നോയിഡ ആസ്ഥാനമായുള്ള ടെക് കമ്പനിയായ ലാവ പുതിയ ബ്ലേസ് 2 ഇന്ത്യയിൽ അവതരിപ്പിച്ചു. പുതിയ സ്മാർട് ഫോണിന്റെ വില 8,999 രൂപയാണ്. ഏപ്രിൽ 18 ന് ആമസോൺ, ലാവ ഇന്ത്യ വഴിയാണ് വിൽപന. എന്നാൽ, പുതിയ ലാവ ബ്ലേസ് 2‌ന് 5ജി ഇല്ല. 5ജി ഹാൻഡ്സെറ്റുകൾക്ക് ഇപ്പോഴും 10000 രൂപയ്ക്ക് മുകളിൽ വില നൽകണം. ബ്ലേസ് 2 ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നോയിഡ ആസ്ഥാനമായുള്ള ടെക് കമ്പനിയായ ലാവ പുതിയ ബ്ലേസ് 2 ഇന്ത്യയിൽ അവതരിപ്പിച്ചു. പുതിയ സ്മാർട് ഫോണിന്റെ വില 8,999 രൂപയാണ്. ഏപ്രിൽ 18 ന് ആമസോൺ, ലാവ ഇന്ത്യ വഴിയാണ് വിൽപന. എന്നാൽ, പുതിയ ലാവ ബ്ലേസ് 2‌ന് 5ജി ഇല്ല. 5ജി ഹാൻഡ്സെറ്റുകൾക്ക് ഇപ്പോഴും 10000 രൂപയ്ക്ക് മുകളിൽ വില നൽകണം.

ADVERTISEMENT

ബ്ലേസ് 2 ന് താങ്ങാനാവുന്ന വിലയാണെങ്കിലും, നിർമാണ വസ്തുക്കളിൽ ഫോൺ വിട്ടുവീഴ്ച ചെയ്യുന്നില്ലെന്ന് ലാവ പറയുന്നു. പ്രീമിയം ഗ്ലാസ് ഫിനിഷും പഞ്ച്-ഹോൾ ഡിസ്‌പ്ലേയും ഇതിന്റെ സവിശേഷതയാണ്. ഈ സെഗ്‌മെന്റിലെ സ്മാർട് ഫോണുകളിൽ ഇത് അസാധാരണമാണ്. 

ADVERTISEMENT

ലാവ ബ്ലേസ് 2ൽ ‘ബ്ലോട്ട് ഫ്രീ ആൻഡ്രോയിഡ്’ ആണ് അവതരിപ്പിക്കുന്നത്. അതായത് സ്മാർട് ഫോണിന് ആവശ്യമായ ആപ് മാത്രമാണ് ഉപയോക്താവിന് ലഭിക്കുക. എന്നാല്‍, ജിമെയിൽ, സെറ്റിങ്സ്, ക്യാമറ എന്നിവ പോലെ നീക്കം ചെയ്യാനാവാത്ത ചില ആൻഡ്രോയിഡ് ആപ്പുകളും ഉണ്ടാകാം. ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ആൻഡ്രോയിഡ് 13 ലേക്ക് അപ്ഗ്രേഡ് ചെയ്യാമെന്നും രണ്ട് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകൾ ലഭിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

ADVERTISEMENT

90Hz റിഫ്രഷ് റേറ്റ് (സുഗമമായ സ്ക്രോളിങ്ങിന്), 2.5ഡി സ്ക്രീനുമുള്ള 6.5 ഇഞ്ച് എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്പ്ലേയുമായാണ് ബ്ലേസ് 2 അവതരിപ്പിച്ചത്. ലാവ ബ്ലേസ് 2ൽ 13 മെഗാപിക്സൽ ഡ്യുവൽ ക്യാമറ സജ്ജീകരണവും മുൻവശത്ത് സെൽഫികൾക്കും വിഡിയോ കോളിങ്ങിനുമായി 8 മെഗാപിക്സൽ ക്യാമറയും ഉൾപ്പെടുന്നു. ബ്യൂട്ടി, എച്ച്‌ഡിആർ, നൈറ്റ്, പോർട്രെയിറ്റ്, പനോരമ, സ്ലോ മോഷൻ, ടൈം-ലാപ്‌സ്, ഓഡിയോ നോട്ടുകൾ എന്നിവ സ്മാർട് ഫോണിന്റെ ഇൻബിൽറ്റ് ക്യാമറ ഫീച്ചറുകളിൽ ഉൾപ്പെടുന്നു.

18W ചാർജിങ് (ടൈപ്പ്-സി), യുനിസോക് ടി616 പ്രോസസർ, 6 ജിബി റാം, 128 ജിബി സ്റ്റോറേജ്, 5,000 എംഎഎച്ച് ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ഗ്ലാസ് ഓറഞ്ച്, ഗ്ലാസ് ബ്ലൂ എന്നി നിറങ്ങളിലാണ് ഹാൻഡ്സെറ്റ് ലഭിക്കുക.

English Summary: Lava Blaze 2 with 13MP dual rear cameras and 18W charging launched in Inda