ചരിത്രം തിരുത്തിയ തമോഗർത്ത ഫോട്ടോയുടെ ജനനത്തിനു പിന്നിൽ മലയാളി ശാസ്ത്രജ്ഞയും. മാന്നാർ കുരട്ടിക്കാട് തിരുവഞ്ചേരി ടി.എസ്. ഗോപാലകൃഷ്ണൻ നായരുടെയും സരസ്വതി ജി.നായരുടെയും മകൾ ധന്യ ജി.നായർ (27) ആണ് കേരളത്തിന്റെ അഭിമാനമായത്. മാന്നാർ ശ്രീഭുവനേശ്വരി ഹയർ സെക്കൻഡറി സ്കൂൾ, തിരുവല്ല മാർത്തോമ്മ കോളജ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചരിത്രം തിരുത്തിയ തമോഗർത്ത ഫോട്ടോയുടെ ജനനത്തിനു പിന്നിൽ മലയാളി ശാസ്ത്രജ്ഞയും. മാന്നാർ കുരട്ടിക്കാട് തിരുവഞ്ചേരി ടി.എസ്. ഗോപാലകൃഷ്ണൻ നായരുടെയും സരസ്വതി ജി.നായരുടെയും മകൾ ധന്യ ജി.നായർ (27) ആണ് കേരളത്തിന്റെ അഭിമാനമായത്.

ADVERTISEMENT

മാന്നാർ ശ്രീഭുവനേശ്വരി ഹയർ സെക്കൻഡറി സ്കൂൾ, തിരുവല്ല മാർത്തോമ്മ കോളജ് (ബിഎസ്‍സി), പുണെ യൂണിവേഴ്സിറ്റി (എംഎസ്‌സി) എന്നിവിടങ്ങളിലെ പഠനത്തിനു ശേഷം പുണെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിൽ ആസ്ട്രോ ഫിസിക്സ് പ്രോജക്ടുകൾ ചെയ്ത ധന്യ, ജർമനിയിലെ മാക്സ്പ്ലാങ്ക് വാഴ്സിറ്റിയിൽ നിന്നു പിഎച്ച്ഡി നേടി. ഇപ്പോൾ നെതർലൻഡ്സിൽ ശാസ്ത്രജ്ഞയായി ജോലി ചെയ്യുന്നു. സഹോദരന്മാരായ ഡോ.ടി.ജി. ഗോപകുമാർ കാൻപുർ ഐഐടിയിലെ പ്രഫസറും ശ്യാം ജി.നായർ ഡൽഹിയിൽ ഫാഷൻ ഡിസൈനറും സ്റ്റൈലിസ്റ്റുമാണ്.

ADVERTISEMENT

നല്ല കാലാവസ്ഥയുൾപ്പെടെ എല്ലാം ഒത്തുവന്നത് മഹാഭാഗ്യം: കണ്ണുകളിൽ നക്ഷത്രത്തിളക്കത്തോടെ പറയുന്നത് ഡോ. കേറ്റി ബുമാൻ. 3 വർഷത്തെ കഠിനപ്രയത്നത്തിനൊടുവിൽ കേറ്റി വികസിപ്പിച്ച അൽഗോരിതമാണു കഴിഞ്ഞ ദിവസം കണ്ണഞ്ചിപ്പിക്കുന്ന തമോഗർത്ത ദൃശ്യം പകർത്തി ചരിത്രനേട്ടം സമ്മാനിച്ചത്. പ്രകാശത്തെപ്പോലും വിഴുങ്ങിക്കളയുന്ന, അത്യുഗ്ര ഗുരുത്വാകർഷണമുള്ള പ്രപഞ്ചഭാഗമാണ് ശാസ്ത്രജ്ഞരുടെ നിത്യവിസ്മയമായ തമോഗർത്തം (ബ്ലാക്ക്‌ഹോൾ).

ADVERTISEMENT

ഭൂമിയിൽ നിന്ന് 50 കോടി ട്രില്യൻ (ലക്ഷം കോടി) കിലോമീറ്റർ അകലെ, എം 87 നക്ഷത്രസമൂഹത്തിലുള്ള അതിഭീമൻ തമോഗർത്തത്തെക്കുറിച്ചുള്ള വിവരങ്ങൾ സമാഹരിച്ചത് ഇവന്റ് ഹൊറൈസൻ ടെലിസ്കോപ് ശൃംഖലയായിരുന്നെങ്കിൽ, ആ വിവരങ്ങളിൽ നിന്ന് ഫോട്ടോ സൃഷ്ടിച്ചെടുത്തത് കേറ്റിയുടെ അൽഗോരിതം. ഗണിതക്രിയകൾ നടത്താനോ സങ്കീർണപ്രശ്നം ലഘുവായി വിഭജിച്ചു പഠിച്ച് ഉത്തരം കണ്ടെത്താനോ സഹായിക്കുന്ന നടപടിക്രമങ്ങളും നിയമങ്ങളുമാണ് കംപ്യൂട്ടർ സാങ്കേതികവിദ്യയിൽ അൽഗോരിതം എന്ന ഓമനപ്പേരിൽ അറിയപ്പെടുന്നത്.

യുഎസിലെ കലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ അസിസ്റ്റന്റ് പ്രഫസറായ അവർ മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നാണു പഠിച്ചിറങ്ങിയത്. വെറും കണ്ണുകൾ കൊണ്ടു നോക്കിയാൽ കാണാനാകാത്ത വിസ്മയദൃശ്യമായ തമോഗർത്തത്തിലേക്കു കണ്ണുനട്ടിരുന്ന് 8 ടെലിസ്കോപ്പുകൾ പിടിച്ചെടുത്ത വിവരങ്ങളെല്ലാം കൂടി ശേഖരിച്ചത് നൂറുകണക്കിന് ഹാർഡ് ഡ്രൈവുകളിൽ. തുടർന്ന്, കേറ്റി വികസിപ്പിച്ചെടുത്ത അൽഗോരിതം അടിസ്ഥാനമാക്കി, യുഎസിലെ ബോസ്റ്റണിലും ജർമനിയിലെ ബോണിലും ശാസ്ത്രജ്ഞർ ഉറക്കമിളച്ചിരുന്ന് ഈ വിവരങ്ങൾ ക്രോഡീകരിച്ച് സംയോജിപ്പിച്ചു