മുൻനിര ചൈനീസ് ബ്രാൻഡ് റെഡ്മിയുടെ പുതിയ ക്യാമറാ ഫോൺ പുറത്തിറങ്ങും മുന്‍പേ ഫീച്ചർ വിവരങ്ങൾ ചോർന്നു. പുതിയ റെഡ്മി നോട്ട് 12 സീരീസ് വ്യാഴാഴ്ച ചൈനയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സീരീസിലെ സ്മാർട് ഫോണുകളിലൊന്ന് റെഡ്മി നോട്ട് 12 പ്രോ പ്ലസ് (Redmi Note 12 Pro+) ആയിക്കുമെന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുൻനിര ചൈനീസ് ബ്രാൻഡ് റെഡ്മിയുടെ പുതിയ ക്യാമറാ ഫോൺ പുറത്തിറങ്ങും മുന്‍പേ ഫീച്ചർ വിവരങ്ങൾ ചോർന്നു. പുതിയ റെഡ്മി നോട്ട് 12 സീരീസ് വ്യാഴാഴ്ച ചൈനയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സീരീസിലെ സ്മാർട് ഫോണുകളിലൊന്ന് റെഡ്മി നോട്ട് 12 പ്രോ പ്ലസ് (Redmi Note 12 Pro+) ആയിക്കുമെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ഈ മോഡലിന് 200 മെഗാപിക്സൽ സാംസങ് HPX പ്രധാന ക്യാമറ ലഭിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്. ഈ വർഷം ആദ്യം സാംസങ് അവതരിപ്പിച്ച ISOCELL എച്ച്പി3 സെൻസറായിരിക്കാം ഇത്. 30fps-ൽ 8K വിഡിയോയും 120 fps-ൽ 4കെ വിഡിയോയും പകർത്താൻ ഈ ക്യാമറയ്ക്ക് കഴിയും.

ADVERTISEMENT

200 മെഗാപിക്സൽ സാംസങ് എച്ച്പിഎക്സ് പ്രധാന ക്യാമറയുമായി റെഡ്മി നോട്ട് 12 പ്രോ+ വരുമെന്ന് കമ്പനി തന്നെ വെയ്‌ബോയില്‍ പോസ്റ്റ് ചെയ്തിരുന്നു. എഫ്/1.65 അപ്പേർച്ചറുള്ള 1/1.4-ഇഞ്ച് ഇമേജ് സെൻസറുള്ള ഈ ക്യാമറ മികച്ചതാണെന്നാണ് പൊതുവെയുള്ള റിപ്പോർട്ട്. ഫോട്ടോയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി സെൻസർ ഉയർന്ന നിലവാരമുള്ള എഎൽഡി ആന്റി-ഗ്ലെയർ കോട്ടിങ് ഉപയോഗിച്ചിട്ടുണ്ട്.

ADVERTISEMENT

മൂന്ന് റെക്കോർഡിങ് മോഡുകളുമായാണ് ഈ സെൻസർ വരുന്നത്. ഒന്നാമതായി 4,080x3,060 പിക്സൽ റെസലൂഷനിൽ ചിത്രങ്ങൾ എടുക്കാൻ ഇത് 12.5 മെഗാപിക്സലായി സജ്ജമാക്കാം. രണ്ടാമതായി 50 മെഗാപിക്സലിൽ, സാംസങ് HPX സെൻസറിന് 8,160x6,120 പിക്സൽ റെസലൂഷനിൽ ചിത്രങ്ങൾ എടുക്കാൻ കഴിയും. മൂന്നാമതായി, ഈ സെൻസറിന് 200 മെഗാപിക്സലിൽ 16,320x12,2440 പിക്സൽ റെസലൂഷനുള്ള ചിത്രങ്ങൾ എടുക്കാനും സാധിക്കും.

ADVERTISEMENT

ടിപ്സ്റ്റർ ഫെനിബുക്ക് തന്റെ സോഷ്യൽമീഡിയ പേജിലൂടെ റെഡ്മി നോട്ട് 12 സീരീസിന്റെ ഡിസൈൻ വിവരങ്ങളും പുറത്തുവിട്ടതായി റിപ്പോർട്ടുണ്ട്. എന്നാൽ, ഈ ചിത്രങ്ങൾ പിന്നീട് നീക്കം ചെയ്തു. അതേസമയം, മറ്റൊരു ടിപ്‌സ്റ്റർ അഭിഷേക് യാദവ് (@yabhishekhd) ഈ ചിത്രങ്ങൾ പുറത്തുവിട്ടിരുന്നു. ഇതിൽ റെഡ്മി നോട്ട് 12, റെഡ്മി നോട്ട് 12 പ്രോ, റെഡ്മി നോട്ട് 12 പ്രോ+ എന്നിവ ഉൾപ്പെടുന്നു.

റെഡ്മി നോട്ട് 12 ന് 210W ഫാസ്റ്റ് ചാർജിങ് ശേഷിയുള്ള പ്രത്യേക പതിപ്പ് ലഭിക്കുമെന്ന് പറയുന്നു. അതേസമയം, റെഡ്മി നോട്ട് 12 പ്രോയ്ക്ക് മൂന്ന് കളർ ഓപ്ഷനുകൾ ലഭിക്കുമെന്നും, കൂടാതെ റെഡ്മി നോട്ട് 12 പ്രോ+ നാല് കളർ വേരിയന്റുകളിൽ എത്തിയേക്കാമെന്നും റിപ്പോർട്ടുകളുണ്ട്. ഈ സ്മാർട് ഫോണുകൾക്കെല്ലാം സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ ലഭിക്കുമെന്ന് പറയപ്പെടുന്നു.

English Summary: Redmi Note 12 Pro+ to Get 200-Megapixel HPX Main Camera