ബഹിരാകാശത്തു നിന്നുള്ള കാഴ്ച്ചകളില്‍ പലതും ഭൂമിയിലുള്ളവരുടെ ഊഹങ്ങള്‍ക്കുമപ്പുറത്തുള്ളതാണ്. അത്തമൊരു മാന്ത്രിക ദൃശ്യമാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ ബഹിരാകാശ സഞ്ചാരി ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. നഗ്നനേത്രങ്ങള്‍കൊണ്ട് തന്നെ രാത്രിയേയും പകലിനേയും വേര്‍തിരിച്ച് കാണാനാകുന്ന ചിത്രമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബഹിരാകാശത്തു നിന്നുള്ള കാഴ്ച്ചകളില്‍ പലതും ഭൂമിയിലുള്ളവരുടെ ഊഹങ്ങള്‍ക്കുമപ്പുറത്തുള്ളതാണ്. അത്തമൊരു മാന്ത്രിക ദൃശ്യമാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ ബഹിരാകാശ സഞ്ചാരി ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. നഗ്നനേത്രങ്ങള്‍കൊണ്ട് തന്നെ രാത്രിയേയും പകലിനേയും വേര്‍തിരിച്ച് കാണാനാകുന്ന ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. 

ADVERTISEMENT

രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ ഇപ്പോഴുള്ള സഞ്ചാരി ക്രിസ്റ്റീന ഹാമൊക്ക് കോചാണ് ഈ ചിത്രം എടുത്തത്. കോചിന്റെ സ്വകാര്യ ട്വിറ്റര്‍ അക്കൗണ്ടിലാണ് ചിത്രം ആദ്യം പോസ്റ്റ് ചെയ്തിരിക്കുന്നത്. ബഹിരാകാശ നിലയത്തിലുള്ളവര്‍ക്ക് വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ മാത്രം കാണാനാകുന്ന ഭൂമിയുടെ അപൂര്‍വ്വ ദൃശ്യമെന്ന് പറഞ്ഞാണ് കോച് ഇത് പുറത്തുവിട്ടിരിക്കുന്നത്. 

ADVERTISEMENT

എന്തുകൊണ്ടാണ് രാവും പകലും ഒന്നിച്ചു കാണാവുന്ന ഈ ദൃശ്യം അത്രമേല്‍ അപൂര്‍വ്വമാകുന്നതെന്നതും കോച് വ്യക്തമാക്കുന്നുണ്ട്. പൊതുവേ രാജ്യാന്തര ബഹിരാകാശ നിലയം ഭൂമിയെ വലം വെക്കുന്നത് സൂര്യവെളിച്ചമുള്ള ഭൂമിയുടെ വശത്തുകൂടെയാണ്. അതുകൊണ്ട് ഇത്തരം രാവും പകലും ഒന്നിച്ചു വരിക ബഹിരാകാശ സഞ്ചാരികള്‍ക്കും അപൂര്‍വ്വമായ കാഴ്ച്ചയാണെന്നാണ് കോച് വിശദീകരിക്കുന്നത്. 

ADVERTISEMENT

ഭൂമിയില്‍ നിന്നും ഏകദേശം 220 മൈല്‍ ഉയരത്തിലാണ് രാജ്യാന്തര ബഹിരാകാശ നിലയം സ്ഥിതി ചെയ്യുന്നത്. ഓരോ 92 മിനിറ്റിലും നിലയം ഭൂമിയെ വലം വെക്കുന്നുവെന്നാണ് കണക്ക്. മണിക്കൂറില്‍ 17200 മൈല്‍ വേഗത്തിലാണ് ബഹിരാകാശ നിലയത്തിന്റെ സഞ്ചാരം. ഓരോ ദിവസവും ശരാശരി 15-16 സൂര്യോദയങ്ങളും അസ്തമയങ്ങളും ബഹിരാകാശ നിലയത്തിലുള്ളവര്‍ കാണും. 

അതായത് ഓരോ വര്‍ഷവും കണക്കാക്കിയാല്‍ സൂര്യോദയ അസ്തമയങ്ങളുടെ എണ്ണം പതിനായിരത്തോളം വരും. കഴിഞ്ഞ മാര്‍ച്ച് 14നാണ് കോച് അമേരിക്കന്‍ ബഹിരാകാശസഞ്ചാരിയായ നിക് ഹോഗിനും റഷ്യയുടെ അലെക്‌സി ഒവ്ചിനിനും ഒപ്പം ബഹിരാകാശ നിലയത്തിലെത്തിയത്. 328 ദിവസമാണ് കോച് നിലയത്തില്‍ കഴിയുക. 2020ല്‍ ഭൂമിയില്‍ തിരിച്ചെത്തുമ്പോഴേക്കും ഏറ്റവും ദൈര്‍ഘ്യമേറിയ ബഹിരാകാശ നിലയത്തിലെ വാസം എന്നതടക്കമുള്ള നിരവധി ബഹിരാകാശ റെക്കോഡുകളും ഈ അമേരിക്കക്കാരി സ്വന്തമാക്കിയിരിക്കും. നിലവില്‍ നാസയുടെ പെഗി വൈറ്റ്‌സണാണ്(288) ഈ റെക്കോഡ്. 

ആറ് മാസത്തിനുള്ളില്‍ കോചും സംഘവും 250ഓളം ശാസ്ത്ര പരീക്ഷണങ്ങള്‍ ബഹിരാകാശ നിലയത്തില്‍ വെച്ച് നടത്തും. ജീവശാസ്ത്രം, ഭൂമിശാസ്ത്രം, മാനവികശാസ്ത്രം, ഭൗതികശാസ്ത്രം, സാങ്കേതിക വിദ്യ തുടങ്ങി വിവിധ മേഖലകളിലെ പരീക്ഷണങ്ങളാകും ഇത്. ഇതില്‍ 75 എണ്ണം ആദ്യമായാണ് ബഹിരാകാശത്ത് പരീക്ഷിക്കപ്പെടുന്നത്.