വിവോയുടെ വൈ സീരീസിലെ ഏറ്റവും പുതിയ മോഡലായി വിവോ വൈ77 ഇ 5ജി ( Vivo Y77e 5G) ചൈനയിൽ അവതരിപ്പിച്ചു. 60Hz റിഫ്രഷ് റേറ്റ് ഉള്ള വാട്ടർഡ്രോപ്പ് സ്റ്റൈൽ നോച്ച് ഡിസ്‌പ്ലേയാണ് പുതിയ ഫോണിന്റെ പ്രധാന സവിശേഷത. മീഡിയടെക് ഡൈമെൻസിറ്റി 810 ആണ് പ്രോസസർ. വിവോ വൈ77 ഇ 5ജിയുടെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവോയുടെ വൈ സീരീസിലെ ഏറ്റവും പുതിയ മോഡലായി വിവോ വൈ77 ഇ 5ജി ( Vivo Y77e 5G) ചൈനയിൽ അവതരിപ്പിച്ചു. 60Hz റിഫ്രഷ് റേറ്റ് ഉള്ള വാട്ടർഡ്രോപ്പ് സ്റ്റൈൽ നോച്ച് ഡിസ്‌പ്ലേയാണ് പുതിയ ഫോണിന്റെ പ്രധാന സവിശേഷത. മീഡിയടെക് ഡൈമെൻസിറ്റി 810 ആണ് പ്രോസസർ. 

ADVERTISEMENT

വിവോ വൈ77 ഇ 5ജിയുടെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 1,699 യുവാൻ (ഏകദേശം 20,000 രൂപ) ആണ് ചൈനയിലെ വില. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിലും 8 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിലും ഫോൺ വരുന്നുണ്ട്. എന്നാൽ ഈ വേരിയന്റുകളുടെ വില വിവോ വെളിപ്പെടുത്തിയിട്ടില്ല. ക്രിസ്റ്റൽ ബ്ലാക്ക്, ക്രിസ്റ്റൽ പൗഡർ കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാകും.

ADVERTISEMENT

ഡ്യുവൽ സിം (നാനോ) സ്ലോട്ടുള്ള വിവോ വൈ77 ഇ 5ജി ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള ഒറിജൻഒഎസിലാണ് പ്രവർത്തിക്കുന്നത്. 60Hz റിഫ്രഷ് റേറ്റ്, 90.61 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷ്യോ, 180Hz ടച്ച് സാംപ്ലിങ് റേറ്റ് എന്നിവയുള്ള 6.58 ഇഞ്ച് ഫുൾ-എച്ച്‌ഡി പ്ലസ് (1,080x2,408 പിക്‌സൽ) ഡിസ്‌പ്ലേ ഇതിലുള്ളത്. ഒക്ടാ-കോർ 6എൻഎം മീഡിയടെക് ഡൈമൻസിറ്റി 810 പ്രോസസർ, ഒപ്പം മാലി ജി57 ജിപിയു, 8 ജിബി വരെ LPDDR4x റാമും ഉണ്ട്.

ADVERTISEMENT

വിവോ വൈ77 ഇ 5ജി ഡ്യുവൽ പിൻ ക്യാമറാ സജ്ജീകരണത്തോടെയാണ് വരുന്നത്. f/2.2 ലെൻസുള്ള 13 മെഗാപിക്സൽ പ്രൈമറി സെൻസറും f/2.4 ലെൻസുള്ള 2 മെഗാപിക്സൽ മാക്രോ സെൻസറും ഉൾപ്പെടുന്നതാണ് ക്യാമറകൾ. സെൽഫികൾക്കും വിഡിയോ ചാറ്റുകൾക്കുമായി 8 മെഗാപിക്സൽ ക്യാമറയാണ്. സൂപ്പർ എച്ച്ഡിആർ, മൾട്ടിലെയർ പോർട്രെയ്റ്റ്, സ്ലോ-മോഷൻ, പനോരമ, ലൈവ് ഫോട്ടോ, സൂപ്പർ നൈറ്റ് മോഡ് എന്നിവ പിന്തുണയ്ക്കുന്നതാണ് ക്യാമറകൾ.

വിവോ വൈ77 ഇ 5ജിയിൽ 256 ജിബി വരെ യുഎഫ്എസ് 2.2 ഓൺബോർഡ് സ്റ്റോറേജ് ഉണ്ട്. ഇത് മൈക്രോ എസ്ഡി കാർഡ് വഴി (1 ടിബി വരെ) വികസിപ്പിക്കാം. ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഇ-കോമ്പസ്, പ്രോക്സിമിറ്റി സെൻസർ എന്നിവ ബോർഡിലുള്ള സെൻസറുകളിൽ ഉൾപ്പെടുന്നു. ഫോൺ സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറുമായാണ് വരുന്നത്. ഫേസ് അൺലോക്ക് ഫീച്ചറിന്റെ സേവനവും ലഭ്യമാണ്. 18W ഫ്ലാഷ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന വിവോ വൈ77 ഇ 5ജിയിൽ 5,000 എംഎഎച്ച് ആണ് ബാറ്ററി. ഒറ്റ ചാർജിൽ 25 ദിവസത്തെ സ്റ്റാൻഡ്‌ബൈ ടൈം ബാറ്ററി നൽകുമെന്ന് പറയപ്പെടുന്നു.

English Summary: Vivo Y77e 5G 5,000mAh Battery Launched