ഒരിക്കൽ പരാജയപ്പെട്ട ചൈനയുടെ ഏറ്റവും ഭാരം കൂടിയ റോക്കറ്റ് വിക്ഷേപണം വിജയിച്ചു. ചൈനയിലെ ഏറ്റവും വലിയ റോക്കറ്റായ ലോങ് മാർച്ച് 5, 2017 ലെ പരാജയത്തിന് ശേഷം ആദ്യമായാണ് വെള്ളിയാഴ്ച വിക്ഷേപിച്ചത്. വിക്ഷേപണം വൻ വിജയമായിരുന്നു എന്നാണ് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ലോങ് മാർച്ച് 5 വൈ 3

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരിക്കൽ പരാജയപ്പെട്ട ചൈനയുടെ ഏറ്റവും ഭാരം കൂടിയ റോക്കറ്റ് വിക്ഷേപണം വിജയിച്ചു. ചൈനയിലെ ഏറ്റവും വലിയ റോക്കറ്റായ ലോങ് മാർച്ച് 5, 2017 ലെ പരാജയത്തിന് ശേഷം ആദ്യമായാണ് വെള്ളിയാഴ്ച വിക്ഷേപിച്ചത്. വിക്ഷേപണം വൻ വിജയമായിരുന്നു എന്നാണ് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ADVERTISEMENT

ലോങ് മാർച്ച് 5 വൈ 3 റോക്കറ്റ് വെള്ളിയാഴ്ച രാത്രി 8:45 നാണ് പറന്നുയർന്നത്. 20 ആശയവിനിമയ ഉപഗ്രഹങ്ങളെ ജിയോസിൻക്രണസ് ഭ്രമണപഥത്തിലെത്തിക്കുകയായിരുന്നു ലക്ഷ്യം. 8 മെട്രിക് ടൺ ഭാരമുള്ള മാർച്ച് 5 ചൈനയിലെ ഏറ്റവും ഭാരം കൂടിയ റോക്കറ്റ് കൂടിയാണ്. തുടക്കത്തിലെ പരാജയങ്ങൾ റോക്കറ്റിന്റെ ആദ്യ ഘട്ട എൻജിനുകളിൽ പുനർരൂപകൽപ്പന ചെയ്യാൻ ചൈനീസ് ഗവേഷകരെ പ്രേരിപ്പിച്ചു. ഇതിനായി രണ്ട് വർഷമാണ് കാത്തിരുന്നത്.

ADVERTISEMENT

ലോങ്മാർച്ച് 5 സീരീസിലുള്ള റോക്കറ്റുകൾ ചൈനയുടെ പുതിയ ചാന്ദ്ര, ചൊവ്വാ പര്യവേക്ഷണ വാഹനങ്ങളെ വഹിക്കാനും നിശ്ചയിച്ചിട്ടുള്ളതാണ്. ലോങ് മാർച്ച് 5 സീരീസിലുള്ള റോക്കറ്റ് 2016 മേയിലാണ് ആദ്യം പരീക്ഷിച്ചത്. 25 ടൺ വരെ ഭാരം ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിൽ എത്തിക്കാൻ ശേഷിയുള്ളതാണ് റോക്കറ്റ്. മുൻ ലോങ്മാർച്ച് റോക്കറ്റുകളുടെ ഇരട്ടി ശേഷിയാണ് പുതിയവയ്ക്കുള്ളത്.

ADVERTISEMENT

ചൈനയുടെ ബഹിരാകാശ സ്വപ്നങ്ങൾക്ക് അത്യാവശ്യമായ ഒന്നാണ് ലോങ് മാർച്ച് 5. ചൈനയുടെ ബഹിരാകാശ നിലയ മൊഡ്യൂളുകൾ ഭ്രമണപഥത്തിൽ എത്തിക്കുന്ന ഹെവി-ലിഫ്റ്റ് ബൂസ്റ്റർ, 2020 ലെ മാർസ് മിഷൻ, ചാങ് 5 മൂൺ സാംപിൾ-റിട്ടേൺ മിഷൻ എന്നിവയും ഈ റോക്കറ്റ് ഉപയോഗിച്ചായിരിക്കും. 56 മീറ്റർ ഉയരവും ഏകദേശം 867,000 കിലോഗ്രാം ഭാരവുമുള്ളതാണ് റോക്കറ്റ്. ഏകദേശം 25,000 കിലോഗ്രാം വരെ പേലോഡുകൾ വഹിക്കാൻ ഇത് പ്രാപ്തമാണ്.