ജിയോഫോൺ 5ജി വൈകാതെ തന്നെ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. 8,000 മുതൽ 12,000 വരെയാണ് പുതിയ 5ജി ഫോണിന്റെ പ്രതീക്ഷിക്കുന്ന വില. ഹാൻഡ്‌സെറ്റ് വിവിധ സ്‌ക്രീൻ വലുപ്പങ്ങളിലും ഫീച്ചറുകളിലുമുള്ള ഒന്നിലധികം വേരിയന്റുകൾ ലഭ്യമാകുമെന്നാണ് റിപ്പോർട്ട്. ജിയോഫോൺ 5ജിയിൽ ഒരു ഹോൾ-പഞ്ച് ഡിസ്‌പ്ലേ ഡിസൈനും മുകളിലും

ജിയോഫോൺ 5ജി വൈകാതെ തന്നെ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. 8,000 മുതൽ 12,000 വരെയാണ് പുതിയ 5ജി ഫോണിന്റെ പ്രതീക്ഷിക്കുന്ന വില. ഹാൻഡ്‌സെറ്റ് വിവിധ സ്‌ക്രീൻ വലുപ്പങ്ങളിലും ഫീച്ചറുകളിലുമുള്ള ഒന്നിലധികം വേരിയന്റുകൾ ലഭ്യമാകുമെന്നാണ് റിപ്പോർട്ട്. ജിയോഫോൺ 5ജിയിൽ ഒരു ഹോൾ-പഞ്ച് ഡിസ്‌പ്ലേ ഡിസൈനും മുകളിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജിയോഫോൺ 5ജി വൈകാതെ തന്നെ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. 8,000 മുതൽ 12,000 വരെയാണ് പുതിയ 5ജി ഫോണിന്റെ പ്രതീക്ഷിക്കുന്ന വില. ഹാൻഡ്‌സെറ്റ് വിവിധ സ്‌ക്രീൻ വലുപ്പങ്ങളിലും ഫീച്ചറുകളിലുമുള്ള ഒന്നിലധികം വേരിയന്റുകൾ ലഭ്യമാകുമെന്നാണ് റിപ്പോർട്ട്. ജിയോഫോൺ 5ജിയിൽ ഒരു ഹോൾ-പഞ്ച് ഡിസ്‌പ്ലേ ഡിസൈനും മുകളിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജിയോഫോൺ 5ജി വൈകാതെ തന്നെ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. 8,000 മുതൽ 12,000 വരെയാണ് പുതിയ 5ജി ഫോണിന്റെ പ്രതീക്ഷിക്കുന്ന വില. ഹാൻഡ്‌സെറ്റ് വിവിധ സ്‌ക്രീൻ വലുപ്പങ്ങളിലും ഫീച്ചറുകളിലുമുള്ള ഒന്നിലധികം വേരിയന്റുകൾ ലഭ്യമാകുമെന്നാണ് റിപ്പോർട്ട്. ജിയോഫോൺ 5ജിയിൽ ഒരു ഹോൾ-പഞ്ച് ഡിസ്‌പ്ലേ ഡിസൈനും മുകളിലും താഴെയുമുള്ള നേർത്ത ബെസലുകളും ഉണ്ടാകുമെന്ന് പറയപ്പെടുന്നു.

 

ADVERTISEMENT

ഇന്ത്യയിലെ ജിയോഫോൺ 5ജി വില സാധാരണക്കാരെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ളതായിരിക്കാം. കൗണ്ടർപോയിന്റ് റിസർച്ചിന്റെ സമീപകാല റിപ്പോർട്ട് അനുസരിച്ച്, വരാനിരിക്കുന്ന ജിയോഫോൺ 5ജിയുടെ വില 8,000 രൂപയ്ക്കും 12,000 രൂപയ്ക്കിടയിലായിരിക്കും. ഇതോടൊപ്പം തന്നെ 5ജി പ്ലാനുകളും നല്‍കിയേക്കും.

 

ഇന്ത്യയിൽ 5ജി നെറ്റ്‌വർക്ക് സജീവമാകുന്നതോടെ കൂടുതൽ കമ്പനികളുടെ 5ജി സ്മാർട് ഫോണുകളും വന്നേക്കും. തിരഞ്ഞെടുത്ത നഗരങ്ങളിൽ വൈകാതെ ജിയോയും എയർടെലും വിയും 5ജി അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കുറഞ്ഞ വിലയ്ക്ക് 5ജി ഫോണും കൂടെ 5ജി ഡേറ്റയും ലഭ്യമാക്കി മുകേഷ് അംബാനിയുടെ ജിയോ രാജ്യത്ത് വീണ്ടും ‘ഫ്രീ സൂനാമി’ കൊണ്ടുവന്നേക്കുമെന്നാണ് ഉപഭോക്താക്കൾ പ്രതീക്ഷിക്കുന്നത്.

 

ADVERTISEMENT

രാജ്യത്തെ പ്രധാന ടെലികോം സേവനദാതാക്കള്‍ അടുത്ത മാസം തന്നെ ചില നഗരങ്ങളിലെങ്കിലും 5ജി പ്രക്ഷേപണം തുടങ്ങും. ഈ അതിവേഗ ഡേറ്റാ പ്രക്ഷേപണം സ്വീകരിക്കാന്‍ ശേഷിയുള്ളതായിരിക്കും റിലയന്‍സ് ജിയോ സമ്പൂര്‍ണമായി ഇന്ത്യയില്‍ നിര്‍മിച്ച ഫോണ്‍ എന്നു പറയുന്നു. ഇക്കണോമിക് ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം ഫോണിനൊപ്പം ഡേറ്റാ പാക്കേജും ജിയോ പ്രഖ്യാപിക്കും. രണ്ടും ഒരുമിച്ചു വാങ്ങുകയാണെങ്കില്‍ ഫോണിന്റെ വില ഏകദേശം 2500 രൂപ മാത്രമായിരിക്കാമെന്ന് വരെ നേരത്തേ റിപ്പോർട്ടുകൾ വന്നിരുന്നു.

 

അതേസമയം, ഇതു പോലെ പ്രതീക്ഷ ഉയര്‍ത്തിയ ഉപകരണങ്ങളിലൊന്നായിരുന്നു ജിയോഫോണ്‍ നെക്‌സ്റ്റ്. അത് വില താഴ്ത്തി വില്‍ക്കാനുളള ശ്രമം വിജയിച്ചില്ലെന്നുള്ളതും ഓര്‍ക്കണം. കൂടാതെ, 2500 രൂപയ്ക്ക് ഫോണ്‍ വാങ്ങാന്‍ സാധിച്ചാലും അത് ഉപയോഗിക്കുന്നതിന് നിരവധി നിബന്ധനകളും ഉണ്ടായേക്കുമെന്നും കരുതുന്നു. ( ഉദാഹരണത്തിന് ജിയോയുടെ സിം അല്ലാതെ മറ്റു സിമ്മുകള്‍ ഉപയോഗിക്കാനായേക്കില്ല. അല്ലെങ്കില്‍ മാറ്റാനാകാത്ത ഇസിം (eSIM) ആയിരിക്കാം.)

 

ADVERTISEMENT

ജിയോയുടെ 5ജി ഫോണിന്റെ വില 12,000 രൂപ വരെ വന്നേക്കാമെന്നും ശ്രുതിയുണ്ട്. നിലവില്‍ 12,000 രൂപയില്‍ താഴെ വില വരുന്ന 5ജി ഫോണുകള്‍ രാജ്യത്തു വില്‍ക്കപ്പെടുന്നില്ലെന്ന് ഇക്കണോമിക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ജിയോയെ കൂടാതെ, ലാവ, മൈക്രോമാക്‌സ്, കാര്‍ബണ്‍ തുടങ്ങിയ ഇന്ത്യന്‍ കമ്പനികളും 12,000 രൂപയില്‍ താഴെയുള്ള 5ജി ഫോണുകള്‍ വിപണിയിലെത്തിച്ചേക്കുമെന്നും കരുതുന്നു.

 

ജിയോയുടെ ആദ്യ 5ജി ഫോണിന് 6.5-ഇഞ്ച് വലുപ്പമുള്ള എച്ഡിപ്ലസ് ഡിസ്‌പ്ലേയാണ് പ്രതീക്ഷിക്കുന്നത്. ഒന്നര വര്‍ഷം മുൻപ് ഇറക്കിയ സ്‌നാപ്ഡ്രാഗണ്‍ 480 5ജി ആയിരിക്കാം പ്രോസസര്‍. കൂടാതെ, 4 ജിബി വരെ റാമും 64 ജിബി വരെ സ്റ്റോറേജ് ശേഷിയുമുള്ള വേരിയന്റുകളും ഇറക്കിയേക്കും. പിന്നില്‍ ഇരട്ട ക്യാമറാ സെറ്റ്-അപ് പ്രതീക്ഷിക്കുന്നു. 12 എംപി പ്രധാന ക്യാമറയും 2 എംപി മാക്രോ സെന്‍സറും ആയിരിക്കാം. സെല്‍ഫിക്കായി 8 എംപി ക്യാമറയും പ്രതീക്ഷിക്കുന്നു. 

 

ജിയോ ഫോണ്‍ 5ജി പ്രവര്‍ത്തിക്കുന്നത് പ്രഗതി ഒഎസിലായിരിക്കാമെന്നു പറയുന്നു. ജിയോഫോണ്‍ നെക്‌സ്റ്റിന്റെ പ്രവര്‍ത്തന നിയന്ത്രണം പ്രഗതി ഒഎസ് ആണ് നിര്‍വഹിക്കുന്നത്. ആന്‍ഡ്രോയിഡ് ഒഎസ് കരുത്തു കുറഞ്ഞ ഹാര്‍ഡ്‌വെയറില്‍ പ്രവര്‍ത്തിപ്പിക്കാനായി രൂപപ്പെടുത്തിയതാണ് പ്രഗതി ഒഎസ്. ആന്‍ഡ്രോയിഡിന്റെ ഉടമയായ ഗൂഗിളിന്റെ എൻജീനിയര്‍മാരും റിലയന്‍സിന്റെ എൻജിനീയര്‍മാരും സംയുക്തമായാണ് ഇതു വികസിപ്പിച്ചത്.

 

ഫുള്‍എച്ഡി പ്ലസ് സ്‌ക്രീനടക്കം മികച്ച ഫീച്ചറുകളുമായാണ് ഇപ്പോള്‍ ചൈനീസ് 5ജി ഫോണുകള്‍ വിപണിയിലെത്തുന്നത്. സ്‌പെസിഫിക്കേഷന്‍ കുറഞ്ഞ ഫോണുകള്‍ ഇറക്കാന്‍ ചൈനീസ് കമ്പനികള്‍ തീരുമാനിച്ചാല്‍ നിലവില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് പിടിച്ചു നില്‍ക്കാനായേക്കില്ല.

 

English Summary: JioPhone 5G Price in India to be Set Between Rs. 8,000 and Rs. 12,000: Counterpoint Research