ചന്ദ്രയാൻ 2ന്റെ വിക്രം ലാൻഡറിന് അവസാന നിമിഷം എന്താണ് സംഭവിച്ചതെന്ന് കൃത്യമായി അറിയാൻ ഇസ്രോ ഗവേഷകർ ശ്രമിക്കുന്നുണ്ട്. ചന്ദ്രോപരിതലത്തിൽ നിന്നു 2.1 കിലോമീറ്റർ അകലെ വച്ചു ലാൻഡറുമായുള്ള ആശയവിനിമയം നഷ്‌ടപ്പെട്ടുവെന്നാണ് ഇസ്രോ അറിയിച്ചത്. വിക്രം ചന്ദ്രോപരിതലത്തിൽ ക്രാഷ് ലാൻഡിങ് നടത്തിയതായും ലാൻഡറുമായുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചന്ദ്രയാൻ 2ന്റെ വിക്രം ലാൻഡറിന് അവസാന നിമിഷം എന്താണ് സംഭവിച്ചതെന്ന് കൃത്യമായി അറിയാൻ ഇസ്രോ ഗവേഷകർ ശ്രമിക്കുന്നുണ്ട്. ചന്ദ്രോപരിതലത്തിൽ നിന്നു 2.1 കിലോമീറ്റർ അകലെ വച്ചു ലാൻഡറുമായുള്ള ആശയവിനിമയം നഷ്‌ടപ്പെട്ടുവെന്നാണ് ഇസ്രോ അറിയിച്ചത്. വിക്രം ചന്ദ്രോപരിതലത്തിൽ ക്രാഷ് ലാൻഡിങ് നടത്തിയതായും ലാൻഡറുമായുള്ള ബന്ധം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ഇസ്രോ അറിയിച്ചിരുന്നു. ഇതിനിടെ വിക്രം ലാൻഡർ ലാൻഡ് ചെയ്ത സ്ഥലത്തിന്റെ ചിത്രങ്ങൾ നാസ പുറത്തുവിടുമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. 

ADVERTISEMENT

വിക്രം ഇറങ്ങുന്നതിനു മുൻപും ശേഷവുമുള്ള ചന്ദ്രോപരിതല ചിത്രങ്ങളാണ് നാസ പുറത്തുവിടുക. നിലവിൽ ചന്ദ്രനെ പരിക്രമണം ചെയ്യുന്ന ബഹിരാകാശവാഹനമായ നാസയുടെ ഓർബിറ്റർ ഉടൻ തന്നെ ലാൻഡറിന്റെ ലാൻഡിങ് സൈറ്റിന് മുകളിലൂടെ (സെപ്റ്റംബർ 17 ന്) പറക്കും. ലാൻഡിറിന് എന്തു സംഭവിച്ചുവെന്ന വിശകലനത്തിന് ഇസ്രോയെ സഹായിക്കാൻ ഈ ചിത്രങ്ങൾക്ക് സാധിച്ചേക്കും.

ADVERTISEMENT

വിക്രമിന്റെ സ്ഥാനം ചന്ദ്രയാൻ ഓർബിറ്റർ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ചന്ദ്രയാൻ 2 ഓർബിറ്ററിന്റെ ഓൺ‌ബോർഡ് ക്യാമറകളാണ് സ്ഥാനം കണ്ടെത്തി ചിത്രങ്ങൾ പകർത്തിയത്. നാശനഷ്ടത്തിന്റെ കാര്യങ്ങൾ ഇപ്പോൾ അജ്ഞാതമാണെന്നാണ് ഇസ്രോ മേധാവി കെ. ശിവൻ പറഞ്ഞത്. എന്നിരുന്നാലും ലാൻ‌ഡർ‌ വിഘടിച്ചിട്ടില്ലെന്നും ഇപ്പോഴും ഒരൊറ്റ ഭാഗമായാണ് കാണുന്നതെന്നും ചന്ദ്രോപരിതലത്തിൽ‌ ചരിഞ്ഞു കിടക്കുകയുമാണെന്ന് കണ്ടെത്തിയിരുന്നു.

ADVERTISEMENT

ലാൻഡറുമായി ആശയവിനിമയം പുനഃസ്ഥാപിക്കുന്നതിനായി ഇസ്രോയുടെ ടെലിമെട്രി, ട്രാക്കിങ്, കമാൻഡ് നെറ്റ്‌വർക്ക് (ISTRAC) ടീം പ്രവർത്തിക്കുന്നുണ്ട്. വിക്രം ലാൻഡറിന്റെ സ്ഥാനവും നിലയുമായി ബന്ധപ്പെട്ട എല്ലാം ഞങ്ങൾ ട്രാക്കുചെയ്യുമെന്നാണ് അവർ അറിയിച്ചിരിക്കുന്നത്.