1991ൽ സോണി കമ്പനിയും ജാപ്പനീസ് കമ്പനിയായ ആഷി കസെയ് കോർപറേഷനും ചേർന്നു ലോകത്തെ ആദ്യത്തെ ലിഥിയം അയൺ ബാറ്ററി വിപണിയിലിറക്കിയപ്പോൾ വഴി മാറിയത് ചരിത്രമാണ്. എഴുപതുകളിൽ ലിഥിയം അയൺ ബാറ്ററി എന്ന ആശയത്തിലൂന്നി ഗവേഷണങ്ങൾക്കു നേതൃത്വം നൽകിയ ശാസ്ത്രജ്ഞരെ നൊബേൽ പുരസ്കാരം നൽകി ആദരിക്കുമ്പോൾ ഡിജിറ്റൽ വ്യവസായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1991ൽ സോണി കമ്പനിയും ജാപ്പനീസ് കമ്പനിയായ ആഷി കസെയ് കോർപറേഷനും ചേർന്നു ലോകത്തെ ആദ്യത്തെ ലിഥിയം അയൺ ബാറ്ററി വിപണിയിലിറക്കിയപ്പോൾ വഴി മാറിയത് ചരിത്രമാണ്. എഴുപതുകളിൽ ലിഥിയം അയൺ ബാറ്ററി എന്ന ആശയത്തിലൂന്നി ഗവേഷണങ്ങൾക്കു നേതൃത്വം നൽകിയ ശാസ്ത്രജ്ഞരെ നൊബേൽ പുരസ്കാരം നൽകി ആദരിക്കുമ്പോൾ ഡിജിറ്റൽ വ്യവസായ വിപ്ലവത്തിന്റെ നന്ദിപ്രകാശനം കൂടിയായി മാറുകയാണ് അത്. 

ADVERTISEMENT

ഇന്ത്യൻ ശാസ്ത്രജ്ഞരായ അക്ഷയ പഥി, കെ.എസ്.നൻജുൻഡ സ്വാമി തുടങ്ങിയവരുൾപ്പെടെ തൊണ്ണൂറുകൾ മുതൽ വിവിധ ഘട്ടങ്ങളിലായി ശാസ്ത്രജ്ഞർ ലിഥിയം അയൺ ബാറ്ററി മെച്ചപ്പെടുത്തുന്നതിൽ നിർണായക സംഭാവനകൾ നൽകി. 

ലിഥിയം അയൺ ബാറ്ററികളെത്തും മുൻപ് സെൽഫോൺ ബാറ്ററികൾക്കു പരമാവധി അര മണിക്കൂർ ബാറ്ററി ബായ്ക്കപ് മാത്രമാണു ലഭിച്ചിരുന്നത്. ബാറ്ററിയുടെ വലിപ്പക്കൂടുതൽ മൂലമുള്ള അസൗകര്യങ്ങൾ വേറെ. ഇവ റീചാർജ് ചെയ്തെടുക്കാൻ ശരാശരി 10 മണിക്കൂർ വരെ സമയം എടുത്തിരുന്നു. 

ADVERTISEMENT

തൊണ്ണൂറുകളിലെ മൊബൈൽ ഫോണുകളിൽ വ്യാപകമായി ഉപയോഗിച്ചിരുന്ന നിക്കൽ കാഡ്മിയം ബാറ്ററി കൂടുതൽ സമയം ബായ്ക്കപ് നൽകിയെങ്കിലും വലിപ്പക്കൂടുതൽ അപ്പോഴും പ്രശ്നമായിത്തുടർന്നു. കൂടുതൽ തവണ റീച്ചാർജ് ചെയ്യുംതോറും ഊർജം ശേഖരിച്ചു വയ്ക്കാനുള്ള ശേഷി നഷ്ടപ്പെടുന്ന മെമ്മറി ഇഫക്ടും നിക്കൽ കാഡ്മിയം ബാറ്ററികളുടെ വെല്ലുവിളിയായിരുന്നു. തുടർന്നാണ് അതുവരെയുള്ള ബാറ്ററികൾക്കെല്ലാം ഉള്ള പ്രശ്നങ്ങൾ പരിഹരിച്ചുകൊണ്ട് ലിഥിയം അയൺ ബാറ്ററികളുടെ രംഗപ്രവേശം. 

ADVERTISEMENT

ഇന്ന്, സ്മാർട്ഫോണുകൾക്കും ഇലക്ട്രിക് കാറുകൾക്കും പുറമെ, സോളർ പാനലുകൾ ഉൾപ്പെടെ പാരമ്പര്യേതര ഊർജം ഉപയോഗിക്കുന്ന സങ്കേതങ്ങളെല്ലാം ആശ്രയിക്കുന്നത് ലിഥിയം അയൺ ബാറ്ററികളാണ്. 2030 ആകുമ്പോഴേക്കും ലിഥിയം അയൺ ബാറ്ററികളുടെ ഉൽപാദനം അനേകമടങ്ങു വർധിക്കുമെന്നാണു കണക്കുകൂട്ടൽ. എൽജി, സിഎടിഎൽ, ബൈഡ് കോ, പാനസോണിക്, ടെസ്‌ല, സാംസങ് തുടങ്ങിയ കമ്പനികളാണ് മുൻനിരയിലുള്ള ലിഥിയം അയൺ ബാറ്ററി നിർമാതാക്കൾ.