ഭൂമിയിലെ ഓരോ വ്യക്തിയേയും കോടീശ്വരൻമാരാക്കാൻ ശേഷിയുള്ള ഒരു ഛിന്നഗ്രഹമുണ്ടത്രെ. ‘ഗോൾഡൺ അസ്ട്രോയിഡ്’ എന്ന് അറിയപ്പെടുന്ന ബഹിരാകാശ നിധിക്ക് ഭൂമിയിലെ സാമ്പത്തിക മേഖലകളെ ഒന്നടങ്കം മാറ്റിമറിക്കാൻ കഴിയുമെന്നാണ് ഗവേഷകർ പറയുന്നത്. 16 സൈക്കി എന്നറിയപ്പെടുന്ന ഛിന്നഗ്രഹത്തിൽ 700 ക്വാഡ്രില്യണ്‍ ഡോളർ മൂല്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭൂമിയിലെ ഓരോ വ്യക്തിയേയും കോടീശ്വരൻമാരാക്കാൻ ശേഷിയുള്ള ഒരു ഛിന്നഗ്രഹമുണ്ടത്രെ. ‘ഗോൾഡൺ അസ്ട്രോയിഡ്’ എന്ന് അറിയപ്പെടുന്ന ബഹിരാകാശ നിധിക്ക് ഭൂമിയിലെ സാമ്പത്തിക മേഖലകളെ ഒന്നടങ്കം മാറ്റിമറിക്കാൻ കഴിയുമെന്നാണ് ഗവേഷകർ പറയുന്നത്. 16 സൈക്കി എന്നറിയപ്പെടുന്ന ഛിന്നഗ്രഹത്തിൽ 700 ക്വാഡ്രില്യണ്‍ ഡോളർ മൂല്യം വരുന്ന നിധിയുണ്ടെന്നാണ് നാസ ഗവേഷകർ പറയുന്നത്.  

ADVERTISEMENT

'16 സൈക്കി' ഛിന്നഗ്രഹത്തിന്റെ വ്യാസം തന്നെ 252 കിലോമീറ്ററോളം വരും. പക്ഷേ അതിനകത്തുളള നിധിയാണ് ആരുടെയും കണ്ണു തള്ളിക്കുക. 16 സൈക്കിയിലുള്ള മൊത്തം ലോഹങ്ങളുടെയും രത്‌നങ്ങളുടെയുമെല്ലാം കണക്കെടുത്താല്‍ അതിന്റെ മൂല്യം ഏകദേശം 700 ക്വാഡ്രില്യണ്‍ ഡോളർ വരും. ഭൂമിയില്‍ നിന്ന് സൂര്യന്‍ എത്ര ദൂരെയാണോ അതിനും മൂന്നിരട്ടി ദൂരെയാണ് 16 സൈക്കിയുടെ സ്ഥാനം. ഇതിലേക്ക് ഒരു പേടകത്തെ 2022ഓടെ അയയ്ക്കാനാണു നാസയുടെ തീരുമാനം. 2026ല്‍ പേടകം ആസ്റ്ററോയ്ഡിലിറങ്ങി ഗവേഷണം നടത്തും. 

ADVERTISEMENT

പ്രപഞ്ചം സൃഷ്ടിക്കപ്പെട്ട കാലത്തു പൊട്ടിത്തെറിക്കപ്പെട്ട അവശിഷടങ്ങളാണ് ഛിന്നഗ്രഹങ്ങളെന്നാണു കരുതുന്നത്. അതിനാല്‍ത്തന്നെ ഭൂമിയുടെ ഉള്‍പ്പെടെ ഉദ്ഭവം സംബന്ധിച്ച് നിര്‍ണായക വിവരങ്ങളായിരിക്കും ആസ്റ്ററോയ്ഡ് സാംപിളുകളില്‍ നിന്നു ലഭിക്കുക. നിലവില്‍ അത്തരമൊരു സാംപിള്‍ ശേഖരണമാണ് നാസയുടെ ഉദ്ദേശം. 

ADVERTISEMENT

ബഹിരാകാശത്തു ചുറ്റിത്തിരിയുന്ന ഇത്തരം ഛിന്നഗ്രഹ (ആസ്റ്ററോയ്ഡ്)ങ്ങളെയാണ് നാസ ഇപ്പോൾ ലക്ഷ്യമിടുന്നത്. ലക്ഷക്കണക്കിനു കോടി മൂല്യം വരുന്ന ലോഹങ്ങളും വജ്രങ്ങളുമെല്ലാമാണ് മിക്ക ഛിന്നഗ്രഹങ്ങളിലുമുള്ളത്. പക്ഷേ ഖനനത്തിന് ആവശ്യമായത്ര വലുപ്പവും വേണം ഇവയ്ക്ക്. അത്തരം ഛിന്നഗ്രഹങ്ങളെ തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. എന്നാൽ ഇത്തരം ഗോൾഡൻ ഛിന്നഗ്രഹങ്ങളെ കണ്ടെത്താൻ 25 വർഷമെടുക്കുമെന്നും വാണിജ്യാടിസ്ഥാനത്തിൽ ഖനനം തുടങ്ങാൻ 50 വർഷം കാത്തിരിക്കേണ്ടി വരുമെന്നുമാണ് ഗവേഷകർ പറയുന്നത്.