മുൻനിര സ്മാർട് ഫോൺ ബ്രാൻഡ് റിയൽമിയുടെ പുതിയ ഹാൻഡ്സെറ്റ് നാർസോ എൻ53 ( Realme Narzo N53) ഇന്ത്യയിലെത്തി. ഏറ്റവും കനം കുറഞ്ഞ സ്മാർട് ഫോണാണ് ഇതെന്നും റിയൽമി അവകാശപ്പെടുന്നു. ഒക്ടാ-കോർ യുണിസോക്ക് ടി612 ആണ് പ്രോസസർ. രണ്ട് നിറങ്ങളിലും സ്റ്റോറേജ് ഓപ്ഷനുകളിലുമാണ് റിയൽമി നാർസോ എൻ53 വരുന്നത്. ഫെതർ ബ്ലാക്ക്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുൻനിര സ്മാർട് ഫോൺ ബ്രാൻഡ് റിയൽമിയുടെ പുതിയ ഹാൻഡ്സെറ്റ് നാർസോ എൻ53 ( Realme Narzo N53) ഇന്ത്യയിലെത്തി. ഏറ്റവും കനം കുറഞ്ഞ സ്മാർട് ഫോണാണ് ഇതെന്നും റിയൽമി അവകാശപ്പെടുന്നു. ഒക്ടാ-കോർ യുണിസോക്ക് ടി612 ആണ് പ്രോസസർ. രണ്ട് നിറങ്ങളിലും സ്റ്റോറേജ് ഓപ്ഷനുകളിലുമാണ് റിയൽമി നാർസോ എൻ53 വരുന്നത്. ഫെതർ ബ്ലാക്ക്, ഫെതർ ഗോൾഡ് കളർ ഓപ്ഷനുകളിലെത്തുന്ന റിയൽമി നാർസോ എൻ53 4ജിബി + 64 ജിബി, 6 ജിബി + 128 ജിബി വേരിയന്റുകളിലാണ് വരുന്നത്. ഇതിന്റെ വില യഥാക്രമം 8999, 10999 രൂപയാണ്.

ADVERTISEMENT

എച്ച്‌ഡിഎഫ്‌സി ബാങ്ക് കാർഡ് ഉടമകൾക്ക് 1000 രൂപ വരെ അധിക കിഴിവ് ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. പുതിയ ഹാൻഡ്സെറ്റ് മേയ് 24ന് വിൽപനയ്‌ക്കെത്തും. റിയൽമി ഓൺലൈൻ സ്റ്റോറിലും ആമസോണിലും ഇത് വാങ്ങാൻ ലഭ്യമാകും. ആദ്യ വിൽപനയിൽ താഴ്ന്ന വേരിയന്റിന് 500 രൂപയും ഉയർന്ന വേരിയന്റിന് 1,000 രൂപയും കിഴിവ് ലഭിക്കും. മേയ് 22 ന് ഉച്ചയ്ക്ക് 2 മണി മുതൽ 4 മണി വരെ നീണ്ടുനിൽക്കുന്ന പ്രത്യേക സെയിലിൽ റിയൽമി നാർസോ എൻ53 വേരിയന്റിന് 750 രൂപയും 6 ജിബി + 128 ജിബി വേരിയന്റിന് 1,000 രൂപയും ഇളവ് ലഭിക്കും.

ADVERTISEMENT

90Hz വരെ റിഫ്രഷ് റേറ്റ്, 180Hz ടച്ച് സാംപ്ലിങ് റേറ്റുമുള്ള 6.74 ഇഞ്ച് ഡിസ്‌പ്ലേയാണ് നാർസോ എൻ53 ലുള്ളത്. ഫോണിന്റെ സ്‌ക്രീൻ-ടു-ബോഡി റേഷ്യേ 90.3 ശതമാനമാണ്. 6 ജിബി വരെ റാമും 64 ജിബി വരെ ഇൻബിൽറ്റ് സ്റ്റോറേജും ജോടിയാക്കിയ ഒക്ടാ-കോർ യുണിസോക്ക് ടി612 ആണ് പ്രോസസർ. 6 ജിബി വരെ അധിക വെർച്വൽ റാമും ലഭ്യമാക്കാം. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഒഎസിലാണ് നാർസോ എൻ53 പ്രവർത്തിക്കുന്നത്. റിയൽമി മിനി ക്യാപ്‌സ്യൂൾ ഫീച്ചറും ഈ ഹാൻഡ്‌സെറ്റിന്റെ സവിശേഷതയാണ്.

ADVERTISEMENT

നാർസോ എൻ53 ലെ ഡ്യുവൽ പിൻ ക്യാമറ യൂണിറ്റിൽ 50 മെഗാപിക്സൽ എഐ പ്രൈമറി സെൻസർ ഉൾപ്പെടുന്നു. 8 മെഗാപിക്‌സലിന്റേ്താണ് സെൽഫി ക്യാമറ. 33W വയർഡ് സൂപ്പര്‍വൂക് ഫാസ്റ്റ് ചാർജിങ് ശേഷിയുള്ള 5,000 എംഎഎച്ച് ആണ് ബാറ്ററി. 30 മിനിറ്റിനുള്ളിൽ ഫോൺ പൂജ്യത്തിൽ നിന്ന് 50 ശതമാനം വരെ ചാർജ് ചെയ്യാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഫോണിൽ സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും സജ്ജീകരിച്ചിരിക്കുന്നു.

English Summary: Realme Narzo N53 Launched in India