ചൈനീസ് സ്മാര്‍ട് ഫോൺ ബ്രാൻഡ് ഓണറിന്റെ പുതിയ ഹാൻഡ്സെറ്റ് ഓണർ എക്സ്5 ( Honor X5) മിഡിൽ ഈസ്റ്റ് വിപണികളിൽ അവതരിപ്പിച്ചു. മിതമായ വിലയ്ക്ക് വാങ്ങാവുന്ന ഹാൻഡ്സെറ്റാണ് ഓണർ എക്സ്5. 6.5 ഇഞ്ച് എച്ച്ഡി+ ആണ് ഡിസ്‌പ്ലേ. മിഡിൽ ഈസ്റ്റിന് പുറത്തുള്ള വിപണികളിലെ ഔദ്യോഗിക ലോഞ്ച് ഓണർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചൈനീസ് സ്മാര്‍ട് ഫോൺ ബ്രാൻഡ് ഓണറിന്റെ പുതിയ ഹാൻഡ്സെറ്റ് ഓണർ എക്സ്5 ( Honor X5) മിഡിൽ ഈസ്റ്റ് വിപണികളിൽ അവതരിപ്പിച്ചു. മിതമായ വിലയ്ക്ക് വാങ്ങാവുന്ന ഹാൻഡ്സെറ്റാണ് ഓണർ എക്സ്5. 6.5 ഇഞ്ച് എച്ച്ഡി+ ആണ് ഡിസ്‌പ്ലേ. മിഡിൽ ഈസ്റ്റിന് പുറത്തുള്ള വിപണികളിലെ ഔദ്യോഗിക ലോഞ്ച് ഓണർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഡിസംബർ 26ന് ചൈനയിൽ ഓണർ 80 ജിടി അവതരിപ്പിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപാണ് ഓണർ എക്സ് 5 അവതരിപ്പിച്ചത്.

ADVERTISEMENT

ഓണറിന്റെ ജോർദാൻ ഫെയ്സ്ബുക് പേജിലെ റിപ്പോർട്ട് പ്രകാരം ഹാൻഡ്‌സെറ്റിന്റെ വില 75 ജോർദാൻ ദിനാർ (ഏകദേശം 8,700 രൂപ) ആണ്. ഓണർ‌ എക്സ്5 മൂന്ന് വ്യത്യസ്ത കളർ വേരിയന്റുകളിൽ ലഭ്യമാണ് - സൺറൈസ് ഓറഞ്ച്, ഓഷ്യൻ ബ്ലൂ, മിഡ്‌നൈറ്റ് ബ്ലാക്ക്. ഓണർ‌ എക്സ്5ൽ ഡ്യുവൽ-സിം 4ജി കണക്റ്റിവിറ്റിയുണ്ട്. ആൻഡ്രോയിഡ് 12 (ഗോ എഡിഷൻ) അടിസ്ഥാനമാക്കിയുള്ള ഒഎസിലാണ് ഹാൻഡ്സെറ്റ് പ്രവർത്തിക്കുന്നത്. 720x1600 പിക്സൽ റെസലൂഷനും 20:9 ആസ്പെക്റ്റ് റേഷ്യേയും ഉള്ള 6.5 ഇഞ്ച് എൽസിഡി ഡിസ്പ്ലേയാണ് സ്മാർട് ഫോണിന്റെ സവിശേഷത. IMG GE8320 ജിപിയു ഉൾപ്പെടെയുള്ള മീഡിയാടെക് ഹീലിയോ ജി25 ആണ് പ്രോസസർ. 2 ജിബി റാമിലാണ് ഓണർ എക്‌സ് 5 എത്തുന്നത്.

ADVERTISEMENT

8 മെഗാപിക്‌സലിന്റെ സിംഗിൾ ക്യാമറയാണ് പിന്നിലുള്ളത്. 5 മെഗാപിക്‌സലിന്റേതാണ് സെൽഫി ക്യാമറ. വാട്ടർഡ്രോപ്പ് ആകൃതിയിലുള്ള നോച്ചിലാണ് സെൽഫി ക്യാമറയുള്ളത്. പിന്നിലെ ക്യാമറ മൊഡ്യൂളിൽ എൽഇഡി ഫ്ലാഷ് ഉൾപ്പെടുന്നു. ഈ സ്മാർട് ഫോൺ 32 ജിബി ഇൻബിൽറ്റ് സ്റ്റോറേജുമായാണ് വരുന്നത്. കൂടാതെ മൈക്രോ എസ്ഡി സ്ലോട്ട് വഴി 1 ടിബി വരെ എക്‌സ്‌റ്റേണൽ മെമ്മറി വിപുലീകരണത്തെ പിന്തുണയ്ക്കുന്നു. 

ADVERTISEMENT

വൈ-ഫൈ 802.11 a/b/g/n, ജിപിഎസ്, ഒടിജി, ബ്ലൂടൂത്ത് വി5.1, 3.5എംഎം ഹെഡ്‌ഫോൺ ജാക്ക്, മൈക്രോയുഎസ്ബി പോർട്ട് എന്നിവ ഉൾപ്പെടുന്നതാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകൾ. ഗ്രാവിറ്റി സെൻസർ, പ്രോക്സിമിറ്റി സെൻസർ, ആംബിയന്റ് ലൈറ്റ് സെൻസർ എന്നിവയും ഉൾപ്പെടുന്നു. 5,000 എംഎഎച്ച് ബാറ്ററിയാണ് ഓണർ പായ്ക്ക് ചെയ്തിരിക്കുന്നത്.

English Summary: Honor X5 with 5,000mah battery launched