ചൊവ്വയിലെ മണ്ണും പാറകളും ഭൂമിയിലേക്ക് കൊണ്ടുവരാൻ നാസ ഒരുങ്ങുന്നു. അടുത്ത ദശകത്തിൽ നടക്കാനിരിക്കുന്ന മാർസ് സാംപിൾ റിട്ടേൺ (എംഎസ്ആർ) പ്രോഗ്രാം പ്രകാരം ഭൂമിയിലെ വിശകലനത്തിനും പരീക്ഷണത്തിനുമായി ചൊവ്വയിലെ പാറ, മണ്ണ്, അന്തരീക്ഷം എന്നിവയുടെ സാംപിളുകൾ ശേഖരിക്കാനാണ് ലക്ഷ്യമിടുന്നത്. നാസ മുൻപ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചൊവ്വയിലെ മണ്ണും പാറകളും ഭൂമിയിലേക്ക് കൊണ്ടുവരാൻ നാസ ഒരുങ്ങുന്നു. അടുത്ത ദശകത്തിൽ നടക്കാനിരിക്കുന്ന മാർസ് സാംപിൾ റിട്ടേൺ (എംഎസ്ആർ) പ്രോഗ്രാം പ്രകാരം ഭൂമിയിലെ വിശകലനത്തിനും പരീക്ഷണത്തിനുമായി ചൊവ്വയിലെ പാറ, മണ്ണ്, അന്തരീക്ഷം എന്നിവയുടെ സാംപിളുകൾ ശേഖരിക്കാനാണ് ലക്ഷ്യമിടുന്നത്.

ADVERTISEMENT

നാസ മുൻപ് ചൊവ്വയിലേക്ക് നിരവധി റോവറുകൾ അയച്ചിട്ടുണ്ട്. പക്ഷേ ഒരു പേടകത്തിനോ റോബോട്ടിനോ സാംപിളുകൾ തിരികെ കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല. എന്നാൽ, ഇക്കാര്യം നടപ്പിലാക്കാൻ തന്നെയാണ് നാസയുടെ പദ്ധതി. യൂറോപ്യൻ ബഹിരാകാശ ഏജൻസിയുമായി സഹകരിച്ച് നടപ്പിലാക്കിയ ഈ നിർദ്ദിഷ്ട എംഎസ്ആർ പദ്ധതിക്കായുള്ള നിർദേശങ്ങൾ വർഷങ്ങളായി നടക്കുന്നുണ്ട്. ഇപ്പോൾ ഇതിനൊരു രൂപമാകാന്‍ പോകുകയാണ്. പദ്ധതിയെ നയിക്കാൻ ഒരാളെയും നാസ അന്വേഷിക്കുന്നുണ്ട്

ADVERTISEMENT

യുഎസ് സർക്കാരിന്റെ ജോബ് വെബ്സൈറ്റിൽ പോസ്റ്റുചെയ്ത എം‌എസ്‌ആർ പ്രോഗ്രാം ഡയറക്ടർക്കുള്ള ജോലിക്ക് 188,066 ഡോളർ വരെ വാർഷിക ശമ്പളമാണ് വാഗ്ദാനം ചെയ്യുന്നത്. മുഴുവൻ പദ്ധതികളുടെയും മേൽനോട്ടം വഹിക്കാൻ ഡയറക്ടർക്ക് ഉത്തരവാദിത്തമുണ്ടാകും. മിഷൻ രൂപീകരണത്തിന്റെ പ്രാരംഭ ആസൂത്രണ ഘട്ടങ്ങൾ മുതൽ രൂപകൽപ്പനയും വികസനവും വഴി അന്തിമ ദൗത്യം വരെ എം‌എസ്‌ആർ പ്രോഗ്രാം ഡയറക്ടരുടെ നേതൃത്വത്തിലായിരിക്കും. അപേക്ഷകർക്ക് ബഹിരാകാശ യാത്രാ പ്രോഗ്രാമുകളിലുള്ള പരിചയവും ശാസ്ത്രമേഖലയിൽ ബിരുദവും ഉണ്ടായിരിക്കണം. ജോലി വാഷിംഗ്ടൺ, ഡിസിയിൽ ആണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 5 ആണ്.

ADVERTISEMENT

നാസ ഇതുവരെ ചൊവ്വയിലേക്ക് നാല് റോവറുകൾ അയച്ചിട്ടുണ്ട്. അവയിൽ ഗ്രഹത്തിന്റെ മണ്ണ്, കാലാവസ്ഥ, അന്തരീക്ഷം എന്നിവയും അതിലേറെയും പരീക്ഷിക്കാൻ കഴിയുന്ന നിരവധി ഉപകരണങ്ങൾ സജ്ജീകരിച്ചിരിക്കുന്നു. റോവറുകൾ ചൊവ്വയിൽ നിന്ന് അവിശ്വസനീയമായ ഡേറ്റയും ഫോട്ടോകളും അയക്കുന്നുണ്ട്. ഇത് ഗ്രഹത്തിന്റെ രഹസ്യങ്ങൾ കണ്ടെത്താൻ സഹായിച്ചു.

കൂടുതൽ വിശകലനത്തിനും പരിശോധനയ്ക്കുമായി സാംപിളുകൾ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരുന്നത് ‘ചൊവ്വയുടെ റോബോട്ടിക് പര്യവേക്ഷണത്തിന്റെ അടുത്ത യുക്തിസഹമായ നടപടിയാണ്’ എന്ന് ഇഎസ്എ വെബ്‌സൈറ്റിൽ പറയുന്നുണ്ട്.

സാംപിൾ ശേഖരണം, വീണ്ടെടുക്കൽ, ഫ്ലൈറ്റ് ഹോം എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ലോഞ്ചുകൾ ഉൾക്കൊള്ളുന്നതാണ് എംഎസ്ആർ പ്രോജക്റ്റ്.