ജനപ്രിയ സ്മാർട് ഫോൺ ബ്രാൻഡ് റെഡ്മിയുടെ പുതിയ ഉൽപന്നം നോട്ട് 12 സീരീസ് ഉടൻ ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ട്. ടിപ്‌സ്റ്റർ മുകുൾ ശർമ്മയാണ് ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്. പുതിയ റെഡ്മി നോട്ട് 12 ഫോണുകൾ അടുത്തിടെ ചൈനയിൽ അവതരിപ്പിച്ചിരുന്നു. ഇവ വൈകാതെ ഇന്ത്യൻ വിപണിയിലും എത്തുമെന്നാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജനപ്രിയ സ്മാർട് ഫോൺ ബ്രാൻഡ് റെഡ്മിയുടെ പുതിയ ഉൽപന്നം നോട്ട് 12 സീരീസ് ഉടൻ ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ട്. ടിപ്‌സ്റ്റർ മുകുൾ ശർമ്മയാണ് ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്. പുതിയ റെഡ്മി നോട്ട് 12 ഫോണുകൾ അടുത്തിടെ ചൈനയിൽ അവതരിപ്പിച്ചിരുന്നു. ഇവ വൈകാതെ ഇന്ത്യൻ വിപണിയിലും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ റെഡ്മി 5ജി ഫോണുകൾ 2023 ന്റെ തുടക്കത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ADVERTISEMENT

റെഡ്മി നോട്ട് 12, റെഡ്മി നോട്ട് 12 പ്രോ, റെഡ്മി നോട്ട് 12 പ്രോ+ എന്നീ മൂന്ന് മോഡലുകളാണ് ചൈനയില്‍ അവതരിപ്പിച്ചത്. എന്നാൽ എല്ലാ വേരിയന്റുകളും ഇന്ത്യയിലേക്ക് കൊണ്ടുവരുമോ എന്നറിയില്ല. 200 മെഗാപിക്സൽ പിൻ ക്യാമറയോടെയാണ് പ്രോ+ മോഡൽ പുറത്തിറക്കുകയെന്ന് മുകൾ ശർമ്മ പറയുന്നു. നോട്ട് 12 സീരീസ് കുറഞ്ഞത് രണ്ട് മോഡലുകളെങ്കിലും ഇന്ത്യയിൽ ലഭ്യമാക്കുമെന്ന് സൂചിപ്പിക്കുന്നു. സ്റ്റാൻഡേർഡ് പതിപ്പും പ്രോ+ പതിപ്പുമാകാം ഇന്ത്യയിൽ അവതരിപ്പിക്കുക.

ADVERTISEMENT

ഇന്ത്യൻ വേരിയന്റുകളുടെ ഫീച്ചറുകൾ ചൈനീസ് മോഡലുകൾക്ക് സമാനമായിരിക്കും. റെഡ്മി നോട്ട് 12 മോഡലിൽ 6.67 ഇഞ്ച് ഫുൾ എച്ച്‌ഡി ഡിസ്‌പ്ലേ നിലനിർത്തിയേക്കും. ഇത് ഫുൾ എച്ച്‌ഡി+ റെസലൂഷനിൽ പ്രവർത്തിക്കുകയും 120 ഹെർട്‌സ് റിഫ്രഷ് റെയ്റ്റ് ലഭ്യമാക്കുകയും ചെയ്തേക്കും. എന്നാൽ, ഇത് പഴയ ആൻഡ്രോയിഡ് 12 ഒഎസിലാണ് പ്രവർത്തിക്കുന്നത്. ക്വാല്‍കോം സ്നാപ്ഡ്രോഗൺ 4 ജെൻ 1 ആണ് പ്രതീക്ഷിക്കുന്ന പ്രോസസർ. സ്റ്റാൻഡേർഡ് പതിപ്പിൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമുണ്ടാകും. മുൻവശത്ത് സെൽഫികൾക്കായി 8 മെഗാപിക്സൽ ക്യാമറയുണ്ട്. 33W ചാർജിങ് ശേഷിയുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഉണ്ടാകുക.

ADVERTISEMENT

പ്രോ+ മോഡലിൽ കൂടുതൽ ഫീച്ചറുകളാണ് പ്രതീക്ഷിക്കുന്നത്. സ്റ്റാൻഡേർഡ് മോഡലിന്റെ അതേ ഡിസ്‌പ്ലേ വലുപ്പത്തിലാണ് റെഡ്മി നോട്ട് 12 പ്രോ+ വരുന്നത്. 120Hz റിഫ്രഷ് റേറ്റും 240Hz ടച്ച് സാംപിൾ റേറ്റുമുള്ള 6.67 ഇഞ്ച് ഫുൾ-എച്ച്‌ഡി ഒഎൽഇഡി ഡിസ്‌പ്ലേയാണ് ഇതിന്റെ സവിശേഷത. മീഡിയടെക് ഡൈമെൻസിറ്റി 1080 ആണ് പ്രോസസർ.

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തോടെയാണ് പ്രോ പ്ലസ് വരുന്നത്. ഇതിന് 200 മെഗാപിക്സൽ ഒഐഎസ് സെൻസറും 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ സെൻസറും 2 മെഗാപിക്സൽ മാക്രോ സെൻസറും ഉണ്ടാകും. മുൻവശത്ത് സെൽഫിക്കായി 16 മെഗാപിക്സൽ സെൻസറാണ്. 120W ഫാസ്റ്റ് ചാർജിങ് ശേഷിയുള്ള 5,000 എംഎഎച്ച് ആണ് ബാറ്ററി.

English Summary: Redmi Note 12 series with 200-megapixel tipped to launch in India soon