ഒപ്പോയുടെ എ സീരീസിലെ ഏറ്റവും പുതിയ ഹാന്‍ഡ്സെറ്റ് എ1 പ്രോ 5ജി (Oppo A1 Pro 5G) ചൈനയിൽ പുറത്തിറങ്ങി. 6.7 ഇഞ്ച് ഫുൾ-എച്ച്‌ഡി+ ഡിസ്‌പ്ലേയാണ് പുതിയ ഓപ്പോ ഫോണിന്റെ പ്രധാന ഫീച്ചർ. ഒപ്പോ എ1 പ്രോ 5ജിയിൽ 108 മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമുണ്ട്. ഒപ്പോ എ1 പ്രോ 5ജി യുടെ 8ജിബി + 128 ജിബി സ്റ്റോറേജ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒപ്പോയുടെ എ സീരീസിലെ ഏറ്റവും പുതിയ ഹാന്‍ഡ്സെറ്റ് എ1 പ്രോ 5ജി (Oppo A1 Pro 5G) ചൈനയിൽ പുറത്തിറങ്ങി. 6.7 ഇഞ്ച് ഫുൾ-എച്ച്‌ഡി+ ഡിസ്‌പ്ലേയാണ് പുതിയ ഓപ്പോ ഫോണിന്റെ പ്രധാന ഫീച്ചർ. ഒപ്പോ എ1 പ്രോ 5ജിയിൽ 108 മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമുണ്ട്. 

ഒപ്പോ എ1 പ്രോ 5ജി യുടെ 8ജിബി + 128 ജിബി സ്റ്റോറേജ് വേരിന്റിന് 1,799 യുവാൻ (ഏകദേശം 20,600 രൂപ) ആണ് വില. 8 ജിബി + 256 ജിബി സ്റ്റോറേജ് മോഡലിന് 1,999 യുവാനും (ഏകദേശം 23,000 രൂപ), 12 ജിബി + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 2,299 യുവാനുമാണ് (26,000) വില. ഗോൾഡ്, ബ്ലാക്ക്, ബ്ലൂ കളർ ഓപ്ഷനുകളിലാണ് ഫോൺ വരുന്നത്.

ADVERTISEMENT

ഒപ്പോയുടെ ചൈന വെബ്‌സൈറ്റിലെ ഔദ്യോഗിക ലിസ്റ്റിങ് അനുസരിച്ച് ഡ്യുവൽ സിം സ്ലോട്ടുള്ള ഒപ്പോ എ1 പ്രോ 5ജി ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 13 ലാണ് പ്രവർത്തിക്കുന്നത്. 93 ശതമാനം സ്‌ക്രീൻ-ടു- ബോഡി റേഷ്യോ, 120Hz വരെ റിഫ്രഷ് റേറ്റുമുള്ള 6.7-ഇഞ്ച് ഫുൾ-എച്ച്ഡി+ (1,080x2,412 പിക്സലുകൾ) ഡിസ്‌പ്ലേയും ഉണ്ട്. അഡ്രിനോ 619 ജിപിയു, 12 ജിബി വരെ റാമിനൊപ്പം  ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 695 പ്രോസസർ ആണ് ഫോൺ നൽകുന്നത്. അധികം ഉപയോഗിക്കാത്ത സ്റ്റോറേജ് ഉപയോഗിച്ച് ഇൻബിൽറ്റ് റാം 20 ജിബി വരെ വികസിപ്പിക്കാൻ കഴിയും.

ഒപ്പോ എ1 പ്രോ 5ജി യിൽ 108 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമുണ്ട്. 2 മെഗാപിക്സലിന്റെ മാക്രോ ഷൂട്ടർ പോർട്രെയിറ്റ് ലെൻസും ഉൾപ്പെടുന്നു. 16 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ. ഒപ്പോ എ1 പ്രോ 5ജിയ്ക്ക് 256 ജിബി വരെ UFS2.2 ഓൺബോർഡ് സ്റ്റോറേജ് ലഭിക്കുന്നു. ഇത് മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി വിപുലീകരിക്കാം. 

ADVERTISEMENT

5ജി, 4ജി എൽടിഇ, വൈ-ഫൈ 5, ബ്ലൂടൂത്ത് വി5.1, ജിപിഎസ്/എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്–സി പോർട്ട്, എൻഎഫ്സി എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകൾ. ജിയോമാഗ്നറ്റിക് സെൻസർ, ആംബിയന്റ് ലൈറ്റ് സെൻസർ, ആക്സിലറേഷൻ സെൻസർ, ഗ്രാവിറ്റി സെൻസർ, ഗൈറോസ്കോപ്പ്, പ്രോക്‌സിമിറ്റി സെൻസർ എന്നിവ ഉൾപ്പെടുന്നതാണ് പ്രധാന ഓൺബോർഡ് സെൻസറുകൾ. 67W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 4,800 എംഎഎച്ച് ആണ് ബാറ്ററി.

ADVERTISEMENT

English Summary: Oppo A1 Pro 5G Launched: Price, Specifications