മുൻനിര സ്മാർട് ഫോൺ ബ്രാൻഡ് വാവെയ്‌യുടെ പുതിയ മടക്കാവുന്ന ഹാൻഡ്സെറ്റ് പുറത്തിറങ്ങി. വാവെയ് പോക്കറ്റ് എസ് (Huawei Pocket S) ചൈനയിലാണ് അവതരിപ്പിച്ചത്. സ്‌നാപ്ഡ്രാഗൺ 778ജി ആണ് പ്രോസസർ. കമ്പനിയുടെ തന്നെ ഹാർമണി ഒഎസ് 3-ലാണ് പോക്കറ്റ് എസ് പ്രവർത്തിക്കുന്നത്. വാവെയ് പോക്കറ്റ് എസിന്റെ പ്രീ-ഓർഡറുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുൻനിര സ്മാർട് ഫോൺ ബ്രാൻഡ് വാവെയ്‌യുടെ പുതിയ മടക്കാവുന്ന ഹാൻഡ്സെറ്റ് പുറത്തിറങ്ങി. വാവെയ് പോക്കറ്റ് എസ് (Huawei Pocket S) ചൈനയിലാണ് അവതരിപ്പിച്ചത്. സ്‌നാപ്ഡ്രാഗൺ 778ജി ആണ് പ്രോസസർ. കമ്പനിയുടെ തന്നെ ഹാർമണി ഒഎസ് 3-ലാണ് പോക്കറ്റ് എസ് പ്രവർത്തിക്കുന്നത്.

വാവെയ് പോക്കറ്റ് എസിന്റെ പ്രീ-ഓർഡറുകൾ ഇതിനകം തുടങ്ങിയിട്ടുണ്ട്. നവംബർ 10ന് ഫോൺ വിൽപനയ്‌ക്കെത്തും. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 5,988 യുവാൻ ( ഏകദേശം 67,900 രൂപ ) ആണ് വില. 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 6,488 യുവാനും (ഏകദേശം 73,600 രൂപ) വിലയുണ്ട്. 8 ജിബി റാം + 512 ജിബി സ്റ്റോറേജ് വേരിയന്റിന് 7,488 യുവാനുമാണ് ( ഏകദേശം 84,900 രൂപ) ലിസ്റ്റ് ചെയ്തിരിക്കുന്ന വില. ഫ്രോസ്റ്റ് സിൽവർ, ഐസ് ക്രിസ്റ്റൽ ബ്ലൂ, മിന്റ് ഗ്രീൻ, ഒബ്സിഡിയൻ ബ്ലാക്ക്, പ്രിംറോസ് ഗോൾഡ്, സകുറ പിങ്ക് എന്നീ നിറങ്ങളിലാണ് വാവെയ് പോക്കറ്റ് എസ് വരുന്നത്.

ADVERTISEMENT

വാവെയ് പോക്കറ്റ് എസിന് 120Hz റിഫ്രഷ് റേറ്റും 2,790 x 1,188 പിക്സൽ റെസലൂഷനുമുള്ള 6.9 ഇഞ്ച് മടക്കാവുന്ന ഒഎൽഇഡി ഡിസ്പ്ലേയുണ്ട്. നോട്ടിഫിക്കേഷനുകൾ, സമയം, മറ്റ് വിവരങ്ങള്‍ കാണിക്കുന്ന 340 x 340 പിക്സൽ റെസലൂഷനോടു കൂടിയ മറ്റൊരു 1.04-ഇഞ്ച് ഒഎൽഇഡി പാനലും ഇതിലുണ്ട്. സ്‌നാപ്ഡ്രാഗൺ 778ജി ആണ് പ്രോസസർ.

40 മെഗാപിക്‌സൽ പ്രൈമറി സെൻസറും 13 മെഗാപിക്‌സൽ അൾട്രാവൈഡ് ആംഗിൾ ലെൻസുമുള്ള ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് വാവെയ് പോക്കറ്റ് എസിലുള്ളത്. 10.7 മെഗാപിക്‌സലിന്റേതാണ് സെൽഫി ക്യാമറ. 40W ചാർജിങ് ശേഷിയുള്ള 4,000mAh ബാറ്ററിയാണ് സ്മാർട് ഫോൺ പായ്ക്ക് ചെയ്യുന്നത്.

ADVERTISEMENT

English Summary: Huawei Pocket S Foldable Smartphone With Snapdragon 778G SoC Launched