ഓരോ നിമിഷത്തിലും നമ്മളറിയാത്ത നിരവധി പ്രതിഭാസങ്ങള്‍ സൗരയൂഥത്തില്‍ അരങ്ങേറുന്നുണ്ട്. ഭൂമിയെ ബാധിക്കാന്‍ ശേഷിയുള്ള ഇത്തരം പ്രതിഭാസങ്ങളെയെങ്കിലും തിരിച്ചറിയാനുള്ള ശ്രമം നമ്മള്‍ നടത്തുന്നുമുണ്ട്. അത്തരമൊരു ശ്രമത്തിന്റെ ഫലമായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ പുതിയൊരു കണ്ടെത്തല്‍ നടത്തിയിരിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓരോ നിമിഷത്തിലും നമ്മളറിയാത്ത നിരവധി പ്രതിഭാസങ്ങള്‍ സൗരയൂഥത്തില്‍ അരങ്ങേറുന്നുണ്ട്. ഭൂമിയെ ബാധിക്കാന്‍ ശേഷിയുള്ള ഇത്തരം പ്രതിഭാസങ്ങളെയെങ്കിലും തിരിച്ചറിയാനുള്ള ശ്രമം നമ്മള്‍ നടത്തുന്നുമുണ്ട്. അത്തരമൊരു ശ്രമത്തിന്റെ ഫലമായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ പുതിയൊരു കണ്ടെത്തല്‍ നടത്തിയിരിക്കുന്നു. ഭൂമിയെ ഗുരുതരമായ ബാധിക്കാന്‍ ശേഷിയുള്ള കൊറോണല്‍ മാസ് ഇജക്ഷന്‍(CME) നടത്തുന്ന ഒരു നക്ഷത്രത്തെയാണ് പ്രപഞ്ചശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞിരിക്കുന്നത്. 

ADVERTISEMENT

സൂര്യന് പുറമേ നമ്മുടെ സൗരയൂഥത്തില്‍ മറ്റൊരു നക്ഷത്രത്തില്‍ നിന്നുള്ള സിഎംഇ തരംഗങ്ങള്‍ ആദ്യമായാണ് തിരിച്ചറിയപ്പെടുന്നത്. ഭൂമിയില്‍ നിന്നും 450 പ്രകാശവര്‍ഷം അകലെയുള്ള HR 9024 എന്ന നക്ഷത്രമാണ് ഇതിന് പിന്നില്‍. ചന്ദ്ര എക്‌സ്‌റേ ഒബ്‌സര്‍വേറ്ററി ഉപയോഗിച്ച് നടത്തിയ നിരീക്ഷണത്തിലാണ് ഗവേഷകര്‍ ഇത് തിരിച്ചറിഞ്ഞത്. ഗുരുതരമായ എക്‌സ്‌റേ തരംഗങ്ങളും അത്യുഷ്ണ വാതങ്ങളുടെ കുമിളകളും പുറത്തുവിടാനുള്ള ശേഷിയാണ് ഈ നക്ഷത്രത്തെ അപകടകാരിയാക്കുന്നത്. 

ADVERTISEMENT

അത്യന്തം അപകടകാരികളായ സോളാര്‍ വാതങ്ങളും വൈദ്യുത കാന്തിക റേഡിയേഷനുകളും നക്ഷത്രങ്ങള്‍ പുറത്തുവിടുന്ന പ്രതിഭാസത്തെയാണ് സിഎംഇ അഥവാ കൊറോണല്‍ മാസ് ഇജക്ഷന്‍ എന്ന് പറയുന്നത്. നൂറ് കോടി ഹൈഡ്രജന്‍ ബോംബുകള്‍ ഒന്നിച്ച് പൊട്ടുന്നതിന്റെ ഊര്‍ജ്ജമായിരിക്കും ഇത്തരം ഓരോ സ്‌ഫോടനത്തിലും പുറത്തുവരിക. ഇത്തരം അപകടകാരികളായ സിഎംഇയുടെ സാന്നിധ്യം സൂര്യന് ചുറ്റുമാണ് ഇതുവരെ കണ്ടിരുന്നത്. ഇത് ആദ്യമായാണ് സൗരയൂഥത്തിലെ മറ്റൊരു നക്ഷത്രത്തില്‍ കണ്ടെത്തുന്നത്. 

ADVERTISEMENT

വമ്പന്‍ ഊര്‍ജ്ജ പ്രവാഹങ്ങളാണെന്നതുകൊണ്ടുതന്നെ ദശലക്ഷക്കണക്കിന് കിലോമീറ്ററുകള്‍ സഞ്ചരിക്കാന്‍ ഇവക്ക് പ്രയാസമില്ല. ഈ പറയുന്ന HR 9024ല്‍ നിന്നും ഇത്തരം സിഎംഇ തരംഗങ്ങള്‍ അതിവേഗം ഭൂമിയിലെത്തും. ആഴ്ച്ചകളുടെ ഇടവേളകളില്‍ ഇത്തരം തരംഗങ്ങള്‍ ഭൂമിയിലെത്തുന്നുവെന്ന വിവരവും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഇതുവരെ അപകടകാരികളായിട്ടില്ലെന്നത് എക്കാലവും അങ്ങനെയാകുമെന്നതിന്റെ ഉറപ്പില്ലെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

ഇത്തരം സിഎംഇ തരംഗങ്ങള്‍ക്ക് വലിയ തോതിലുള്ള ഊര്‍ജ്ജ വ്യത്യാസം വരാന്‍ സാധ്യത ഏറെയാണ്. അങ്ങനെ സംഭവിച്ചാല്‍ ഭൂമിക്ക് ചുറ്റുമുള്ള സാറ്റലൈറ്റുകളെയാകും അത് ആദ്യം തകരാറിലാക്കുക. ഭൂമിയിലെ വൈദ്യുത ട്രാന്‍സ്‌ഫോര്‍മറുകള്‍ വന്‍ ഊര്‍ജ്ജ പ്രവാഹത്താല്‍ പൊട്ടിത്തെറിക്കാന്‍ പോലും സാധ്യതയേറെയാണെന്നും ഗവേഷകര്‍ ഓര്‍മിപ്പിക്കുന്നു. അപകടകാരികളായ സിഎംഇ തരംഗങ്ങള്‍ സൂര്യന് പുറമേ മറ്റൊരു നക്ഷത്രം കൂടി പുറത്തുവിടുന്നുവെന്നതാണ് ഈ കണ്ടെത്തലിലെ സുപ്രധാന സംഗതി.