ചൈനീസ് സ്മാർട് ഫോൺ നിർമാണ കമ്പനിയായ എൽഇടിവിയുടെ പുതിയ ഹാൻഡ്സെറ്റ് എസ്1 പ്രോ (Letv S1 Pro ) പുറത്തിറങ്ങി. 60Hz റിഫ്രഷ് റേറ്റുള്ള 6.5-ഇഞ്ച് എച്ച്ഡി പ്ലസ് എൽസിഡി സ്‌ക്രീൻ ഈ ഹാൻഡ്‌സെറ്റിന്റെ പ്രധാന ഫീച്ചറുകളിലൊന്നാണ്. ഐഫോൺ 14 പ്രോയുടെ ഡിസൈൻ തന്നെയാണ് എൽഇടിവി എസ്1 പ്രോയിലും കാണുന്നത്. എൽഇടിവി എസ്1

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചൈനീസ് സ്മാർട് ഫോൺ നിർമാണ കമ്പനിയായ എൽഇടിവിയുടെ പുതിയ ഹാൻഡ്സെറ്റ് എസ്1 പ്രോ (Letv S1 Pro ) പുറത്തിറങ്ങി. 60Hz റിഫ്രഷ് റേറ്റുള്ള 6.5-ഇഞ്ച് എച്ച്ഡി പ്ലസ് എൽസിഡി സ്‌ക്രീൻ ഈ ഹാൻഡ്‌സെറ്റിന്റെ പ്രധാന ഫീച്ചറുകളിലൊന്നാണ്. 

ഐഫോൺ 14 പ്രോയുടെ ഡിസൈൻ തന്നെയാണ് എൽഇടിവി എസ്1 പ്രോയിലും കാണുന്നത്. എൽഇടിവി എസ്1 പ്രോ നിലവിൽ ചൈനയിൽ 899 യുവാന് (ഏകദേശം 11,000 രൂപ) പ്രീ-ബുക്കിങ് തുടങ്ങി. ബ്ലൂ, ടൈറ്റാനിയം ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഈ എൽഇടിവി സ്മാർട് ഫോൺ വരുന്നത്. ജനുവരി 17ന് വിൽപനയ്‌ക്കെത്തും.

ADVERTISEMENT

ഡിസ്പ്ലേയിൽ സെൽഫി സെൻസർ സ്ഥാപിക്കുന്നതിന് ക്യാപ്സ്യൂൾ ആകൃതിയിലുള്ള കട്ട്ഔട്ട് ഉണ്ട്. കൂടാതെ ഇതൊരു ഇന്ററാക്ടീവ് ഡൈനാമിക് ഐലൻഡ് പോലുള്ള ഫീച്ചറുമായാണ് വരുന്നത്. 8 ജിബി റാമും 128 ജിബി ഓൺബോർഡ് സ്റ്റോറേജുമായി ജോടിയാക്കിയ 12എൻഎം ഒക്ടാ കോർ യുണിസോക് ടി7510 ആണ് എൽഇടിവി എസ് പ്രോയിലെ പ്രോസസർ.

ADVERTISEMENT

ക്യാമറകൾക്കായി പിന്നിൽ മൂന്ന് കട്ട്ഔട്ടുകൾ കാണാം. എന്നാൽ, 13-മെഗാപിക്സൽ പ്രൈമറി സെൻസർ മാത്രമാണ് ഇതിൽ അവതരിപ്പിക്കുന്നത്. ഈ ഡിസൈൻ ഐഫോൺ 14 പ്രോയ്ക്ക് സമാനമാണെന്ന് തോന്നുന്നു. കൂടാതെ, 5 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ. 10W യുഎസ്ബി ടൈപ്പ്-സി വയർഡ് ചാർജിങ് ശേഷിയുള്ള 5,000എംഎഎച്ച് ആണ് ബാറ്ററി. ഈ 5ജി സ്മാർട് ഫോൺ ആൻഡ്രോയിഡ് അധിഷ്‌ഠിത ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്.

ADVERTISEMENT

English Summary: Letv S1 Pro: This iPhone 14 Pro clone smartphone launched in China