യാത്രക്കാരെ കോവിഡ് 19ല്‍ നിന്നും സുരക്ഷിതമാക്കാന്‍ അണുനാശിനി ബൂത്തുമായി ഹോങ്കോങ് രാജ്യാന്തര വിമാനത്താവളം. 40 സെക്കൻഡ് കൊണ്ട് ഓരോ യാത്രക്കാരന്റെ ശരീരത്തിലേയും വസ്ത്രങ്ങളിലേയും സൂഷ്മാണുക്കളെ നശിപ്പിക്കാന്‍ ഈ അണുനാശിനി സംവിധാനത്തിനാകും. നാനോ സൂചികളുടെ സഹായത്തോടെയാണ് ഇവയുടെ പ്രവര്‍ത്തനം. യാത്രക്കാരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യാത്രക്കാരെ കോവിഡ് 19ല്‍ നിന്നും സുരക്ഷിതമാക്കാന്‍ അണുനാശിനി ബൂത്തുമായി ഹോങ്കോങ് രാജ്യാന്തര വിമാനത്താവളം. 40 സെക്കൻഡ് കൊണ്ട് ഓരോ യാത്രക്കാരന്റെ ശരീരത്തിലേയും വസ്ത്രങ്ങളിലേയും സൂഷ്മാണുക്കളെ നശിപ്പിക്കാന്‍ ഈ അണുനാശിനി സംവിധാനത്തിനാകും. നാനോ സൂചികളുടെ സഹായത്തോടെയാണ് ഇവയുടെ പ്രവര്‍ത്തനം.

ADVERTISEMENT

യാത്രക്കാരെ പൂര്‍ണ്ണമായും അണുമുക്തമാക്കി സുരക്ഷിതരാക്കുന്ന സംവിധാനമാണിതെന്നാണ് ഹോങ്കോങ് വിമാനത്താവള അധികൃതരുടെ അവകാശവാദം. പലഘട്ടങ്ങളിലായി നടക്കുന്ന കോവിഡ് 19 മുന്‍കരുതലുകളുടെ ഭാഗമായാണ് അണുനശീകരണ ബൂത്തും ഇവര്‍ സ്ഥാപിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ യാത്രക്കാരുടെ ശരീര ഊഷ്മാവ് പരിശോധനയാണ് നടക്കുക. പിന്നീടാണ് അണുനാശിനി ബൂത്തിലേക്ക് യാത്രികരെത്തുക. 

ADVERTISEMENT

ആകെ 40 സെക്കൻഡിനുള്ളില്‍ യാത്രക്കാരുടെ വസ്ത്രത്തിലേയും ശരീരത്തിലേയും രോഗാണുക്കളേയും ബാക്ടീരിയകളേയും നശിപ്പിക്കാന്‍ ഈ ബൂത്തിന് സാധിക്കുമെന്നാണ് നിര്‍മ്മാതാക്കളുടെ വാദം. നാനോ സൂചികളും ഫോട്ടോകാറ്റലിസ്റ്റ് സാങ്കേതികവിദ്യയുമാണ് ഇതിനായി ഉപയോഗിക്കുന്നതെന്ന് ഹോങ്കോങ് വിമാനത്താവള വക്താവ് അറിയിച്ചത്. നിലവില്‍ വിമാനത്താവളത്തിലെ ജീവനക്കാരിലാണ് അണുനശീകരണം ബൂത്ത് പരീക്ഷിക്കുന്നത്. വൈകാതെ എല്ലാ യാത്രികര്‍ക്കും ഈ സൗകര്യം ലഭ്യമാകും. 

ADVERTISEMENT

വിമാനത്താവളം നിശ്ചിത ഇടവേളകളില്‍ അണുവിമുക്തമാക്കുന്ന ജീവനക്കാര്‍ക്ക് പുറമേ റോബോട്ടുകളേയും കോവിഡിനെതിരായ പോരാട്ടത്തില്‍ ഹോങ്കോങ് വിമാനത്താവളം ഉപയോഗിക്കുന്നുണ്ട്. വായുവിലെ അണുനശീകരണവും അള്‍ട്രാവൈലറ്റ് കിരണങ്ങൾ ഉപയോഗിച്ചുള്ള അണുനശീകരണവുമാണ് റോബോട്ടുകള്‍ നടത്തുന്നത്. ശുചിമുറികള്‍ 99 ശതമാനം വരെ അണുവിമുക്തമാക്കാന്‍ ഈ റോബോട്ടുകള്‍ക്ക് സാധിക്കും.