ഇന്ത്യയും യൂറോപ്യൻ ബഹിരാകാശ ഏജൻസിയായ അരിയൻസ്‌പെയ്‌സും 2020 ബഹിരാകാശ ദൗത്യങ്ങൾക്ക് തുടക്കം കുറിക്കുന്നത് ജിസാറ്റ് 30 വിക്ഷേപണത്തോടെയാണ്. 3,357 കിലോഗ്രാം ഭാരമുള്ള ജിസാറ്റ് 30 ഇന്ത്യയുടെ കമ്മ്യൂണിക്കേഷൻ ഉപഗ്രഹമാണ്. അരിയാൻ 5 റോക്കറ്റ് ഉപയോഗിച്ച് ജനുവരി 17 നാണ് ജിസാറ്റ് 30

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയും യൂറോപ്യൻ ബഹിരാകാശ ഏജൻസിയായ അരിയൻസ്‌പെയ്‌സും 2020 ബഹിരാകാശ ദൗത്യങ്ങൾക്ക് തുടക്കം കുറിക്കുന്നത് ജിസാറ്റ് 30 വിക്ഷേപണത്തോടെയാണ്. 3,357 കിലോഗ്രാം ഭാരമുള്ള ജിസാറ്റ് 30 ഇന്ത്യയുടെ കമ്മ്യൂണിക്കേഷൻ ഉപഗ്രഹമാണ്. അരിയാൻ 5 റോക്കറ്റ് ഉപയോഗിച്ച് ജനുവരി 17 നാണ് ജിസാറ്റ് 30 വിക്ഷേപിക്കുന്നത്.

ADVERTISEMENT

ഇന്ത്യയ്ക്ക് സ്വന്തമായി, നാലു ടൺ ഭാരം വഹിക്കാൻ ശേഷിയുളള ജിയോസിൻക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ എംകെ മൂന്നാമൻ (ജിഎസ്എൽവി-എംകെ III) ഉണ്ടെങ്കിലും 3.3 ടൺ ഭാരമുള്ള ജിസാറ്റ് 30 ഭ്രമണപഥത്തിൽ എത്തിക്കാൻ ഇന്ത്യ അരിയൻസ്പേസ് റോക്കറ്റ് ഉപയോഗിക്കുന്നത് കൗതുകകരമാണ്.

ADVERTISEMENT

ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്രോ) നിർമിച്ച ജിസാറ്റ് 30 വിക്ഷേപിക്കുന്നതിലൂടെ ഉയർന്ന നിലവാരമുള്ള ടെലിവിഷൻ, ടെലികമ്മ്യൂണിക്കേഷൻ, പ്രക്ഷേപണ സേവനങ്ങൾ ലഭ്യമാകും. ഇൻസാറ്റ് 4 എ ഉപഗ്രഹ സേവനത്തിന്റെ തുടർച്ച ഉറപ്പാക്കുന്നതാണിത്.

ADVERTISEMENT

ഫ്രഞ്ച് ഗയാനയിലെ ബഹിരാകാശ കേന്ദ്രത്തിൽ അരിയാൻ 5 റോക്കറ്റിന് മുകളിൽ ജിസാറ്റ് 30 ഉപഗ്രഹം ഘടിപ്പിക്കുന്ന ജോലികൾ പൂർത്തിയായതായി അരിയൻസ്‌പെയ്‌സ് അറിയിച്ചു. ജനുവരി 17 ന് അരിയാൻ 5 റോക്കറ്റ് ആദ്യം ജിസാറ്റ് 30 ഭ്രമണപഥത്തിൽ എത്തിക്കും. തുടർന്ന് 3,620 കിലോഗ്രാം ഭാരമുള്ള യൂട്ടെൽസാറ്റ് കൊണക്റ്റ് ഉപഗ്രഹവും ലക്ഷ്യത്തിലെത്തിക്കും.