രാജ്യത്തെ കോവിഡ്-19 വാക്സിൻ വികസനം ക്രിയാത്മക ദിശയിലേക്ക് നീങ്ങുന്നുവെന്ന് റിപ്പോർട്ട്.‌‌‌‌‌‌‌‌‌ വാക്സിൻ പരീക്ഷണം അടുത്ത ഒരു മാസം വളരെ നിർണായകമാണെന്നാണ് ഭാരത് ബയോടെക് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഡോ. കൃഷ്ണ മോഹൻ എല്ല പറഞ്ഞത്. കോവിഡ് -19 വാക്സിൻ വികസിപ്പിക്കുന്നതിനായി വിസ്കോൺസിൻ സർവകലാശാല, ഇന്ത്യൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തെ കോവിഡ്-19 വാക്സിൻ വികസനം ക്രിയാത്മക ദിശയിലേക്ക് നീങ്ങുന്നുവെന്ന് റിപ്പോർട്ട്.‌‌‌‌‌‌‌‌‌ വാക്സിൻ പരീക്ഷണം അടുത്ത ഒരു മാസം വളരെ നിർണായകമാണെന്നാണ് ഭാരത് ബയോടെക് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഡോ. കൃഷ്ണ മോഹൻ എല്ല പറഞ്ഞത്. കോവിഡ് -19 വാക്സിൻ വികസിപ്പിക്കുന്നതിനായി വിസ്കോൺസിൻ സർവകലാശാല, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ച് (ഐസിഎംആർ), ഫിലാഡൽഫിയയിലെ തോമസ് ജെഫേഴ്സൺ യൂണിവേഴ്സിറ്റി എന്നിവയുമായി കമ്പനി സഹകരിക്കുന്നുണ്ട്.

ADVERTISEMENT

വാക്സിൻ വികസനം ക്രിയാത്മക ദിശയിലേക്കാണ് നീങ്ങുന്നതെന്ന് ഐ‌എ‌എൻ‌എസുമായി സംസാരിച്ച മോഹൻ പറഞ്ഞു. അടുത്ത ഒരു മാസം വളരെ നിർണായകമാണ്. ഞാൻ ഒരു ശാസ്ത്രജ്ഞനാണ്, ശാസ്ത്രത്തിൽ ഞാൻ വിശ്വസിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. വാക്‌സിൻ ഉൽപാദനത്തെക്കുറിച്ചുള്ള ഭാരത് ബയോടെക്കിന്റെ പദ്ധതികളെക്കുറിച്ച് ചോദിച്ച സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, വർഷാവസാനത്തോടെ 60 ദശലക്ഷം ഡോസ് കോവിഡ് -19 വാക്സിൻ ഉത്പാദിപ്പിക്കാൻ പദ്ധതിയിട്ടിരിക്കുകയാണെന്ന് എല്ല പറഞ്ഞു. വാക്സിൻ വികസിപ്പിക്കുന്നതിന് കമ്പനി കഠിനമായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ADVERTISEMENT

വാക്സിൻ വികസനവുമായി ബന്ധപ്പെട്ട ഗവേഷണ പുരോഗതിയെക്കുറിച്ച് അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചെങ്കിലും ശാസ്ത്രത്തിൽ കാര്യങ്ങൾ മാറാമെന്നും അദ്ദേഹം സൂചിപ്പിച്ചു. കാര്യങ്ങൾ ക്രിയാത്മകമായി നീങ്ങുന്നില്ലെങ്കിൽ ഞാൻ നിങ്ങളോട് സംസാരിക്കുകയില്ല. ഞങ്ങൾ നിർണായക ഘട്ടത്തിലാണ്, ഡോസുകളുടെ എണ്ണത്തെക്കുറിച്ച് അഭിപ്രായം പറയാൻ ഇപ്പോൾ കഴിയില്ലെന്നും മോഹൻ കൂട്ടിച്ചേർത്തു.

ADVERTISEMENT

മനുഷ്യ പരീക്ഷണങ്ങൾ കുറഞ്ഞത് 6 മാസത്തിനുള്ളിൽ ആരംഭിക്കുമെന്ന് ഐസിഎംആർ പറയുന്നു. വാക്‌സിനിലെ മനുഷ്യ പരീക്ഷണങ്ങളുടെ തുടക്കത്തെക്കുറിച്ച് ചോദിച്ച മോഹൻ പറഞ്ഞത്, നമുക്ക് ശാസ്ത്രത്തിലൂടെ പോകാം. മനുഷ്യ പരീക്ഷണങ്ങളുടെ തുടക്കത്തെക്കുറിച്ച് എനിക്ക് അഭിപ്രായം പറയാൻ കഴിയില്ല എന്നാണ്.

വാക്സിൻ സംബന്ധിച്ച് ഞങ്ങൾ വളരെയധികം പരിശ്രമിക്കുന്നുണ്ടെന്നും ഇത് ജനങ്ങൾക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിൻ വികസനം ആഗോള മാധ്യമങ്ങൾ വളരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മോഹൻ ഇതുവരെ കൈവരിച്ച പുരോഗതിയെക്കുറിച്ചും അടുത്ത മാസത്തേക്ക് നിശ്ചയിച്ചിട്ടുള്ള ഏതെങ്കിലും ലക്ഷ്യങ്ങളെക്കുറിച്ചും എന്തെങ്കിലും അഭിപ്രായം പറയുന്നതിൽ നിന്ന് വിട്ടുനിന്നു.

English Summary: COVID-19 vaccine development moving positively, next one month crucial: Bharat Biotech