ഇൻഫിനിക്‌സിന്റെ പുതിയ ഹാൻഡ്സെറ്റ് നോട്ട് 12ഐ ഇന്ത്യയിൽ അവതരിപ്പിച്ചു. 4 ജിബി റാമും 64 ജിബി ഇൻബിൽറ്റ് സ്റ്റോറേജുമായി ജോടിയാക്കിയ മീഡിയടെക് ഹീലിയോ ജി85 ആണ് പ്രോസസർ. ഇൻഫിനിക്‌സ് നോട്ട് 12ഐ യുടെ 4 ജിബി റാം, 64 ജിബി വേരിയന്റിന്റെ ഇന്ത്യയിലെ വില 9,999 രൂപയാണ്. ഫോഴ്‌സ് ബ്ലാക്ക്, മെറ്റാവേർസ് ബ്ലൂ കളർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇൻഫിനിക്‌സിന്റെ പുതിയ ഹാൻഡ്സെറ്റ് നോട്ട് 12ഐ ഇന്ത്യയിൽ അവതരിപ്പിച്ചു. 4 ജിബി റാമും 64 ജിബി ഇൻബിൽറ്റ് സ്റ്റോറേജുമായി ജോടിയാക്കിയ മീഡിയടെക് ഹീലിയോ ജി85 ആണ് പ്രോസസർ. ഇൻഫിനിക്‌സ് നോട്ട് 12ഐ യുടെ 4 ജിബി റാം, 64 ജിബി വേരിയന്റിന്റെ ഇന്ത്യയിലെ വില 9,999 രൂപയാണ്. ഫോഴ്‌സ് ബ്ലാക്ക്, മെറ്റാവേർസ് ബ്ലൂ കളർ ഓപ്ഷനുകളിലാണ് ഫോണ്‍ വരുന്നത്. ജനുവരി 30ന് ഫ്ലിപ്കാർട്ട് വഴി ഹാൻഡ്സെറ്റ് വിൽപനയ്‌ക്കെത്തും. ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ഇടപാടുകൾക്ക് 5 ശതമാനം ക്യാഷ്ബാക്ക് ഓഫറും ലഭിക്കും. 

ADVERTISEMENT

ഡ്യുവൽ സിം (നാനോ) സ്ലോട്ടുള്ള ഇൻഫിനിക്‌സ് നോട്ട് 12ഐ, ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള XOS 12.0 ഒഎസിലാണ് പ്രവർത്തിക്കുന്നത്. 180Hz ടച്ച് സാംപ്ലിങ് റേറ്റിങ്ങുള്ള 6.7 ഇഞ്ച് ഫുൾ-എച്ച്‌ഡി+ (1,080x2,400 പിക്‌സൽ) അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. ഡിസ്പ്ലേയ്ക്ക് ഗൊറില്ല ഗ്ലാസ് 3 സുരക്ഷയുണ്ട്. 4 ജിബി റാമുമായി ജോടിയാക്കിയ മീഡിയടെക് ഹീലിയോ ജി85 ആണ് പ്രോസസർ.

ADVERTISEMENT

f/1.6 അപ്പേർച്ചർ ലെൻസുള്ള 50 മെഗാപിക്സൽ പ്രൈമറി സെൻസർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ, ക്യുവിജിഎ റെസലൂഷനുള്ള ടെർഷ്യറി ക്യാമറ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് ഇൻഫിനിക്സ് നോട്ട് 12ഐൽ സജ്ജീകരിച്ചിരിക്കുന്നത്. ഡ്യുവൽ എൽഇഡി ഫ്ലാഷോടുകൂടിയ 8 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ.

ADVERTISEMENT

മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി വികസിപ്പിക്കാവുന്ന (512 ജിബി വരെ) 64 ജിബി ഇൻബിൽറ്റ് സ്റ്റോറേജുമായാണ് സ്മാർട് ഫോൺ വരുന്നത്. 4ജി, വൈഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകൾ. ആംബിയന്റ് ലൈറ്റ് സെൻസർ, ജി-സെൻസർ, പ്രോക്സിമിറ്റി സെൻസർ, ഗൈറോസ്കോപ്പ്, മാഗ്നെറ്റോമീറ്റർ, ഫിംഗർപ്രിന്റ് സെൻസർ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. 33W ഫാസ്റ്റ് ചാർജിങ് ശേഷിയുള്ള 5,000 എംഎഎച്ച് ആണ് ബാറ്ററി.

English Summary: Infinix Note 12i With 50-Megapixel Camera Launched in India