ജപ്പാനില്‍ 3800 വര്‍ഷം മുൻപ് ജീവിച്ചിരുന്ന ജോമന്‍ ഗോത്രത്തില്‍ പെടുന്ന സ്ത്രീയുടെ ഭൗതികാവശിഷ്ടങ്ങള്‍ 1998ലാണ് ഗവേഷകര്‍ കണ്ടെത്തുന്നത്. രണ്ട് പതിറ്റാണ്ടുകള്‍ക്കിപ്പുറം നിര്‍ണ്ണായകമായ പല കണ്ടെത്തലുകളും ഗവേഷകര്‍ നടത്തിയിരുന്നു. മധ്യവയസ് പിന്നിട്ടിരുന്ന ഈ ജോമന്‍ സ്ത്രീക്ക് കൂടിയ അളവില്‍ മദ്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജപ്പാനില്‍ 3800 വര്‍ഷം മുൻപ് ജീവിച്ചിരുന്ന ജോമന്‍ ഗോത്രത്തില്‍ പെടുന്ന സ്ത്രീയുടെ ഭൗതികാവശിഷ്ടങ്ങള്‍ 1998ലാണ് ഗവേഷകര്‍ കണ്ടെത്തുന്നത്. രണ്ട് പതിറ്റാണ്ടുകള്‍ക്കിപ്പുറം നിര്‍ണ്ണായകമായ പല കണ്ടെത്തലുകളും ഗവേഷകര്‍ നടത്തിയിരുന്നു. മധ്യവയസ് പിന്നിട്ടിരുന്ന ഈ ജോമന്‍ സ്ത്രീക്ക് കൂടിയ അളവില്‍ മദ്യം കഴിക്കാന്‍ ശേഷിയുണ്ടായിരുന്നു. നനവുള്ള ചെവിക്കായവും കൊഴുപ്പേറിയ ഭക്ഷണം ദഹിപ്പിക്കാനുള്ള ശേഷിയും ഇവര്‍ക്കുണ്ടായിരുന്നു. കൂടുതല്‍ ഗവേഷണങ്ങള്‍ പുതിയ പലതിലേക്കും നയിക്കുമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍. 

ADVERTISEMENT

3550- 3960 വര്‍ഷങ്ങള്‍ക്ക് മുൻപ് ജീവിച്ചിരുന്നതാണ് ഈ ജോമന്‍ വനിതയെന്നാണ് കരുതപ്പെടുന്നത്. 10,500 ബിസി മുതല്‍ 300 ബിസി വരെയുള്ള നിയോലിത്തിക് കാലഘട്ടത്തിനു സമാനമായ കാലത്താണ് ജോമന്‍ ഗോത്രം ജപ്പാനില്‍ പ്രബലമായിരുന്നത്. ടോക്യോ നാഷണല്‍ മ്യൂസിയം ഓഫ് നാച്ചുര്‍ ആന്റ് സയന്‍സിലെ ഹിഡാക്കി കന്‍സാവയാണ് ഈ ജോമന്‍ സ്ത്രീയുടെ ഗവേഷണത്തിന് പിന്നില്‍. ഭൗതികാവശിഷ്ടത്തിലെ പല്ലില്‍ നിന്നും എടുത്ത ഡിഎന്‍എ ഉപയോഗിച്ചാണ് ഹിഡാക്കി കന്‍സാവയും സംഘവും നിര്‍ണ്ണായകമായ പലകാര്യങ്ങളും കണ്ടെത്തിയിരിക്കുന്നത്. 

ADVERTISEMENT

കറുത്ത തലമുടിയും ചെമ്പന്‍ കണ്ണുകളും ചുണങ്ങുകളും അവര്‍ക്കുണ്ടായിരുന്നു. ഈ ലക്ഷണങ്ങള്‍ പ്രകാരമുള്ള ജാപ്പനീസ് ജോമന്‍ സ്ത്രീയുടെ മുഖരൂപവും ഗവേഷകര്‍ നിര്‍മിച്ചിട്ടുണ്ട്. തുടര്‍ച്ചയായി വെയിലുകൊണ്ടതുകൊണ്ട് ചെമ്പിച്ച് ഇരുണ്ട നിറമായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. ഏഷ്യയിലെ പ്രധാന ജനസമൂഹങ്ങളില്‍ നിന്നും 38,000- 18,000 വര്‍ഷങ്ങള്‍ക്കിടെയാണ് ജോമന്‍ ഗോത്രം വഴിമാറിയതെന്നാണ് കരുതപ്പെടുന്നത്. ആധുനിക ജപ്പാന്‍കാരില്‍ ചിലരുടെ സവിശേഷതയായ കൂടിയ അളവില്‍ മദ്യം കഴിക്കാനുള്ള ശേഷി ഈ ജോമന്‍ സ്ത്രീക്കുമുണ്ടായിരുന്നു. 

ചെവിക്കുള്ളില്‍ നനഞ്ഞ ചെവിക്കായമായിരുന്നു ഇവര്‍ക്കുണ്ടായിരുന്നത്. ഇന്ന് 95 ശതമാനം കിഴക്കനേഷ്യക്കാര്‍ക്കും വരണ്ട ചെവിക്കായമാണുള്ളത്. ചെവിക്കായം വരണ്ടതാക്കുന്ന അതേജീന്‍ തന്നെയാണ് ശരീരത്തിലെ ഗന്ധം കുറക്കുന്നതും. അതില്ലാത്തതിനാല്‍ ഈ ജോമന്‍ സ്ത്രീക്ക് ഉയര്‍ന്ന അളവില്‍ ശരീരഗന്ധമുണ്ടായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. 

ADVERTISEMENT

ഉയര്‍ന്ന തോതില്‍ മാംസ്യം അടങ്ങിയ ഭക്ഷണങ്ങളെ ദഹിപ്പിക്കാനുള്ള ശേഷിയാണ് ഇവര്‍ക്കുള്ള മറ്റൊരു പ്രത്യേകത. ആധുനിക ലോകത്ത് ആര്‍ട്ടിക് മേഖലയിലുള്ള എഴുപത് ശതമാനം പേര്‍ക്കും ഈ പ്രത്യേകതയുണ്ട്. എന്നാല്‍ ലോകത്ത് മറ്റിടങ്ങളില്‍ ഇത്തരം ശേഷിയുള്ളവര്‍ കുറവാണ്. ഇതിനര്‍ഥം ജോമന്‍ ഗോത്രം കടലില്‍ മത്സ്യബന്ധനവും കടലില്‍ വേട്ടയും നടത്തി ജീവിച്ചിരുന്നവരാണെന്നാണ്. ഗവേഷണത്തിന്റെ പൂര്‍ണ്ണ രൂപം ആര്‍ക്കിയോളജിക്കല്‍ സയന്‍സ് ജേണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.