അന്യഗ്രഹ ജീവികള്‍, പൊതുവെ അവ അതിഭാവുകത്വം നിറഞ്ഞെന്നു കരുതിയിരുന്ന, ശാസ്ത്ര കഥകളിലാണ് പ്രത്യക്ഷപ്പെട്ടിരുന്നത്. എന്നാല്‍ അടുത്ത കാലത്തായി ജീവനുള്ള അന്യഗ്രഹങ്ങളെക്കുറിച്ചുള്ള ഗൗരവമുള്ള ചര്‍ച്ചകള്‍ മുറുകുന്നതും കാണാം. ഇതിനു കാരണം കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയില്‍ നടന്ന അസാധാരണമായ ചില കണ്ടെത്തലുകളാണ്.

അന്യഗ്രഹ ജീവികള്‍, പൊതുവെ അവ അതിഭാവുകത്വം നിറഞ്ഞെന്നു കരുതിയിരുന്ന, ശാസ്ത്ര കഥകളിലാണ് പ്രത്യക്ഷപ്പെട്ടിരുന്നത്. എന്നാല്‍ അടുത്ത കാലത്തായി ജീവനുള്ള അന്യഗ്രഹങ്ങളെക്കുറിച്ചുള്ള ഗൗരവമുള്ള ചര്‍ച്ചകള്‍ മുറുകുന്നതും കാണാം. ഇതിനു കാരണം കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയില്‍ നടന്ന അസാധാരണമായ ചില കണ്ടെത്തലുകളാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അന്യഗ്രഹ ജീവികള്‍, പൊതുവെ അവ അതിഭാവുകത്വം നിറഞ്ഞെന്നു കരുതിയിരുന്ന, ശാസ്ത്ര കഥകളിലാണ് പ്രത്യക്ഷപ്പെട്ടിരുന്നത്. എന്നാല്‍ അടുത്ത കാലത്തായി ജീവനുള്ള അന്യഗ്രഹങ്ങളെക്കുറിച്ചുള്ള ഗൗരവമുള്ള ചര്‍ച്ചകള്‍ മുറുകുന്നതും കാണാം. ഇതിനു കാരണം കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയില്‍ നടന്ന അസാധാരണമായ ചില കണ്ടെത്തലുകളാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അന്യഗ്രഹ ജീവികള്‍, പൊതുവെ അവ അതിഭാവുകത്വം നിറഞ്ഞെന്നു കരുതിയിരുന്ന, ശാസ്ത്ര കഥകളിലാണ് പ്രത്യക്ഷപ്പെട്ടിരുന്നത്. എന്നാല്‍ അടുത്ത കാലത്തായി ജീവനുള്ള അന്യഗ്രഹങ്ങളെക്കുറിച്ചുള്ള ഗൗരവമുള്ള ചര്‍ച്ചകള്‍ മുറുകുന്നതും കാണാം. ഇതിനു കാരണം കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയില്‍ നടന്ന അസാധാരണമായ ചില കണ്ടെത്തലുകളാണ്. ജീവികളോ ജീവനോ ഉള്ള മറ്റൊരു ഗ്രഹമെന്നത് അത്ര അതിശയോക്തിപരമായ കാര്യമല്ല എന്നാണ് പുറത്തു വരുന്ന പുതിയ സൂചനകള്‍. ജീവനുള്ള ഗ്രഹങ്ങളെ കണ്ടെത്തുക എന്നത് താമസിയാതെ സംഭവിക്കുമെന്നും അത് അനിവാര്യമണ് എന്നുമാണ് ചിലരുടെ നിഗമനം. അതേസമയം, ഭൂമിയിലേക്ക് ജീവനെത്തിയത് ചൊവ്വയില്‍ നിന്നാണെന്ന് വരെ അനുമാനിക്കുന്നുണ്ട്.

 

ADVERTISEMENT

ഇതു രസതന്ത്രമാണ്

 

ശാസ്ത്രത്തെ സംബന്ധിച്ച് ജീവിതമെന്നത് സങ്കീര്‍ണ്ണമായ ഒരു രസതന്ത്രമാണ്. എന്നാല്‍ അതില്‍ അടങ്ങിയിരിക്കുന്ന അടിസ്ഥാനപദാര്‍ഥങ്ങള്‍ക്ക് കാര്യമായ ഒരു സവിശേഷതയുമില്ല. കാര്‍ബണ്‍, ഹൈഡ്രജന്‍, ഓക്‌സിജന്‍ തുടങ്ങിയവ പ്രപഞ്ചത്തില്‍ ധാരാളമായി ഉണ്ട്. സങ്കീര്‍ണ്ണമായ ഓര്‍ഗാനിക് കെമിസ്ട്രി അത്ര സാധാരണമാണ്. ശരീരത്തിലെ എല്ലാ പ്രോട്ടീനിലും എന്നപോലെ, അമിനോ ആസിഡ് ധൂമകേതുക്കളുടെ വാലുകളിലും കണ്ടെത്തിയിരുന്നു. ചൊവ്വാ ഗ്രഹത്തില്‍ മറ്റ് ഓര്‍ഗാനിക് മിശ്രിതങ്ങളും കണ്ടെത്തിയിരുന്നു. 6500 പ്രകാശ വര്‍ഷങ്ങള്‍ക്കപ്പുറത്ത് സ്‌പെയ്‌സ് ആല്‍ക്കഹോളിന്റെ വന്‍ ക്ലൗഡ് നക്ഷത്രങ്ങൾക്കിടയിലൂടെ ഒഴുകി നടക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

 

ADVERTISEMENT

ജീവന്‍ സാധ്യമായ ഗ്രഹങ്ങളും സാധാരണമാണ് എന്നാണ് പുതിയ അനുമാനം. നമ്മുടെ സൗരയുധത്തിനു വെളിയിലുള്ള ആദ്യ ഗ്രഹത്തെ 1995ലാണ് കണ്ടെത്തിയത്. അതിനു ശേഷം ജ്യോതിശാസ്ത്രജ്ഞന്മാര്‍ ആയിരക്കണക്കിനു ഗ്രഹങ്ങളെയാണ് കണ്ടെത്തിയത്. ഈ പട്ടിക കേന്ദ്രമാക്കി യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ ജ്യോതിശാസ്ത്രജ്ഞന്മാരാണ് പുതിയ കണക്കുകൂട്ടലുകള്‍ നടത്തിയിരിക്കുന്നത്. അവരുട അനുമാന പ്രകാരം ഭൂമിയുടെ വലുപ്പത്തിലുള്ള 40 ബില്ല്യന്‍ വാസയോഗ്യമായ ഗ്രഹങ്ങളെങ്കിലും കാണും. അവയുടെ പ്രതലങ്ങളില്‍ ദ്രവാവസ്ഥയിലുള്ള വെള്ളവും കണ്ടേക്കാം. സൗരയൂഥത്തിന് ഏറ്റവും അടുത്തുള്ള പ്രോകിസിമാ സെന്റോറായ്‌യെ (Proxima Centauri) ചുറ്റിപ്പറ്റി പോലും ഭൂമിയെ പോലെയുള്ള ഗ്രഹങ്ങള്‍ കറങ്ങുന്നുണ്ടാകാം. 4.244 പ്രകാശവര്‍ഷം (ഏകദേശം 1.2 ട്രില്ല്യന്‍ മൈല്‍) അകലെയാണിത് സ്ഥിത ചെയ്യുന്നത്. ഈ ദൂരം ഇന്നത്തെ സാങ്കേതികവിദ്യ ഉപയോഗിച്ച് ശാസ്ത്രജ്ഞര്‍ക്ക് എത്തിപ്പിടിക്കാവുന്നതാണ്. 2016ല്‍ ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് അവതരിപ്പിച്ച ബ്രെയ്ക്ത്രൂ സ്റ്റാര്‍ഷോട്ട് പ്രജക്ട് (https://breakthroughinitiatives.org/initiative/3) ഇത്തരം പ്രൊജക്ടുകളിലേക്ക് കടന്നു കഴിഞ്ഞു.

 

മറ്റു ഗ്രഹങ്ങളില്‍ ജീവിതം അനിവാര്യം

 

ADVERTISEMENT

മറ്റു ഗ്രഹങ്ങളില്‍ ജീവനുണ്ടെന്ന കാര്യം ഒരു അനിവാര്യതയാണ് എന്നാണ് ചില ശാസ്ത്രജ്ഞര്‍ പറയുന്നത്. ഭൂമി ഉണ്ടായി അധികം താമസിയാതെ തന്നെ ഇവിട ജീവന്‍ മുളപൊട്ടി എന്നതാണ് അവര്‍ ചൂണ്ടിക്കാണിക്കുന്നത്. നമുക്കു ലഭ്യമായ ഏറ്റവും പഴക്കമുള്ള ഫോസിലിന്റെ പഴക്കം ഏകദേശം 3.5 ബില്ല്യന്‍ വര്‍ഷമാണ് എന്നാണ് കണക്കുകൂട്ടിയിരിക്കുന്നത്. എന്നാല്‍, ഡിഎന്‍എ പരിശോധന സൂചിപ്പിക്കുന്നത് 4 ബില്ല്യന്‍ വര്‍ഷം മുൻപ് തന്നെ ജീവന്‍ ഉടലെടുത്തിരിക്കാമെന്നാണ്. അതായത് എപ്പോള്‍ ഭൂമി വാസയോഗ്യമായൊ അപ്പോള്‍ത്തന്നെ ജീവന്‍ ഉണ്ടായി. 'വാസയോഗ്യം' എന്ന സങ്കല്‍പവും കുറച്ച് 'വളച്ചൊടിക്കാവുന്നതാണ്' എന്നും പറയുന്നു.

 

നമുക്ക് അചിന്ത്യമെന്നു തോന്നുന്ന പല സ്ഥലങ്ങളിലും ജീവന് നിലനില്‍ക്കാനാകുമത്രെ:

 

∙ തടാകത്തിൽ ഒഴുകുന്ന സള്‍ഫ്യൂറിക് ആസിഡിൽ

∙ ആണവ പാഴ്‌വസ്തുക്കള്‍ക്കിയില്‍

∙ 122 ഡിഗ്രി വരെ സൂപ്പര്‍ഹീറ്റ് ചെയ്ത വെള്ളത്തില്‍

∙ അന്റാര്‍ട്ടിക്കയിലെ പാഴ്‌നിലങ്ങളില്‍

∙ ഭൂമിക്ക് അഞ്ചു കിലോമീറ്റര്‍ വരെ അടിയിലുള്ള പാറകളില്‍

 

ഈ സാധ്യതകള്‍ പലതും സൗരയൂഥത്തിലുള്ള മറ്റിടങ്ങളില്‍ കാണാമെന്നാണ് അനുമാനം. 

 

ചൊവ്വാ ഗ്രഹം

 

ചൊവ്വാ ഗ്രഹം ഒരിക്കല്‍ ചൂടും നനവുമുള്ളതുമായിരുന്നു. ഭൂമിക്കു മുൻപ് ജീവന്‍ പിടിക്കാന്‍ സാധ്യതയുള്ള സ്ഥലമായിരുന്നു ഇവിടം. ഇന്നും ചൊവ്വയുടെ ഉപരിതലത്തിനടിയില്‍ ദ്രാവക രൂപത്തിലുള്ള വെള്ളമുണ്ട്. ഭൂമിയിലെ ജീവനുമായി ശക്തമായ ബന്ധമുണ്ടെന്ന് കരുതുന്ന ഒരു വാതകമായ മീതെയ്ന്‍ ചൊവ്വയുടെ അന്തരീക്ഷത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവ ഋതുഭേദങ്ങള്‍ക്കനുസരിച്ച് നിഗൂഢമായ രീതിയില്‍ കൂടുകയും കുറയുകയും ചെയ്യുന്നതായും കണ്ടെത്തിയിരിക്കുന്നതായി ചിലര്‍ പറയുന്നു. (എന്നാല്‍, ഇതിന് എതിര്‍ വാദങ്ങളുമുണ്ട്. ചൊവ്വായിലേക്ക് അയച്ച ഒരു ഓര്‍ബിറ്റര്‍ മീതെയ്‌ന്റെ സാന്നിധ്യം സ്ഥിരീകരിക്കുകയും മറ്റൊന്ന് ഈ വതകം കണ്ടെത്താതിരിക്കുകയുമുണ്ടായി.) ചൊവ്വയില്‍ 2021ല്‍ തന്നെ അണു ജീവികളെ കണ്ടെത്തിയേക്കാമെന്നും പറയുന്നു. റോസാലിന്‍ഡ് ഫ്രാങ്ക്‌ളിന്‍ എന്നു പേരിട്ടിരിക്കുന്ന എക്‌സോ മാര്‍സ് റോവര്‍ (ExoMars rover Rosalind Franklin:https://bit.ly/2WpxF8b) ഇവയ്ക്കു വേണ്ടി രണ്ടു മീറ്റര്‍ ആഴത്തില്‍ കുഴിച്ചു നോക്കും.

 

ചന്ദ്രന്മാര്‍

 

നമ്മുടെ സൗരയൂഥത്തില്‍ ഭൂമിയും ചൊവ്വയും കൂടാതെ രണ്ടിടത്തു കൂടെ ജിവന്റെ തുടിപ്പുകള്‍ കണ്ടെത്താന്‍ സാധ്യതയുണ്ടെന്നാണ് അനുമാനം. വ്യാഴത്തിന്റെ ചന്ദ്രനായ യൂറോപാ, ശനിയുടെ ചന്ദ്രനായ എന്‍സെലെഡസ് എന്നിവയാണവ. ഈ രണ്ടു ഉപഗ്രഹങ്ങളിലും ഐസ് ഉറഞ്ഞു കിടക്കുകയാണ്. എന്നാല്‍ ഇവയ്‌ക്കേല്‍ക്കുന്ന ഗുരുത്വാകര്‍ഷണം അവയുടെ അന്തര്‍ഭാഗം കടഞ്ഞ് വെള്ളം സൃഷ്ടിച്ച് മഞ്ഞു സബ്‌ഗ്ലേസിയല്‍ (subglacial), അല്ലെങ്കില്‍ മഞ്ഞുകട്ടയ്ക്കടിയിലുളള വന്‍ കടലുകള്‍ സൃഷ്ടക്കപ്പെട്ടിട്ടുണ്ടാക്കാം എന്നാണ് അനുമാനം. 2017ല്‍ ടാസ്മാനിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള, ഐസ് കടലിനെക്കുറിച്ചു പഠിക്കുന്ന വിദഗ്ധര്‍ പറയുന്നത് അന്റാര്‍ട്ടിക് മൈക്രോബ്‌സില്‍ ചിലതെങ്കിലും ഈ ലോകത്ത് ഉണ്ടാകാമെന്നാണ്. യൂറോപായ്ക്കും എന്‍സെലെഡസിനും അവയുടെ കടലുകള്‍ക്കടിയില്‍ ഹൈഡ്രോതെര്‍മല്‍ നിര്‍ഗമനമാര്‍ഗങ്ങള്‍ ഉണ്ടെന്നാണ്. ഭൂമിക്കും ഇത്തരം നിര്‍ഗമനമാര്‍ഗങ്ങള്‍ ഉണ്ട്. അവിടെയാകാം ആദ്യമായി ജിവനുണ്ടായതെന്നു കരുതുന്നവരുണ്ട്. 2017 ജൂണില്‍ നാസ നടത്തിയ സൂക്ഷ്മപരിശോധനയില്‍ എന്‍സെലെഡസില്‍ നിന്നു ചീറ്റിത്തെറിച്ചു കിട്ടിയ വെള്ളത്തില്‍ വലിയ ഓര്‍ഗാനിക് മോളിക്യൂളുകള്‍ കണ്ടെത്തിയിരുന്നു. അവിടെ ജീവനുള്ള എന്തെങ്കിലും ഉണ്ടാകാം. പക്ഷേ, നാസയ്ക്ക് ഇതു പരിശോധിക്കാനുളള സാമഗ്രികള്‍ അന്നു ഉണ്ടായിരുന്നില്ല. റഷ്യല്‍ ശതകോടീശ്വരനായി യൂറി മില്‍നര്‍ക്കും ഈ സാധ്യതയെക്കുറിച്ച് ആരായണമെന്ന് ആഗ്രഹമുണ്ട്. അവിടേക്ക് മറ്റൊരു ദൗത്യം നടത്താനുള്ള പണം മുടക്കാന്‍ താന്‍ തയാറാണെന്നാണ് അദ്ദേഹം പറയുന്നത്.

 

രണ്ടാം ഉല്‍പ്പത്തി?

 

ബയോളജിയുടെ സങ്കല്‍പങ്ങളെ മുഴുവനും തകിടംമറിച്ചേക്കാവുന്ന ഒരു കണ്ടെത്തലിനു വേണ്ടിയാണ് ഇപ്പോള്‍ ശാസ്ത്രലോകം കണ്ണു മിഴിച്ചിരിക്കുന്നത്. ഇപ്പോഴത്തെ കണ്ടെത്തല്‍ പ്രകാരം ലോകത്തെ ജീവനുള്ളവയെല്ലാം തമ്മില്‍ തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നു. ഏകദേശം 4 ബില്ല്യന്‍ വര്‍ഷം മുൻപുണ്ടായ ആദ്യ കോശത്തിന്റെ വംശത്തില്‍ പെടുത്താവുന്നതാണ് ഇവയെല്ലാം. ബാക്ടീരിയ, ഫങ്ഗസ്, കള്ളിമുള്‍ചെടി, പാറ്റ തുടങ്ങിയവയെല്ലാം മനുഷ്യരുടെ കസിന്‍സാണ്. ജീവനുള്ള എല്ലാത്തിലും ഒരേ തരത്തിലുള്ള മോളിക്യുളര്‍ മെഷീനറിയാണ് കാണാനാകുന്നത്. ആര്‍എന്‍എ ഉണ്ടാക്കുന്ന ഡിഎന്‍എയും പ്രോട്ടീന്‍ ഉണ്ടാക്കുന്ന ആര്‍എന്‍എയും.

 

ജീവന്റെ ഇങ്ങനെയല്ലാതെയുള്ള ഒരു സാംപിള്‍ അല്ലെങ്കില്‍ പ്രതിരൂപം കണ്ടെത്താനായാല്‍ അതൊരു രണ്ടാം ഉല്‍പത്തിയായിരിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. അതിന് നമ്മളോട് യാതൊരു ബന്ധവുമുണ്ടാകണമെന്നില്ല. അതു ലഭിച്ചാല്‍ ജീവന്റെ ഏതേതു ഭാഗങ്ങളൊക്കെയാണ് വിശ്വത്തിന്റെ ഭാഗമായിട്ടുള്ളതെന്നും ഏതെല്ലാമാണ് നമ്മളായി തീര്‍ന്ന മിശ്രണത്തിന്റെതു മാത്രമായി ഉള്ളതെന്നും പഠിക്കാനാകും. രണ്ടാമത്തെ സാംപിളിന്റെ ഡിഎന്‍എയ്ക്ക് മറ്റൊരു കോഡിങ് സിസ്റ്റമായിരിക്കാം. ഒരു പക്ഷേ, ഇതിന് ഡിഎന്‍എ ഉണ്ടായിരിക്കുകയേ ഇല്ല. ജനിതിക വിവരങ്ങള്‍ കൈമാറാന്‍ അതുപയോഗിക്കുന്നത് മറ്റു രീതികളാകാനും സാധ്യതയുണ്ടെന്നു ശാസ്ത്രജ്ഞര്‍ കരുതുന്നു. ഒരു പക്ഷേ, അമിനോ ആസിഡുകള്‍ ആയിരിക്കാം അത്യന്താപേക്ഷിതമായ നിര്‍മാണ സാമഗ്രി. ഒരു പക്ഷേ അതായിരിക്കണമെന്നില്ല, തുടങ്ങി സാധ്യതകളും പഠിക്കാനാകും.

 

ജീവന്റെ രണ്ടാം സാംപിള്‍ ലഭിച്ചാല്‍ ബയോളജിക്ക് ചില വിശ്വവിശാലമായ നിയമങ്ങള്‍ കൊണ്ടുവരാനായേക്കും. ഇത്തരം നിയമങ്ങള്‍ ഊര്‍ജ്ജതന്ത്രത്തിന് ഉണ്ടെങ്കിലും ജീവശാസ്ത്രത്തിന് ഇല്ല. ഇതിലൂടെ ജീവന്‍ എങ്ങനെ ഉടലെടുത്തുവെന്ന ചോദ്യത്തിന് കൂടുതല്‍ വ്യക്തമായ ഉത്തരവും ലഭിച്ചേക്കും. ഭൂമിയില്‍ പൊടുന്നനെ ജീവന്‍ ഉടലെടുത്തത് കേവല ആകസ്മികത അല്ലായിരിക്കാം. രണ്ടാം സാംപിള്‍ ലഭിച്ചാല്‍ വിശ്വത്തില്‍ ജീവന്‍ ധാരാളമായി ഉണ്ടെന്നതിനു തെളിവായിരിക്കുമത് എന്നാണ് ചില ശാസ്ത്രജ്ഞര്‍ കരുതുന്നത്. ക്ഷീരപഥത്തിലുള്ള ശതകോടിക്കമണക്കിനു ഗ്രഹങ്ങളില്‍ക്കിടയില്‍ എവിടെയെങ്കിലും നമുക്ക് ആശയവിനിമയം നടത്താനാകുന്നതു വരെ കണ്ടെത്താനുള്ള സാധ്യതയും ഏറുമെന്ന് അവര്‍ വിശ്വസിക്കുന്നു.

 

ഒരു പക്ഷേ, ജീവിതം പകരുന്ന ഒന്നാണെങ്കിലോ?

 

അന്യഗ്രഹങ്ങളില്‍ കണ്ടെത്തിയേക്കാവുന്ന മൈക്രോബുകള്‍ നമ്മളുടേതിനു സമാനമാണെങ്കില്‍ അതു മറ്റൊരു തരം ബോംബ് സ്‌ഫോടനമായിരിക്കാം ഉണ്ടാക്കുക. അതു കാണിച്ചു തരുന്നത് ജീവന്‍ സാംക്രമികമാണ് എന്നായിരിക്കും. ഒരു ഭീമന്‍ ഉല്‍ക്കാശില ഗ്രഹത്തില്‍ വന്നിടിക്കുമ്പോള്‍ പൊടിഞ്ഞു തെറിക്കുന്ന കല്ലിന്റെ കഷ്‌ണങ്ങള്‍ അന്തരീക്ഷത്തില്‍ വ്യാപിക്കാം. ഇവ മറ്റു ഗ്രഹങ്ങളിലേക്ക് ഉല്‍ക്കകളായി പെയ്തിറങ്ങാം. ഭൂമിയിലെ ജീവന്‍ ഇപ്പോള്‍ത്തന്നെ മറ്റു ഗ്രഹങ്ങളില്‍ എത്തിയിട്ടുണ്ടാകാം. ശനിയുടെയും വ്യാഴത്തിന്റെയുമടക്കം. അത്തരമൊരു യാത്രയെ മൈക്രോബുകള്‍ അതിജീവിച്ചേക്കാം. 1969ല്‍ അപ്പോളൊ 12ലെ ബഹിരാകാശയാത്രികര്‍ മൂന്നു വര്‍ഷം മുൻപയച്ച ഒരു ദൗത്യ പേടകം ( Surveyor 3 spacecraf) ചന്ദ്രനില്‍ കണ്ടെത്തി. അപാര തണുപ്പിലും ശൂന്യതയിലും കിടന്ന ഈ പേടകത്തില്‍ ബാക്ടീരിയയെ അവര്‍ കണ്ടെത്തിയിരുന്നു. ഭൂമിയേക്കാള്‍ മുൻപെ ചൊവ്വാ വാസയോഗ്യമായിരിക്കാന്‍ സാധ്യതയുണ്ട് എന്നാണ് വിശ്വസിക്കുന്നത്. അവിടെ ഉടലെടുത്ത ജീവന്‍ ഒരു കല്ലില്‍ പറ്റിക്കൂടി സഞ്ചരിച്ചപ്പോഴാകാം ഭൂമിയിലെത്തിയതെന്നും ഒരു അനുമാനമുണ്ട്. അങ്ങനെ വന്നാല്‍ ഭൂമിയിലുള്ളവരെല്ലാം ചൊവ്വാക്കാരായിരിക്കാം!

 

എക്‌സോപ്ലാനെറ്റ് (Exoplanet-സൂര്യനെയല്ലാതെ മറ്റൊരു നക്ഷത്രത്തെ ചുറ്റുന്ന ഗ്രഹം)

 

നമ്മുടെ സൗരയൂധത്തില്‍  ജീവന്‍ കണ്ടെത്താനായില്ലെങ്കിലും ഇപ്പോള്‍ത്തന്നെ അറിയാവുന്ന ആയിരക്കണക്കിന് എക്‌സോപ്ലാനറ്റുകളില്‍ അതു കണ്ടെത്തിയേക്കാം. ഒരു എക്‌സോപ്ലാനെറ്റ് കടന്നു വരുന്ന നക്ഷത്ര വെളിച്ചത്തെ അപഗ്രഥിച്ച് അതിന്റെ അന്തരീക്ഷത്തെക്കുറിച്ച് നിഗമനത്തിലെത്താം. അവയില്‍ ഒന്നിലെങ്കിലും ഒക്‌സിജന്റെ ധാരാളിത്തം കണ്ടെത്താനായാല്‍ അവിടെ ജീവനുണ്ട് എന്നതിന്റെ ഒളിച്ചുവയ്ക്കാനാകാത്ത തെളിവായിരിക്കും അത്. 2021ല്‍ അയയ്ക്കാനിരിക്കുന്ന ജെയിംസ് വെബ് സ്‌പെയ്‌സ് ടെലസ്‌കോപ്, ഇതുവരെ കണ്ടെത്തിയ ഭൂമിയെ പോലെയുള്ള ഗ്രഹങ്ങളെക്കുറിച്ചുള്ള കണക്കെടുപ്പു നടത്തും. അതിനു ശേഷം ഏതാനും വര്‍ഷം കഴിഞ്ഞ് അയയ്ക്കാനിരിക്കുന്ന ബഹിരാകാശ-കേന്ദ്രീകൃതമായ ടെലസ്‌കോപ് ഈ എക്‌സോപ്ലാനറ്റുകളുടെ ഫോട്ടോ എടുക്കും. ഒട്ടും എളപ്പമല്ലാത്ത ഇതിനുള്ള പ്ലാനുകളും തയാറാണ്. അങ്ങനെ എടുക്കുന്ന ചിത്രങ്ങളില്‍ നിന്ന് ഈ എക്‌സോപ്ലാനറ്റുകളുടെ ഒരു ദിവസത്തിന്റെ നീളം കണക്കുകൂട്ടാനാകും. ഒപ്പം അവിടെ ഋതുക്കളുണ്ടോ, മേഖങ്ങളുണ്ടോ, കടലുളുണ്ടോ, ചെടികളുണ്ടെങ്കില്‍ അവയുടെ നിറമെന്ത് തുടങ്ങിയ കാര്യങ്ങളും കണ്ടെത്താമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്.

 

നമ്മള്‍ ഒറ്റയ്ക്കാണോ എന്ന തത്വചിന്താപരമായ ചോദ്യം ഇപ്പോള്‍ പരീക്ഷണം നടത്തി തെളിയ്ക്കാവുന്ന ഒരു ഘട്ടത്തിലേക്കു കടക്കുകയാണ് എന്നതാണ് ശാസ്ത്രജ്ഞന്മാര്‍ക്ക് ഇപ്പോള്‍ ഏറ്റവുമധികം ഉത്തേജനം നല്‍കുന്ന കാര്യമെന്നു പറയുന്നു.