ഇന്ത്യയിലെ മുൻനിര ഉപഭോക്തൃ ഇലക്ട്രോണിക്സ് കമ്പനിയായ സാംസങ്ങിന്റെ പുതിയ ഹാൻഡ്സെറ്റുകള്‍ സാംസങ് ഗ്യാലക്സി എ14 5ജി, എ23 5ജി ( Galaxy A14 5G, Galaxy A23 5G) വിപണിയിലേക്ക്. മികച്ച ഫീച്ചറുകളുള്ള മിതമായ വിലയ്ക്ക് ലഭിക്കുന്ന ഹാൻഡ്സെറ്റുകളാണ് സാംസങ് അവതരിപ്പിച്ചത്. ∙ ഗ്യാലക്സി എ14 5ജി സാംസങ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിലെ മുൻനിര ഉപഭോക്തൃ ഇലക്ട്രോണിക്സ് കമ്പനിയായ സാംസങ്ങിന്റെ പുതിയ ഹാൻഡ്സെറ്റുകള്‍ സാംസങ് ഗ്യാലക്സി എ14 5ജി, എ23 5ജി ( Galaxy A14 5G, Galaxy A23 5G) വിപണിയിലേക്ക്. മികച്ച ഫീച്ചറുകളുള്ള മിതമായ വിലയ്ക്ക് ലഭിക്കുന്ന ഹാൻഡ്സെറ്റുകളാണ് സാംസങ് അവതരിപ്പിച്ചത്.

∙ ഗ്യാലക്സി എ14 5ജി

ADVERTISEMENT

സാംസങ് ഗ്യാലക്സി എ14 5ജി യുടെ 6.6 ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലേയ്ക്ക് 90Hz റിഫ്രഷ് റേറ്റ് ഉണ്ട്. രണ്ട് ദിവസം വരെ നീണ്ടുനിൽക്കുന്ന 5000 എംഎഎച്ച് ആണ് ബാറ്ററി. എക്സിനോസ് 1330 ഒക്ടാ-കോർ സിപിയു ആണ് ഹാൻഡ്സെറ്റിലുള്ളത്. രണ്ട് ഒഎസ് അപ്‌ഗ്രേഡുകളും നാല് വർഷത്തെ സുരക്ഷാ പാച്ചുകളും ഫോണിനു ലഭിക്കും. മികച്ച നിലവാരമുള്ള ചിത്രങ്ങൾക്കായി ഡെപ്‌തും മാക്രോ ലെൻസും ഉള്ള 50 മെഗാപിക്സൽ ട്രിപ്പിൾ ലെൻസ് പിൻ ക്യാമറ സജ്ജീകരണമുണ്ട്. 13 മെഗാപിക്സലിന്റേതാണ് ഫ്രണ്ട് ക്യാമറ.

ഗ്യാലക്സി എ14 5ജി 8ജിബി + 128 ജിബി വേരിയന്റിന് 20,999 രൂപയും 6 ജിബി + 128 ജിബി മോഡലിന് 18,999 രൂപയും 4 ജിബി + 64 ജിബി ഉള്ള എൻട്രി മോഡലിന് 16,499 രൂപയുമാണ് വില. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സ്നെ( Zney) ബാങ്ക് എന്നിവ വഴി വാങ്ങുന്നവർക്ക് 1500 രൂപ ക്യാഷ്ബാക്ക് ലഭിക്കും. കടും ചുവപ്പ്, ഇളം പച്ച, കറുപ്പ് എന്നീ നിറങ്ങളിലാണ് ഫോൺ വരുന്നത്.

∙ ഗ്യാലക്സി എ23 5ജി

ADVERTISEMENT

സാംസങ് ഗ്യാലക്സി എ23 5ജി ഫോണിന് 6.6-ഇഞ്ച് എഫ്എച്ച്ഡി+ സ്‌ക്രീനുണ്ട്. എഡ്ജ്-ടു-എഡ്ജ് ഇൻഫിനിറ്റി-വി ഡിസ്പ്ലേ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് വലിയ സ്‌ക്രീനിൽ കണ്ടെന്റ് കാണാം. എക്‌സിനോസ് 1330 ഒക്ടാ കോർ പ്രോസസർ മെച്ചപ്പെട്ട മൾട്ടിടാസ്കിങും സ്‌ലിക്ക് പെർഫോമൻസും ഉറപ്പാക്കുന്നു. 25W ഫാസ്റ്റ് ചാർജിങ് ശേഷിയുള്ള 5000 എംഎഎച്ച് ആണ് ബാറ്ററി.

അൾട്രാ വൈഡ്, ഡെപ്ത്, മാക്രോ ലെൻസ് എന്നിവയ്‌ക്കൊപ്പം 50 എംപി ക്വാഡ് റിയർ ക്യാമറ സജ്ജീകരണവും ഇതിലുണ്ട്. സ്മാർട് ഫോണിന് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനും (OIS) ഉണ്ട്. ഇത് ക്യാമറ ഷേക്ക്, ബ്ലർ ഇല്ലാതെ മികച്ച ഷോട്ടുകളും വിഡിയോകളും എടുക്കാൻ ഉപയോക്താക്കളെ പ്രാപ്‌തമാക്കുന്നു.

ADVERTISEMENT

ഗ്യാലക്സി എ23 5ജി യുടെ 8ജിബി +128 ജിബി വേരിയന്റിന് 24,999 രൂപയും 6 ജിബി +128 ജിബി മോഡലിന് 22,999 രൂപയുമാണ് വില. ഡിസ്‌കൗണ്ട് ഓഫറിന്റെ ഭാഗമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐഡിഎഫ്‌സി, സെസ്റ്റ്മണി എന്നിവ വഴി വാങ്ങുന്നവർക്ക് 1500 രൂപ ക്യാഷ്ബാക്ക് ലഭിക്കും. സിൽവർ, ഇളം നീല, ഓറഞ്ച് എന്നീ നിറങ്ങളിലാണ് ഫോൺ വരുന്നത്.

English Summary: Samsung Galaxy A14 5G and Galaxy A23 5G Launched in India