മെയ്ഡ് ഇൻ ഇന്ത്യ സ്മാർട് ഫോൺ വിൽപനയിൽ വൻ മുന്നേറ്റം. 2022 ലെ രണ്ടാം പാദത്തിൽ 16 ശതമാനം വർധിച്ച് 4.4 കോടിയിലധികം ഇന്ത്യൻ നിർമിത ഫോണുകളാണ് വിറ്റത്. ഫോൺ വിൽപനയിൽ ഒപ്പോ ആണ് ഒന്നമത് (23.9 ശതമാനം വിഹിതം). സാംസങ് ആണ് രണ്ടാമത് (21.8 ശതമാനം വിഹിതം). മെയ്ഡ് ഇൻ ഇന്ത്യ ഫീച്ചർ ഫോൺ വിഭാഗത്തിൽ 21 ശതമാനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെയ്ഡ് ഇൻ ഇന്ത്യ സ്മാർട് ഫോൺ വിൽപനയിൽ വൻ മുന്നേറ്റം. 2022 ലെ രണ്ടാം പാദത്തിൽ 16 ശതമാനം വർധിച്ച് 4.4 കോടിയിലധികം ഇന്ത്യൻ നിർമിത ഫോണുകളാണ് വിറ്റത്. ഫോൺ വിൽപനയിൽ ഒപ്പോ ആണ് ഒന്നാമത് (23.9 ശതമാനം വിഹിതം). സാംസങ് ആണ് രണ്ടാമത് (21.8 ശതമാനം വിഹിതം). മെയ്ഡ് ഇൻ ഇന്ത്യ ഫീച്ചർ ഫോൺ വിഭാഗത്തിൽ 21 ശതമാനം വിഹിതവുമായി ആഭ്യന്തര ബ്രാൻഡായ ലാവ ഒന്നാമതാണ്. നെക്ബാൻഡുകളും സ്മാർട് വാച്ചുകളും വിൽക്കുന്ന ടിഡബ്യുഎസ് ആണ് വെയറബിൾസ് വിഭാഗത്തിൽ ഒന്നാമത് (16 ശതമാനം).

ADVERTISEMENT

പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) സ്കീമുകളുടെ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി കമ്പനികൾ ഉയർന്ന ഉൽപാദനത്തിനായി ശ്രമിക്കുന്നതാണ് ഇതിന് കാരണം. 2022 ന്റെ ആദ്യ പാദത്തിൽ ഇന്ത്യയിൽ നിർമിച്ച സ്മാർട് ഫോൺ വിൽപന 7 ശതമാനം വർധിച്ചിരുന്നു.

ADVERTISEMENT

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇന്ത്യയിൽ നിർമിച്ച സ്മാർട് ഫോൺ വിൽപന ഈ വർഷം കുത്തനെ വർധിച്ചു. കഴിഞ്ഞ പാദത്തിൽ പുതിയ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനൊപ്പം നിലവിലുള്ളത് വിപുലീകരിക്കുന്നതിലും കമ്പനികൾ ശ്രദ്ധിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഉൽപാദനം വർധിപ്പിക്കാനായി നിക്ഷേപം വർധിപ്പിക്കാൻ കമ്പനികൾ ശ്രമിക്കുന്നുണ്ടെന്നും കൗണ്ടർപോയിന്റ് റിസർച്ച് അനലിസ്റ്റ് പ്രചിർ സിങ് പറഞ്ഞു.

ADVERTISEMENT

പ്രാദേശിക വിതരണ ശൃംഖലയെ ശാക്തീകരിക്കുന്നതിനായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 6 കോടി ഡോളർ നിക്ഷേപിക്കാൻ പദ്ധതിയിടുന്നതായി ഒപ്പോ പ്രഖ്യാപിച്ചിരുന്നു. സാംസങ്ങും നിർമാണം വർധിപ്പിച്ചു. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഇലക്‌ട്രോണിക്‌സ് നിർമാണത്തിനും ഇന്നവേഷൻ ഇക്കോസിസ്റ്റത്തിനും ഇന്ത്യ സാക്ഷ്യം വഹിക്കുമെന്ന് തന്നെയാണ് വിപണികൾ പ്രതീക്ഷിക്കുന്നത്.

English Summary: Oppo Leads Made in India Smartphone Shipments in Q2 2022: Counterpoint