ചൈനയുടെ സാമ്പത്തിക അഭിലാഷങ്ങൾക്ക് ഭൂമി വളരെ ചെറുതായതിനാൽ, ഗ്രഹത്തിനപ്പുറം വാണിജ്യം വികസിപ്പിക്കുന്നതിനെക്കുറിച്ച് രാജ്യം ആലോചിക്കുകയാണ്. 2050 ഓടെ സിസ്‌ലുനാർ ബഹിരാകാശത്ത് ഒരു സാമ്പത്തിക മേഖല സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നു എന്നാണ് റിപ്പോർട്ട്. പുതിയ സാമ്പത്തിക മേഖല ഭൂമിക്കും ചന്ദ്രനും സമീപമുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചൈനയുടെ സാമ്പത്തിക അഭിലാഷങ്ങൾക്ക് ഭൂമി വളരെ ചെറുതായതിനാൽ, ഗ്രഹത്തിനപ്പുറം വാണിജ്യം വികസിപ്പിക്കുന്നതിനെക്കുറിച്ച് രാജ്യം ആലോചിക്കുകയാണ്. 2050 ഓടെ സിസ്‌ലുനാർ ബഹിരാകാശത്ത് ഒരു സാമ്പത്തിക മേഖല സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നു എന്നാണ് റിപ്പോർട്ട്.

ADVERTISEMENT

പുതിയ സാമ്പത്തിക മേഖല ഭൂമിക്കും ചന്ദ്രനും സമീപമുള്ള ബഹിരാകാശ മേഖലകളെ ഉൾക്കൊള്ളും. ചൈന എയ്‌റോസ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജി കോർപ്പറേഷന്റെ (കാസ്റ്റ്) സയൻസ് ആൻഡ് ടെക്‌നോളജി കമ്മീഷൻ മേധാവി ബാവോ വെയ്മിൻ കഴിഞ്ഞയാഴ്ച വെളിപ്പെടുത്തിയതാണ് ഇക്കാര്യം. ദേശീയ ബഹിരാകാശ പദ്ധതിയുടെ പ്രധാന കരാറുകാരനാണ് ഈ ഏജൻസി.

ADVERTISEMENT

ഈ പദ്ധതിക്ക് ചൈനയ്ക്ക് 10 ലക്ഷം കോടി ഡോളർ (ഏകദേശം 709.15 ലക്ഷം കോടി രൂപ) വരുമാനം ലഭിക്കുമെന്ന് വ്യവസായ വിദഗ്ധരെ ഉദ്ധരിച്ച് സ്റ്റേറ്റ് ലിങ്ക്ഡ് സയൻസ് ആൻഡ് ടെക്നോളജി ഡെയ്‌ലി പത്രം റിപ്പോർട്ട് ചെയ്തു. ഭൂമിയുടെയും ചന്ദ്രന്റെയും ബഹിരാകാശ വികസനത്തെക്കുറിച്ചുള്ള റിപ്പോർട്ടിൽ ബാവോ പറഞ്ഞത് ഈ മേഖലയ്ക്ക് വലിയ സാമ്പത്തിക ശേഷിയുണ്ടെന്നും അതിനാൽ നമ്മുടെ ഗ്രഹത്തിനും അതിന്റെ ഉപഗ്രഹത്തിനും ഇടയിൽ വിശ്വസനീയവും കുറഞ്ഞ ചെലവിലുള്ളതുമായ എയ്‌റോസ്‌പേസ് ഗതാഗത സംവിധാനങ്ങൾ രാജ്യം പഠിക്കണമെന്നുമാണ്.

ADVERTISEMENT

അടിസ്ഥാന സാങ്കേതികവിദ്യ 2030 ഓടെ പൂർത്തീകരിക്കാൻ ഒരുങ്ങുന്നു, പ്രധാന ഗതാഗത സാങ്കേതികവിദ്യ 2040 ഓടെ സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. നൂറ്റാണ്ടിന്റെ മധ്യത്തോടെ ചൈനയ്ക്ക് ബഹിരാകാശ സാമ്പത്തിക മേഖല വിജയകരമായി സ്ഥാപിക്കാൻ കഴിയുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

അടുത്ത കാലത്തായി ചൈന അതിവേഗം ബഹിരാകാശ മേഖല വികസിപ്പിക്കുകയും ചന്ദ്രനെ കുറിച്ച് പഠിക്കുകയും ചെയ്യുന്നുണ്ട്. ചൈനീസ് വാണിജ്യ ബഹിരാകാശ വ്യവസായത്തിന്റെ ആദ്യത്തെ വിജയകരമായ പരിക്രമണ ദൗത്യത്തിൽ സ്വകാര്യ കമ്പനിയായ ഐ-സ്പേസ് (ബെയ്ജിങ് ഇന്റർസ്റ്റെല്ലാർ ഗ്ലോറി സ്പേസ് ടെക്നോളജി എന്നും അറിയപ്പെടുന്നു) ഒരു കാരിയർ റോക്കറ്റ് വിക്ഷേപിച്ചു. കഴിഞ്ഞ വർഷമാണ് ചൈനയുടെ ചാങ് 4 ദൗത്യം തുടങ്ങിയത്. ജനുവരി 3 ന് ചന്ദ്രന്റെ വിദൂര ഭാഗത്ത് ചന്ദ്ര റോവർ വിജയകരമായി ഇറക്കിയും ചരിത്രം കുറിച്ചു.

English Summary: Space economy: China wants to set up $10 trillion Earth-Moon economic zone