ഗോ എഡിഷൻ), 8 മെഗാപിക്സൽ ഡ്യുവൽ ക്യാമറ സെൻസറുകൾ, 5 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ ലെൻസ്, 10W ചാർജിങ് പിന്തുണയുള്ള 5000 എംഎഎച്ച് ബാറ്ററി എന്നിവ പ്രധാന ഫീച്ചറുകളിൽ ഉൾപ്പെടുന്നു. ഇൻഫിനിക്‌സ് സ്മാർട്ട് 6 പ്ലസിന്റെ വില 7,999 രൂപയാണ്. ഇത് ഒരു ആമുഖ ഓഫറാണ്. ഓഗസ്റ്റ് 3 മുതൽ ഫ്ലിപ്പ്കാർട്ട് വഴി ലഭ്യമാകും. മിറാക്കിൾ ബ്ലാക്ക്, ട്രാൻക്വിൽ സീ ബ്ലൂ നിറങ്ങളിലാണ് ഇൻഫിനിക്‌സ് സ്മാർട്ട് 6 പ്ലസ് വരുന്നത്.

ADVERTISEMENT

ഇൻഫിനിക്‌സ് സ്മാർട്ട് 6 പ്ലസിൽ സെൽഫി ക്യാമറ ഉൾക്കൊള്ളാൻ വാട്ടർഡ്രോപ്പ് നോച്ച് ഉള്ള 6.82-ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലേയാണ് ഉപയോഗിച്ചിരിക്കുന്നത്. 1600 x 720 പിക്‌സൽ റെസലൂഷൻ, 440 നിറ്റ്സ് ബ്രൈറ്റ്നസ്, 90.66 ശതമാനം സ്‌ക്രീൻ-ടു-ബോഡി അനുപാതം, 72 ശതമാനം എൻടിഎസ്‌സി കളർ ഗാമറ്റ്, പാൻഡ എംഎൻ228 (Panda MN228) ലെയർ എന്നിവയുടെ സംരക്ഷണവുമുണ്ട്. ഐഎംജി പവർവിആർ  ജിഇ8320 ജിപിയുമായി ജോടിയാക്കിയ മെഡിയാടെക് ഹീലിയോ ജി25 ആണ് പ്രോസസർ. 3 ജിബി റാമും 64 ജിബി സ്റ്റോറേജും ഉണ്ട്. സ്റ്റോറേജ് 512 ജിബി വരെ വികസിപ്പിക്കാം. 3 ജിബി വരെ വെർച്വൽ റാമും ഉണ്ട്.

4ജി എൽടിഇ, ഡ്യുവൽ ബാൻഡ് വൈഫൈ എസി, ബ്ലൂടൂത്ത് 5.0, ജിപിഎസ്, 3.5 എംഎം ഓഡിയോ ജാക്ക് എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷണുകൾ. പിന്നിൽ ഫിംഗർപ്രിന്റ് സെൻസറും ഉണ്ട്. ഇൻഫിനിക്‌സ് സ്മാർട്ട് 6 പ്ലസ് പിന്നിൽ ഡ്യുവൽ ക്യാമറകളാണ് പായ്ക്ക് ചെയ്യുന്നത്. 8 എംപി പിൻ ക്യാമറയും f/2.0 അപ്പേർച്ചറും ഡ്യുവൽ ക്യാമറകളും ഒരു ഡെപ്ത് സെൻസറും ഉണ്ട്. സെൽഫികൾക്കും വിഡിയോ ചാറ്റുകൾക്കുമായി ഡ്യുവൽ എൽഇഡി ഫ്ലാഷുള്ള 5 എംപി സെൻസർ ആണ് മുൻവശത്ത്.

ADVERTISEMENT

English Summary: Infinix Smart 6 Plus with 6.82-inch display, 5000mAh battery launched in India