മികച്ച സുരക്ഷാ സംവിധാനങ്ങള്‍ക്കൊപ്പം ക്യാമറ സ്റ്റെബിലിറ്റിയുടെ അപ്ഡേറ്റുകളുമായി സാംസങ് ഗാലക്സി എ 73 – 5ജി (Samsung A73 5G). കഴിഞ്ഞ മാർച്ചിലാണ് സാംസങ് അമ്പതിനായിരം രൂപയിൽ താഴെ വിലയുള്ള ഫോൺ ശ്രേണിയിലേക്ക് എ 73 – 5ജിയെ അവതരിപ്പിച്ചത്. നാലു വര്‍ഷത്തെ ഒഎസ് അപ്ഡേറ്റും അഞ്ച് വർഷത്തെ സെക്യൂരിറ്റി പാച്ചസും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മികച്ച സുരക്ഷാ സംവിധാനങ്ങള്‍ക്കൊപ്പം ക്യാമറ സ്റ്റെബിലിറ്റിയുടെ അപ്ഡേറ്റുകളുമായി സാംസങ് ഗാലക്സി എ 73 – 5ജി (Samsung A73 5G). കഴിഞ്ഞ മാർച്ചിലാണ് സാംസങ് അമ്പതിനായിരം രൂപയിൽ താഴെ വിലയുള്ള ഫോൺ ശ്രേണിയിലേക്ക് എ 73 – 5ജിയെ അവതരിപ്പിച്ചത്. നാലു വര്‍ഷത്തെ ഒഎസ് അപ്ഡേറ്റും അഞ്ച് വർഷത്തെ സെക്യൂരിറ്റി പാച്ചസും ഉറപ്പു നൽകുന്നു എന്നതായിരുന്നു ഫോണിന്റെ പ്രത്യേകതകളിലൊന്ന്. ഓഗസ്റ്റിലെ ഏറ്റവും പുതിയ സുരക്ഷാ അപ്ഡേറ്റുകളിൽ ഫോണിന്റെ സുരക്ഷ, സ്റ്റെബിലിറ്റി ഫീച്ചറുകൾ കൂടുതൽ  മെച്ചപ്പെട്ടതായി ടെക് രംഗത്തെ വിദഗ്ധർ പറയുന്നു.

ADVERTISEMENT

∙ സ്പെസിഫിക്കേഷനുകൾ

ADVERTISEMENT

8 ജിബി റാം + 128 ജിബി സ്റ്റോറേജ്, 8 ജിബി റാം + 256 ജിബി എന്നിങ്ങനെ രണ്ട് വ്യത്യസ്ത വേരിയന്റുകളിൽ വാങ്ങാൻ സാധിക്കും. 6.7-ഇഞ്ച് ഫുൾ-എച്ച്‌ഡി+ ഇൻഫിനിറ്റി-ഒ സൂപ്പർ അമോലെഡ്+ ഡിസ്‌പ്ലേയാണ് ഫോണിൽ അവതരിപ്പിച്ചിരിക്കുന്നത്.  800 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസും 120 ഹെർട്‌സ് റിഫ്രഷ് റേറ്റും കോർണിങ് ഗൊറില്ല ഗ്ലാസ് 5ന്റെ സംരക്ഷണവുമുണ്ട്. ഇൻ ഡിസ്പ്ലേ ഫിംഗർ പ്രിന്റ് സെൻസറാണ് ഉപയോഗിച്ചിരിക്കുന്നത്.

ADVERTISEMENT

ആൻഡ്രോയിഡ് 12 അടിസ്ഥാനമായ One UI 4.1 ൽ ആണ് ഫോണ്‍ പ്രവർത്തിക്കുന്നത്. ഒക്ടാ-കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 778ജി ആണ് പ്രോസസർ. ബിൽറ്റ്-ഇൻ റാം 16 ജിബി വരെ വിപുലീകരിക്കുന്ന റാം പ്ലസ് ഫീച്ചറും ഫോണിലുണ്ട്. 108 മെഗാപിക്സൽ പ്രൈമറി ക്യാമറ സെൻസറാണ് ഗാലക്‌സി A73 – 5ജിയിൽ വരുന്നത്. ബ്‌ജക്റ്റ് ഇറേസർ, ഫോട്ടോ റീമാസ്റ്റർ സംവിധാനം ചിത്രങ്ങളെ മികവുറ്റതാക്കാൻ സഹായിക്കുന്നു. 32 മെഗാപിക്സലാണ് സെൽഫി ഷൂട്ടർ.

25W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററിയും സ്റ്റീരിയോ സ്പീക്കറുകളും മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ വിപുലീകരിക്കാവുന്ന 256 ജിബി വരെ ഓൺബോർഡ് സ്റ്റോറേജുമായാണ് സാംസങ് ഗാലക്‌സി എ73 5ജി വില്പനക്കെത്തിയിരിക്കുന്നത്. 42000 രൂപയ്ക്കു വാങ്ങാനാവുന്ന ഫോൺ അട്രാക്ടീവ് ഗ്രേ, അട്രാക്ടീവ് ഗ്രേ മിന്റ്, അട്രാക്ടീവ് ഗ്രേ വൈറ്റ് നിറങ്ങളിൽ ലഭ്യമാകും.

English Summary: Samsung A73 (5G) Malayalam- Review