ശാസ്ത്ര ലോകത്തെ ഒന്നടങ്കം ഞെട്ടിക്കുന്ന ഒരു കൂട്ടം പരീക്ഷണങ്ങൾക്ക് പിന്നാലെ പോകുന്ന രാജ്യമാണ് ചൈന. കൃത്രിമ ചന്ദ്രനും നക്ഷത്രങ്ങളും, ചൊവ്വയിലേക്കും ചന്ദ്രനിലേക്കും യാത്ര തുടങ്ങി നിരവധി ദൗത്യങ്ങൾക്ക് വേണ്ടുവോളം പണം ചിലവിടുന്നവരാണ് ചൈന. ഇപ്പോഴിതാ കൃത്രിമ സൂര്യനെ അവതരിപ്പിക്കാൻ പോകുകയാണ് ചൈന. അതും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശാസ്ത്ര ലോകത്തെ ഒന്നടങ്കം ഞെട്ടിക്കുന്ന ഒരു കൂട്ടം പരീക്ഷണങ്ങൾക്ക് പിന്നാലെ പോകുന്ന രാജ്യമാണ് ചൈന. കൃത്രിമ ചന്ദ്രനും നക്ഷത്രങ്ങളും, ചൊവ്വയിലേക്കും ചന്ദ്രനിലേക്കും യാത്ര തുടങ്ങി നിരവധി ദൗത്യങ്ങൾക്ക് വേണ്ടുവോളം പണം ചിലവിടുന്നവരാണ് ചൈന. ഇപ്പോഴിതാ കൃത്രിമ സൂര്യനെ അവതരിപ്പിക്കാൻ പോകുകയാണ് ചൈന. അതും ഒറിജിനൽ സൂര്യനേക്കാൾ ആറിരട്ടി ചൂട്!

ADVERTISEMENT

രാത്രി വെളിച്ചത്തിന് കൃത്രിമ ചന്ദ്രനെ വിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ച ചൈന തന്നെ സൂര്യനേക്കാൾ മികച്ച സൂര്യനെ പുറത്തിറക്കാനുള്ള പദ്ധതി നേരത്തെ തന്നെ തുടങ്ങിയതാണ്. ചൈനീസ് ഗവേഷകർ കൃത്രിമ സൂര്യനെ ഈ വർഷം അവസാനത്തോടെ തന്നെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുമെന്നാണ് അറിയുന്നത്.

ADVERTISEMENT

സൗരയൂഥത്തിലെ കത്തിജ്വലിക്കുന്ന സൂര്യന്റെ സ്ഥാനത്ത് അതിനേക്കാൾ ആറിരട്ടി ചൂടുള്ള കൃത്രിമ സൂര്യനെ മനുഷ്യൻ സ്ഥാപിച്ചാൽ എന്തായിരിക്കും സംഭവിക്കുക? ഒന്നും പറയാനാവില്ല. ചിലപ്പോൾ മനുഷ്യര്‍ക്ക് നല്ലതുവരും, അല്ലെങ്കിൽ നാശമായിരിക്കും.

ADVERTISEMENT

ഭൂമിയിൽ ആവശ്യമായ ഊർജോത്പാദനം സാധ്യമാക്കാനാണ് ചൈന കൃത്രിമ സൂര്യനെ സൃഷ്ടിക്കുന്നത്. ചൈനീസ് അക്കാദമി ഓഫ് സയൻസിലെ ശാസ്ത്രജഞ‍രാണ് ഭൗമാധിഷ്ടിതമായ സൺസിമുലേറ്റർ നിർമിച്ചത്. 2019 അവസാനത്തില്‍ തന്നെ കൃത്രിമ സൂര്യനെ അവതരിപ്പിക്കുമെന്നാണ് ചൈനീസ് ഗവേഷകരുടെ വാദം. 

കൃത്രിമ സൂര്യനെ നിർമിക്കാനായി 1998 ലാണ് ചൈനീസ് സര്‍ക്കാർ ആദ്യമായി അനുമതി നൽകുന്നത്. എന്നാൽ അന്നത്തെ പദ്ധതിയിൽ കൃത്രിമ സൂര്യന്റെ വലുപ്പവും ചൂടിന്റെ അളവും കുറവായിരുന്നു. കേവലം 60 സെക്കന്റ് മാത്രമാണ് അന്ന് പ്രവര്‍ത്തിക്കാൻ ശേഷിയുണ്ടായിരുന്നത്. എന്നാൽ ഇപ്പോഴത്തെ കൃത്രിമ സൂര്യന് 11 മീറ്റർ ഉയരമുണ്ട്. 360 ടൺ ഭാരമുള്ള കൃത്രിമ സൂര്യന്റെ ചൂട് 100 ദശലക്ഷം സെൽഷ്യസാണ്. ഒരു ലക്ഷം സെക്കന്റ് സമയമെങ്കിലും ഈ ചൂട് നിലനിർത്താൻ സാധിക്കുമെന്നാണ് ഗവേഷകരുടെ ഇപ്പോഴത്തെ വാദം.

എന്നാൽ ഇത് ശരിക്കുമൊരു അറ്റോമിക് ഫ്യൂഷൻ റിയാക്ടറാണ്. ഉയര്‍ന്ന തോതിൽ ഊർജ്ജം ഉത്പാദിപ്പിക്കാൻ ശേഷിയുള്ള റിയാക്ടറാണിത്. ചൈനയുടെ കൃത്രിമ സൂര്യൻ പദ്ധതി വിജയിച്ചാൽ ശാസ്ത്ര ലോകത്തെ ഊർജോത്പാദനത്തിൽ വൻ വിപ്ലവം സൃഷ്ടിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.