കൊറോണവൈറസിൽ നിന്ന് സ്വയം പരിരക്ഷിക്കാൻ ചൈനക്കാർ ധരിക്കുന്നത് 'ഹാർഡ്‌കോർ മാസ്കുകൾ' ആണെന്ന് സോഷ്യൽമീഡിയയിൽ വ്യാപകമായി ചർച്ച ചെയ്യുന്നു. ആരോഗ്യ സുരക്ഷയുള്ള മാസ്കുകൾ ഓൺലൈനിലും മറ്റു കടകളിലും കിട്ടാതെ വന്നതോടെ മിക്കവരും സ്വയം മുഖംമൂടികൾ നിർമിച്ച് ധരിക്കുകയാണ്. ഇതല്ലാതെ മറ്റുമാർഗ്ഗങ്ങളിലെന്നാണ് മിക്കവരും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊറോണവൈറസിൽ നിന്ന് സ്വയം പരിരക്ഷിക്കാൻ ചൈനക്കാർ ധരിക്കുന്നത് 'ഹാർഡ്‌കോർ മാസ്കുകൾ' ആണെന്ന് സോഷ്യൽമീഡിയയിൽ വ്യാപകമായി ചർച്ച ചെയ്യുന്നു. ആരോഗ്യ സുരക്ഷയുള്ള മാസ്കുകൾ ഓൺലൈനിലും മറ്റു കടകളിലും കിട്ടാതെ വന്നതോടെ മിക്കവരും സ്വയം മുഖംമൂടികൾ നിർമിച്ച് ധരിക്കുകയാണ്. ഇതല്ലാതെ മറ്റുമാർഗ്ഗങ്ങളിലെന്നാണ് മിക്കവരും പറയുന്നത്.

ADVERTISEMENT

കൊറോണവൈറസ് അടിയന്തരാവസ്ഥയ്ക്കിടയിൽ അവശ്യവസ്തുക്കളായ മാസ്കുകൾ, ഭക്ഷണപദാർഥങ്ങൾ എന്നിവയ്ക്ക് അമിത വില ഈടാക്കുന്നുണ്ടോ തുടങ്ങി എല്ലാ കാര്യങ്ങളും ചൈനീസ് അധികൃതർ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. കൊറോണ വൈറസ് കൂടുതൽ പ്രദേശങ്ങളിൽ റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയതോടെ ചൈനയിൽ മെഡിക്കൽ ഫെയ്‌സ് മാസ്കുകളുടെ ആവശ്യം കുത്തനെ കൂടിയിട്ടുണ്ട്.

ADVERTISEMENT

എന്നാൽ, ചിലർ അവരുടെ സ്വന്തം ഡിസൈൻ പ്രകാരം മുഖംമൂടികൾ നിർമിക്കുകയും ചിത്രങ്ങൾ സോഷ്യൽമീഡിയകയിൽ പോസ്റ്റ് ചെയ്യുന്നുമുണ്ട്. ചൈനയിലെ വെയ്‌ബോ സോഷ്യൽ നെറ്റ്‌വർക്കിൽ ‘നിങ്ങൾ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഹാർഡ്‌കോർ മാസ്‌ക്’ എന്ന ഹാഷ്‌ടാഗ് ട്രന്റിങ്ങാണ്. അസാധാരണമായ മുഖംമൂടികൾ ധരിച്ച കൂട്ടുകാരുടെ ഫോട്ടോകൾ ഈ ഹാഷ്ടാഗിനൊപ്പം ഷെയർ ചെയ്യുന്നുണ്ട്. ഹാഷ്‌ടാഗ് ഇതിനകം തന്നെ 36 കോടി വ്യൂകൾ പിന്നിട്ടു.

ADVERTISEMENT

ചൈനീസ് വ്യവസായ, വിവരസാങ്കേതിക മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യവ്യാപകമായി രണ്ടു കോടി മെഡിക്കൽ മാസ്കുകൾ ഉൽ‌പാദിപ്പിക്കപ്പെടുന്നുണ്ടെന്നാണ്. 154,500 പ്രൊട്ടക്റ്റീവ് സ്യൂട്ടുകളും 133,600 കൂടുതൽ വിപുലമായ റെസ്പിറേറ്ററി മാസ്കുകളും വുഹാനിലേക്ക് വിതരണം ചെയ്യുന്നുണ്ട്.