പോകോ എക്സ്4 ഹാൻഡ്സെറ്റിന്റെ പരിഷ്കരിച്ച പതിപ്പ് പോകോ എക്സ് 5 പ്രോ ( Poco X5 Pro ) ഇന്ത്യയിലെത്തി. ഡോൾബി വിഷൻ, സ്‌നാപ്ഡ്രാഗൺ 778ജി ചിപ്‌സെറ്റ്, 67W ഫാസ്റ്റ് ചാർജർ, സ്റ്റീരിയോ സ്പീക്കറുകൾ എന്നിവയ്‌ക്കൊപ്പം അമോലെഡ് ഡിസ്‌പ്ലേ വാഗ്ദാനം ചെയ്യുന്നതാണ് ഈ 5ജി ഫോൺ. 6 ജിബി റാം + 128 ജിബി സ്റ്റോറേജ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പോകോ എക്സ്4 ഹാൻഡ്സെറ്റിന്റെ പരിഷ്കരിച്ച പതിപ്പ് പോകോ എക്സ് 5 പ്രോ ( Poco X5 Pro ) ഇന്ത്യയിലെത്തി. ഡോൾബി വിഷൻ, സ്‌നാപ്ഡ്രാഗൺ 778ജി ചിപ്‌സെറ്റ്, 67W ഫാസ്റ്റ് ചാർജർ, സ്റ്റീരിയോ സ്പീക്കറുകൾ എന്നിവയ്‌ക്കൊപ്പം അമോലെഡ് ഡിസ്‌പ്ലേ വാഗ്ദാനം ചെയ്യുന്നതാണ് ഈ 5ജി ഫോൺ.

ADVERTISEMENT

6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 22,999 രൂപയാണ് തുടക്ക വില. 8 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് 24,999 രൂപയുമാണ് വില. ഐസിഐസിഐ ബാങ്ക് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 2,000 രൂപയുടെ കിഴിവ് ലഭിക്കുമ്പോൾ വില 20,999 രൂപയായി കുറയ്ക്കാനാകും. ഫെബ്രുവരി 13 ന് ഫ്ലിപ്കാർട്ട് വഴി വിൽപന തുടങ്ങും.

ADVERTISEMENT

പോകോ എക്സ്5 പ്രോ ഹാൻഡ്സെറ്റിന് പഞ്ച്-ഹോൾ ഡിസ്‌പ്ലേ ഡിസൈൻ ഉണ്ട്. അഡാപ്റ്റീവ് 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.67 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. 10 ബിറ്റ് പാനലിന് ഡോൾബി വിഷൻ, എച്ച്ഡിആർ 10+, 900നിറ്റ് പീക്ക് ബ്രൈറ്റ്നസ് എന്നിവയ്ക്കുള്ള പിന്തുണയുണ്ട്. മഞ്ഞ, കറുപ്പ്, നീല എന്നിവയുൾപ്പെടെ മൂന്ന് നിറങ്ങളിൽ ഇത് ലഭ്യമാകും. മിഡ്-റേഞ്ച് ഫോണിന് ഐപി53 റേറ്റിങ്ങും കോണിങ് ഗൊറില്ല 5ന്റെ സുരക്ഷയുമുണ്ട്.

ADVERTISEMENT

ക്വാൽകോം സ്നാപ്ഡ്രാഗൺ 778ജി ആണ് പ്രോസസർ. 67W ഫാസ്റ്റ് ചാർജിങ് ശേഷിയുള്ള 5,000 എംഎഎച്ച് ആണ് ബാറ്ററി. 5W റിവേഴ്സ് ചാർജിങ്ങിനുള്ള പിന്തുണയും ഇതിനു നൽകിയിട്ടുണ്ട്. പിന്നിൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ്. ഇതിൽ 108 മെഗാപിക്സൽ പ്രൈമറി ക്യാമറയും ഉൾപ്പെടുന്നു. 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറ, 2 മെഗാപിക്സൽ മാക്രോ ക്യാമറയും എന്നിവയാണ് മറ്റു രണ്ട് ക്യാമറകൾ. ഈ ഫോൺ ഉപയോഗിച്ച് 4കെ വിഡിയോ വരെ റെക്കോർഡ് ചെയ്യാം. മുൻവശത്ത് 16 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ.

English Summary: Poco X5 Pro launched in India