2050 ഓടെ പത്ത് ലക്ഷം പേരെ ചൊവ്വയിലേക്ക് അയയ്ക്കുകയാണ് ലക്ഷ്യമെന്ന് സ്‌പേസ് എക്‌സ് സിഇഒ ഇലോൺ മസ്‌ക്. കഴിഞ്ഞ ദിവസം ഒരു കൂട്ടം ട്വീറ്റുകളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. റെഡ് പ്ലാനറ്റിനെ കോളനിവത്കരിക്കാനും മനുഷ്യരെ 'മൾട്ടിപ്ലാനറ്ററി' ആക്കാനുമുള്ള കഠിനമായ ദൗത്യം അദ്ദേഹം എങ്ങനെ കൈവരിക്കുമെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2050 ഓടെ പത്ത് ലക്ഷം പേരെ ചൊവ്വയിലേക്ക് അയയ്ക്കുകയാണ് ലക്ഷ്യമെന്ന് സ്‌പേസ് എക്‌സ് സിഇഒ ഇലോൺ മസ്‌ക്. കഴിഞ്ഞ ദിവസം ഒരു കൂട്ടം ട്വീറ്റുകളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. റെഡ് പ്ലാനറ്റിനെ കോളനിവത്കരിക്കാനും മനുഷ്യരെ 'മൾട്ടിപ്ലാനറ്ററി' ആക്കാനുമുള്ള കഠിനമായ ദൗത്യം അദ്ദേഹം എങ്ങനെ കൈവരിക്കുമെന്ന് ട്വീറ്റുകളിലൂടെ വെളിപ്പെടുത്തി. എന്നാൽ, ഒരിക്കൽ ചൊവ്വയിലേക്ക് യാത്രയായാൽ തിരിച്ചുവരവ് പ്രതീക്ഷിക്കേണ്ടെന്നാണ് മിക്ക ബഹിരാകാ ഗവേഷകരും പറയുന്നത്.

ADVERTISEMENT

തന്റെ സ്റ്റാർഷിപ്പ് പ്രോഗ്രാമിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട മസ്‌ക്, നൂറ്റാണ്ടിന്റെ മധ്യത്തോടെ ചൊവ്വയിലേക്ക് മനുഷ്യനെ എത്തിക്കുന്നതിനായുള്ള നീക്കം തുടങ്ങും. അവിടെ സൗകര്യങ്ങൾ ഒരുക്കുന്നതിനായി റോക്കറ്റ് വഴി പ്രതിവർഷം നിരവധി മെഗാടൺ ചരക്കുകൾ റെഡ് പ്ലാനറ്റിലേക്ക് കൊണ്ടുപോകുമെന്നും മസ്ക് പറഞ്ഞു.

ADVERTISEMENT

ജീവിതം മൾട്ടിപ്ലാനറ്ററി ആകുന്നതിന് പ്രതിവർഷം നിരവധി വസ്തുക്കൾ ചൊവ്വയിൽ എത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ദിവസം മൂന്നു സ്റ്റാർഷിപ്പ് ഫ്ലൈറ്റുകൾ വിക്ഷേപിക്കാനാണ് പദ്ധതി. ഇതു വഴി ഓരോ ഫ്ലൈറ്റിലും 100 ടൺ വസ്തുക്കൾ ചൊവ്വയിൽ എത്തിക്കും. പ്രതിവർഷം 1,000 ഫ്ലൈറ്റുകളാണ് വിക്ഷേപിക്കുക എന്നും മസ്ക് തന്റെ 30.7 ദശലക്ഷം ഫോളോവേഴ്‌സിന് വിശദീകരിച്ചു കൊടുത്തു.

ADVERTISEMENT

ഭൂമിയും ചൊവ്വയും പരസ്പരം ഏറ്റവും അടുത്തുള്ള രണ്ട് വർഷത്തിലൊരിക്കൽ ഇത് സാധ്യമാക്കാൻ കഴിയും. 2050 ഓടെ 10 ലക്ഷം പേരെ ചൊവ്വയിലേക്ക് അയയ്ക്കുക എന്നതാണ് മസ്‌ക്കിന്റെ അഭിപ്രായത്തിൽ സ്‌പേസ് എക്‌സിന്റെ വലിയ ലക്ഷ്യം. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സ്പേസ് എക്സ് നാസയോട് റെഡ് പ്ലാനറ്റിൽ ലാൻഡിങ് സൈറ്റുകൾ നൽകണമെന്ന് അഭ്യർഥിച്ചിരുന്നു.

മനുഷ്യനെ ചൊവ്വയിലേക്ക് എത്തിക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള പൂർണ്ണമായും പുഃനരുപയോഗിക്കാവുന്ന വാഹനമായ സ്റ്റാർ‌ഷിപ്പ് (മുൻപ് ബി‌എഫ്‌ആർ എന്നറിയപ്പെട്ടിരുന്നു) ആണ് സ്‌പേസ് എക്സ് നിർമ്മിക്കുന്നത്.