വിവോയുടെ പുതിയ ഹാൻഡ്സെറ്റ് വിവോ വൈ55എസ് (2023) തയ്‌വാനിൽ പുറത്തിറങ്ങി. 2021 ൽ അവതരിപ്പിച്ച ഇതേ മോഡലിന്റെ പരിശഷ്കരിച്ച പതിപ്പാണിത്. ഡിസൈനിലും ചില ഫീച്ചറുകളിലും മാറ്റംവരുത്തിയാണ് അവതരിപ്പിച്ചത്. വിവോ വൈ55എസ് (2023) വലിയൊരു ഐപിഎസ് എൽസിഡി സ്‌ക്രീനുമായാണ് വരുന്നത്. വിവോ വൈ55എസ് (2023) ന്റെ 4 ജിബി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവോയുടെ പുതിയ ഹാൻഡ്സെറ്റ് വിവോ വൈ55എസ് (2023) തയ്‌വാനിൽ പുറത്തിറങ്ങി. 2021 ൽ അവതരിപ്പിച്ച ഇതേ മോഡലിന്റെ പരിശഷ്കരിച്ച പതിപ്പാണിത്. ഡിസൈനിലും ചില ഫീച്ചറുകളിലും മാറ്റംവരുത്തിയാണ് അവതരിപ്പിച്ചത്. വിവോ വൈ55എസ് (2023) വലിയൊരു ഐപിഎസ് എൽസിഡി സ്‌ക്രീനുമായാണ് വരുന്നത്. 

വിവോ വൈ55എസ് (2023) ന്റെ 4 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 7,990 എൻടിഡി ( ഏകദേശം 21,000 രൂപ) ആണ് വില. അതേസമയം 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 8,490 എൻടിഡിയും ( ഏകദേശം 22,700 രൂപ) വില നൽകണം. ഗാലക്‌സി ബ്ലൂ, സ്റ്റാർ ബ്ലാക്ക് കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ വരുന്നത്. പുതിയ വിവോ വൈ55എസ് 5ജി (2023) ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് വിപണികളിൽ എത്തുമോ എന്നതിനെക്കുറിച്ച് വിവോ വ്യക്തമാക്കിയിട്ടില്ല.

ADVERTISEMENT

വിവോ വൈ55എസ് (2023) ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 12ലാണ് പ്രവർത്തിക്കുന്നത്. 5ജി എസ്എ/ എൻഎസ്എ ഫീച്ചറുകളും ഇതിലുണ്ട്. 6.58-ഇഞ്ച് ഫുൾ-എച്ച്‌ഡി+ ഡിസ്‌പ്ലേയ്ക്ക് (2408 × 1080 പിക്സലുകൾ) 20: 9 ആസ്പെക്റ്റ് റേഷ്യോ, 60Hz റിഫ്രഷ് റേറ്റ്, 90.6 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷ്യോ എന്നിവയുണ്ട്. 6 ജിബി വരെ റാമുമായി ജോടിയാക്കിയ മീഡിയടെക് ഡൈമെൻസിറ്റി 700 ആണ് പ്രോസസർ.

ADVERTISEMENT

എൽഇഡി ഫ്ലാഷോടുകൂടിയ f/1.8 അപ്പേർച്ചർ ലെൻസുള്ള 50 മെഗാപിക്സൽ പ്രൈമറി സെൻസറും f/2.4 അപ്പേർച്ചർ ലെൻസുള്ള 2 മെഗാപിക്സൽ മാക്രോ സെൻസറും നയിക്കുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണത്തോടെയാണ് വിവോ വൈ55എസ് (2023) വരുന്നത്. f/1.8 അപ്പേർച്ചർ ലെൻസുള്ള 8 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ. മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി വികസിപ്പിക്കാവുന്ന 128 ജിബി ഓൺബോർഡ് സ്റ്റോറേജുമുണ്ട്. ഡ്യുവൽ സിം 5ജി, 4ജി, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.1, ജിപിഎസ്, എൻഎഫ്സി, യുഎസ്ബി ടൈപ്പ്-സി പോർട്ട്, 3.5 എംഎം ഓഡിയോ ജാക്ക് എന്നിവ ഉൾപ്പെടുന്നതാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകൾ. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും ഉണ്ട്.‌ 18W ചാർജിങ് ശേഷിയുള്ള 5,000 എംഎഎച്ച് ആണ് ബാറ്ററി.

ADVERTISEMENT

English Summary: Vivo Y55s 5G (2023) With 5,000mAh Battery Launched