വൺപ്ലസ് നോർഡ് 3 5ജി ഉടൻ ഇന്ത്യയിൽ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. 2021 ജൂലൈയിൽ പുറത്തിറങ്ങിയ വൺപ്ലസ് നോർഡ് 2 ന്റെ പരിഷ്കരിച്ച പതിപ്പാണ് വൺപ്ലസ് നോർഡ് 3 5ജി. വരാനിരിക്കുന്ന സ്മാർട് ഫോൺ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് (BIS) വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. വൺപ്ലസ് നോർഡ് 3 5ജി ജൂൺ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൺപ്ലസ് നോർഡ് 3 5ജി ഉടൻ ഇന്ത്യയിൽ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. 2021 ജൂലൈയിൽ പുറത്തിറങ്ങിയ വൺപ്ലസ് നോർഡ് 2 ന്റെ പരിഷ്കരിച്ച പതിപ്പാണ് വൺപ്ലസ് നോർഡ് 3 5ജി. വരാനിരിക്കുന്ന സ്മാർട് ഫോൺ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് (BIS) വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. വൺപ്ലസ് നോർഡ് 3 5ജി ജൂൺ പകുതിക്ക് മുൻപ് ലോഞ്ച് ചെയ്യാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ലഭ്യമായ റിപ്പോർട്ട് പ്രകാരം വൺപ്ലസ് നോർഡ് 3 5ജിയുടെ വില 30000–40000 രൂപയ്ക്കിടയിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ADVERTISEMENT

വൺപ്ലസിന്റെ ഇന്ത്യൻ വെബ്‌സൈറ്റിൽ വൺപ്ലസ് നോർഡ് 3 5ജി കണ്ടെത്തിയതായി ടിപ്‌സ്റ്റർ മുകുൾ ശർമ്മയാണ് ട്വീറ്റ് ചെയ്തത്. വൺപ്ലസ് നോർഡ് ബഡ്‌സ് 2ആര്‍ മോഡലും ഈ ഹാൻഡ്‌സെറ്റിനൊപ്പം ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി ടിപ്‌സ്റ്റർ പറയുന്നുണ്ട്. 6.7 ഇഞ്ച് 1.5 കെ അമോലെഡ് ഡിസ്‌പ്ലേ ഫീച്ചർ ചെയ്യുന്ന വൺപ്ലസ് നോർഡ് 3 5ജി 120Hz റിഫ്രഷ് റേറ്റുമായി വരാൻ സാധ്യതയുണ്ട്. 16 ജിബി വരെ റാമും 256 ജിബി വരെ ഇൻബിൽറ്റ് സ്റ്റോറേജും ജോടിയാക്കിയ ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 9000 5ജി ആണ് പ്രോസസർ.

ADVERTISEMENT

വൺപ്ലസ് നോർഡ് 3 5ജിയുടെ ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റത്തിൽ 64 മെഗാപിക്സൽ പ്രൈമറി സെൻസർ, അൾട്രാ വൈഡ് ലെൻസുള്ള 8 മെഗാപിക്സൽ സെൻസർ, 2 മെഗാപിക്സൽ സെൻസർ എന്നിവ ഉൾപ്പെടുന്നു. 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറയും പ്രതീക്ഷിക്കുന്നു. 80W വയർഡ് ഫാസ്റ്റ് ചാർജിങ് ശേഷിയുള്ള 5,000എംഎഎച്ച് ബാറ്ററിയാണ് പ്രതീക്ഷിക്കുന്ന മറ്റൊരു ഫീച്ചർ.

ADVERTISEMENT

വൺപ്ലസ് നോർഡ് 2 ൽ 6.43 ഇഞ്ച് ഫുൾ എച്ച്ഡി+ (1,080x2,400 പിക്സലുകൾ) 90Hz റിഫ്രഷ് റേറ്റും 20:9 ആസ്പെക്റ്റ് റേഷ്യോയുമുള്ള ഫ്ലൂയിഡ് അമോലെഡ് ഡിസ്പ്ലേയുണ്ട്. 12 ജിബി വരെ LPDDR4x റാമുമായി ജോടിയാക്കിയ ഒക്ടാ-കോർ മീഡിയടെക് ഡൈമെൻസിറ്റി 1200-എഐ  ആണ് പ്രോസസർ. ഹാൻഡ്‌സെറ്റിന്റെ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റിൽ 50 മെഗാപിക്സൽ സോണി IMX766 പ്രൈമറി സെൻസറും 8 മെഗാപിക്സൽ സെക്കൻഡറി സെൻസറും 2 മെഗാപിക്സൽ മോണോക്രോം സെൻസറും ഉൾപ്പെടുന്നു. 30 മിനിറ്റിനുള്ളിൽ ബാറ്ററി 0 മുതൽ 100 ശതമാനം വരെ ചാർജ് ചെയ്യുമെന്ന് അവകാശപ്പെടുന്ന 65W ശേഷിയുള്ള 4,500 എംഎഎച്ച ഡ്യുവൽ സെൽ ബാറ്ററിയാണ് ഇതിലുള്ളത്.

English Summary: OnePlus Nord 3 5G Reportedly Spotted on Company's India Website