ദിവസങ്ങൾക്ക് മുന്‍പ് അവതരിപ്പിച്ച സാംസങ് എസ്23 ന് വിപണിയില്‍ വൻ നേട്ടമെന്ന് റിപ്പോർട്ട്. ബുക്കിങ് തുടങ്ങി ആദ്യ 24 മണിക്കൂറിൽ തന്നെ 1400 കോടി രൂപയ്ക്കുള്ള 1.4 ലക്ഷം ഹാൻഡ്സെറ്റുകളാണ് മുൻകൂട്ടി ഓർഡർ ചെയ്തിരിക്കുന്നത്. ഇത് റെക്കോർഡ് നേട്ടമാണ്. പ്രീ-ബുക്കിങ്ങിന്റെ ആദ്യ ദിവസം തന്നെ 1,400 കോടി രൂപ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദിവസങ്ങൾക്ക് മുന്‍പ് അവതരിപ്പിച്ച സാംസങ് എസ്23 ന് വിപണിയില്‍ വൻ നേട്ടമെന്ന് റിപ്പോർട്ട്. ബുക്കിങ് തുടങ്ങി ആദ്യ 24 മണിക്കൂറിൽ തന്നെ 1400 കോടി രൂപയ്ക്കുള്ള 1.4 ലക്ഷം ഹാൻഡ്സെറ്റുകളാണ് മുൻകൂട്ടി ഓർഡർ ചെയ്തിരിക്കുന്നത്. ഇത് റെക്കോർഡ് നേട്ടമാണ്. പ്രീ-ബുക്കിങ്ങിന്റെ ആദ്യ ദിവസം തന്നെ 1,400 കോടി രൂപ ലഭിച്ചതായി കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥനാണ് വെളിപ്പെടുത്തിയത്.

ADVERTISEMENT

ഗ്യാലക്‌സി എസ് 22 നെ അപേക്ഷിച്ച് ഗ്യാലക്‌സി എസ് 23 ന്റെ പ്രീ-ബുക്കിങ് ഏകദേശം ഇരട്ടിയാണെന്ന് സാംസങ് ഇന്ത്യ, മൊബൈൽ ബിസിനസ് സീനിയർ വൈസ് പ്രസിഡന്റ് രാജു പുല്ലൻ പിടിഐയോട് പറഞ്ഞു. ആദ്യ 24 മണിക്കൂറിനുള്ളിൽ ഏകദേശം 1.4 ലക്ഷം ഹാൻഡ്സെറ്റുകൾ പ്രീ-ബുക്ക് ചെയ്തു, ഇത് മുൻ പതിപ്പായ ഗ്യാലക്‌സി എസ് 22 നേക്കാൾ ഏകദേശം രണ്ട് മടങ്ങാണ്. ശരാശരി ഒരു ലക്ഷം രൂപ വിലയുള്ള ഹാൻഡ്സെറ്റുകളാണ് അതിവേഗത്തിൽ ബുക്കിങ് നടക്കുന്നത്.

ADVERTISEMENT

ഫെബ്രുവരി 23 വരെ ഗ്യാലക്‌സി എസ് 23 ഹാൻഡ്സെറ്റുകളുടെ പ്രീ-ബുക്കിങ് തുടരും. ഗ്യാലക്‌സി എസ് 23 സീരീസിന്റെ ഇന്ത്യയിലെ ലോഞ്ച് വില 75,000 മുതൽ 1.55 ലക്ഷം രൂപ വരെയാണ്. ഗ്യാലക്സി എസ് 23 സീരീസ് ഫോണുകൾ നോയിഡ പ്ലാന്റിൽ നിർമിക്കുമെന്ന് കമ്പനി നേരത്തേ പ്രഖ്യാപിച്ചിരുന്നു. പഴയ ഗ്യാലക്‌സി എസ് സീരീസ് സ്‌മാർട് ഫോണുകൾ വിയറ്റ്‌നാം ഫാക്ടറിയിൽ നിർമിച്ച് ഇന്ത്യയിൽ വിൽക്കുകയാണ് ചെയ്തിരുന്നത്.

ADVERTISEMENT

ഫോൺ ക്യാമറ ലെൻസുകളുടെ ഇറക്കുമതി തീരുവ നീക്കം ചെയ്യുന്നതായി ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇന്ത്യയിൽ ഗ്യാലക്‌സി എസ് 23 നിർമിക്കാൻ സാംസങ്ങിന്റെ നീക്കം. 12 മെഗാപിക്സൽ മുതൽ 200 മെഗാപിക്സൽ വരെയുള്ള സെൻസറുകളുള്ള അഞ്ച് ക്യാമറകളുമായാണ് എസ്23 ഫോൺ എത്തുന്നത്.

English Summary: Samsung Galaxy S23 Said to Have Received Orders Worth Rs. 1,400 Crore on Day 1 of Pre-Booking