രാജ്യത്ത് 5ജി നെറ്റ്‌വർക്ക് വിന്യസിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഇതിനിടെ രാജ്യത്ത് 5ജി സ്മാർട് ഫോൺ വിൽപനയിൽ വൻ കുതിപ്പ് രേഖപ്പെടുത്തിയെന്നും റിപ്പോർട്ടുകളുണ്ട്. വിൽപനയിൽ സാംസങ്ങും വിവോയുമാണ് മുന്നിൽ. ഏപ്രിൽ-ജൂൺ കാലയളവിൽ ഇന്ത്യയിലെ 5ജി ഫോൺ വിൽപന 163 ശതമാനം (വർഷാവർഷം) കുതിപ്പ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്ത് 5ജി നെറ്റ്‌വർക്ക് വിന്യസിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഇതിനിടെ രാജ്യത്ത് 5ജി സ്മാർട് ഫോൺ വിൽപനയിൽ വൻ കുതിപ്പ് രേഖപ്പെടുത്തിയെന്നും റിപ്പോർട്ടുകളുണ്ട്. വിൽപനയിൽ സാംസങ്ങും വിവോയുമാണ് മുന്നിൽ.

ADVERTISEMENT

ഏപ്രിൽ-ജൂൺ കാലയളവിൽ ഇന്ത്യയിലെ 5ജി ഫോൺ വിൽപന 163 ശതമാനം (വർഷാവർഷം) കുതിപ്പ് രേഖപ്പെടുത്തി. 28 ശതമാനം വിപണി വിഹിതവുമായി സാംസങ് ആണ് ഈ വിഭാഗത്തിൽ മുന്നിട്ടുനിൽക്കുന്നത്. 15 ശതമാനം വിപണി വിഹിതവുമായി വിവോ തൊട്ടുപിന്നാലെയുണ്ട്. സൈബർ മീഡിയ റിസർച്ചിന്റെ (CMR) ഇന്ത്യ മൊബൈൽ ഹാൻഡ്‌സെറ്റ് മാർക്കറ്റ് റിപ്പോർട്ടിലാണ് 5ജി ഫോൺ വിൽപനയുടെ കണക്കുകൾ പറയുന്നത്.

ADVERTISEMENT

5ജി ലേലങ്ങൾ പൂർത്തിയാകുകയും സേവനങ്ങൾ ഉടൻ ആരംഭിക്കുകയും ചെയ്യുന്നതോടെ 5ജി സ്‌മാർട് ഫോൺ വിൽപനയിൽ കൂടുതൽ മുന്നേറ്റമുണ്ടാകുമെന്ന് സിഎംആർ ഇൻഡസ്ട്രി ഇന്റലിജൻസ് ഗ്രൂപ്പ് അനലിസ്റ്റ് മെങ്ക കുമാരി പറഞ്ഞു. 7,000-24,999 രൂപ സെഗ്‌മെന്റിൽ 5ജി സ്മാർട് ഫോൺ വിൽപന മുൻ വർഷത്തേതിനേക്കാൾ ഈ വർഷം 160 ശതമാനത്തിലധികം കുതിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഈ വിഭാഗത്തിലെ മൊത്തത്തിലുള്ള സ്മാർട് ഫോൺ വിൽപന 12 ശതമാനം കുതിപ്പും രേഖപ്പെടുത്തിയിട്ടുണ്ട്.

ADVERTISEMENT

കുറഞ്ഞ വിലയ്ക്കുള്ള സ്മാർട് ഫോൺ വിൽപന (7,000 രൂപയിൽ താഴെ) 61 ശതമാനം കുറഞ്ഞിട്ടുമുണ്ട്. പ്രീമിയം സ്‌മാർട് ഫോണുകൾ (25,000 രൂപ-50,000 രൂപ), സൂപ്പർ പ്രീമിയം സ്‌മാർട് ഫോണുകൾ (50,000 രൂപ-1,00,000 രൂപ) എന്നിവ യഥാക്രമം 80 ശതമാനവും 96 ശതമാനവും കുതിപ്പ് നേടിയെന്നും റിപ്പോർട്ടിൽ പറയുന്നു.

കൂടുതൽ സ്മാർട് ഫോൺ വിൽക്കുന്ന അഞ്ച് ബ്രാൻഡുകളിൽ മിക്കതും ചൈനീസ് കമ്പനികളാണ്. സാംസങ് മാത്രമാണ് ചൈനയ്ക്ക് പുറത്തുള്ള കമ്പനി. രണ്ടാം പാദത്തിലെ സ്മാർട് ഫോൺ വിൽപനയിൽ ഷഓമി (20 ശതമാനം), സാംസങ് (18 ശതമാനം), റിയൽമി (16 ശതമാനം) എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങൾ പിടിച്ചെടുത്തു. വിവോ (15 ശതമാനം), ഒപ്പോ (10 ശതമാനം) എന്നിവരാണ് തൊട്ടുപിന്നിൽ. സൂപ്പർ പ്രീമിയം (50,000-1,00,000 രൂപ) വിഭാഗത്തിൽ 78 ശതമാനം വിപണി വിഹിതവുമായി ആപ്പിൾ ഒന്നാമതെത്തി. ഐഫോൺ 12, ഐഫോൺ 13 സീരീസുകളിലാണ് കാര്യമായ വിൽപന നടന്നത്.

English Summary: 5G smartphone shipments grew 163% in India, Samsung leads