ജി-സീരീസിലെ ഏറ്റവും പുതിയ സ്മാർട് ഫോൺ മോട്ടോ ജി 32 ഇന്ത്യയിൽ അവതരിപ്പിച്ചു. 90Hz റിഫ്രഷ് റേറ്റ് ഉള്ള 6.5 ഇഞ്ച് ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗൺ 680 പ്രോസസർ, 50 മെഗാപിക്‌സൽ പ്രൈമറി സെൻസറോട് കൂടിയ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, 5,000എംഎഎച്ച് ബാറ്ററി, ആൻഡ്രോയിഡ് 12 എന്നിവയാണ് പ്രധാന ഫീച്ചറുകൾ. മോട്ടോ ജി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജി-സീരീസിലെ ഏറ്റവും പുതിയ സ്മാർട് ഫോൺ മോട്ടോ ജി 32 ഇന്ത്യയിൽ അവതരിപ്പിച്ചു. 90Hz റിഫ്രഷ് റേറ്റ് ഉള്ള 6.5 ഇഞ്ച് ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗൺ 680 പ്രോസസർ, 50 മെഗാപിക്‌സൽ പ്രൈമറി സെൻസറോട് കൂടിയ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, 5,000എംഎഎച്ച് ബാറ്ററി, ആൻഡ്രോയിഡ് 12 എന്നിവയാണ് പ്രധാന ഫീച്ചറുകൾ.

ADVERTISEMENT

മോട്ടോ ജി 32 ന്റെ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന്റെ ഇന്ത്യയിലെ വില 12,999 രൂപയാണ്. മിനറൽ ഗ്രേ, സാറ്റിൻ സിൽവർ കളർ ഓപ്ഷനുകളിലാണ് പുതിയ ഹാൻഡ്സെറ്റ് വരുന്നത്. ഇന്ത്യയിൽ ഓഗസ്റ്റ് 16 മുതൽ ഫ്ലിപ്കാർട്ടിലും പ്രമുഖ ഓഫ്‌ലൈൻ ഔട്ട്‌ലെറ്റുകളിലും സ്മാർട് ഫോൺ ലഭ്യമാകും. എച്ച്‌ഡിഎഫ്‌സി ബാങ്ക് കാർഡ് ഉപയോഗിച്ച് വാങ്ങുന്നവർക്ക് 10 ശതമാനം ഇൻസ്റ്റന്റ് കിഴിവ് ലഭിക്കും. ഇതോടെ ഫോൺ 11,749 രൂപയ്ക്ക് വാങ്ങാം. കൂടെ ജിയോയുടെ ഓഫറും ഉണ്ട്.

Photo: Motorola

ഡ്യുവൽ സിം (നാനോ) സ്ലോട്ടുള്ള മോട്ടോ ജി32 ആൻഡ്രോയിഡ് 12 ഒഎസിലാണ് പ്രവർത്തിക്കുന്നത്. 90Hz റിഫ്രഷ് റേറ്റും 20:9 ആസ്പെക്റ്റ് റേഷ്യോയുമുള്ള 6.5-ഇഞ്ച് ഫുൾ-എച്ച്ഡി+ (1,080x2,400 പിക്സലുകൾ) എൽസിഡി സ്‌ക്രീൻ ആണ് മോട്ടോ ജി32 ലുള്ളത്. സ്‌നാപ്ഡ്രാഗൺ 680 ആണ് പ്രോസസർ. ഇത് 4ജിബി റാമുമായി ജോടിയാക്കിയിരിക്കുന്നു.

ADVERTISEMENT

50 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ട്രിപ്പിൾ റിയർ ക്യാമറയാണ് മോട്ടോ ജി32ലുള്ളത്. f/2.2 അപ്പേർച്ചർ അൾട്രാ വൈഡ് ലെൻസുള്ള 8 മെഗാപിക്സൽ സെൻസറും f/2.4 അപ്പേർച്ചർ ലെൻസുള്ള 2 മെഗാപിക്സൽ മാക്രോ സെൻസറുമാണ് മറ്റ് രണ്ട് ക്യാമറകൾ. എഫ്/2.4 അപ്പേർച്ചർ ലെൻസുള്ള 16 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ.

മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ വികസിപ്പിക്കാവുന്ന 64 ജിബി ഇൻബിൽറ്റ് സ്റ്റോറേജുമായാണ് മോട്ടോ ജി 32 വരുന്നത്. ഡ്യുവൽ-ബാൻഡ് വൈ-ഫൈ, 4ജി എൽടിഇ, ബ്ലൂടൂത്ത് വി5.2, 3.5 എംഎം ഹെഡ്‌ഫോൺ പോർട്ട്, യുഎസ്ബി ടൈപ്പ്-സി എന്നിവ ഹാൻഡ്‌സെറ്റിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ഫിംഗർപ്രിന്റ് റീഡർ, പ്രോക്‌സിമിറ്റി സെൻസർ, ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഗൈറോസ്‌കോപ്പ്, ഇ-കോമ്പസ് എന്നിവയാണ് പ്രധാന സെൻസറുകൾ.

ADVERTISEMENT

33W ടർബോപവർ ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യയെ പിന്തുണയ്ക്കുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് ഇത് പായ്ക്ക് ചെയ്യുന്നത്. മോട്ടോ ജി 32 ൽ ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ, ഡ്യുവൽ മൈക്രോഫോണുകൾ എന്നിവ ഉൾപ്പെടുന്നു. ഹാൻഡ്‌സെറ്റ് ഫെയ്‌സ് അൺലോക്കിനെ പിന്തുണയ്‌ക്കുന്നു. കൂടാതെ സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും ഉണ്ട്. തിങ്ക്ഷീൽഡ് സുരക്ഷയുണ്ട്. പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിനുള്ള IP52 റേറ്റിംഗുമായാണ് ഫോൺ വരുന്നത്.

English Summary: Moto G32 Launched in India