കൊറോണവൈറസിനെതിരെ വാക്സിൻ വികസിപ്പിക്കാനുള്ള ഓട്ടത്തിൽ മുന്നിട്ടു നിൽക്കുന്നവരിൽ ഒന്നാണ് ഓക്സ്ഫോർഡ് സർവകലാശാല. ഓക്സ്ഫോർഡ് സർവകലാശാലയിലെ ശാസ്ത്രജ്ഞർ ആസൂത്രണം ചെയ്തതനുസരിച്ച് എല്ലാം നടക്കുന്നുവെങ്കിൽ ഈ ഒക്ടോബറോടെ കോവിഡ്–19 വാക്സിൻ ജനങ്ങൾക്ക് ലഭിക്കും. ഇതോടൊപ്പം തന്നെ, ഓക്സ്ഫോർഡ് പരീക്ഷണങ്ങൾക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊറോണവൈറസിനെതിരെ വാക്സിൻ വികസിപ്പിക്കാനുള്ള ഓട്ടത്തിൽ മുന്നിട്ടു നിൽക്കുന്നവരിൽ ഒന്നാണ് ഓക്സ്ഫോർഡ് സർവകലാശാല. ഓക്സ്ഫോർഡ് സർവകലാശാലയിലെ ശാസ്ത്രജ്ഞർ ആസൂത്രണം ചെയ്തതനുസരിച്ച് എല്ലാം നടക്കുന്നുവെങ്കിൽ ഈ ഒക്ടോബറോടെ കോവിഡ്–19 വാക്സിൻ ജനങ്ങൾക്ക് ലഭിക്കും.

ADVERTISEMENT

ഇതോടൊപ്പം തന്നെ, ഓക്സ്ഫോർഡ് പരീക്ഷണങ്ങൾക്ക് ശേഷം വാക്സിൻ നിർമിക്കാൻ ഉത്തരവാദിത്തമുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനി ആസ്ട്രാസെനെക്ക മൂന്നു കോടി ഡോസ് വാക്സിൻ ഉത്പാദിപ്പിക്കാനാണ് ഒരുങ്ങുന്നത്. ഓക്സ്ഫോർഡിലെ ഗവേഷകൻ സൂചിപ്പിച്ചതു പ്രകാരം ക്ലിനിക്കൽ പരീക്ഷണങ്ങളിൽ നിന്നുള്ള ഫലങ്ങൾ ഓഗസ്റ്റ്, സെപ്റ്റംബറോടെ പുറത്തുവരും. വാക്സിൻ ഒക്ടോബറോടെ വിപണിയിലെത്തുമെന്നും പ്രതീക്ഷിക്കുന്നു.

ADVERTISEMENT

നിലവിൽ ഓക്സ്ഫോർഡ് സർവകലാശാല ഗവേഷകർ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വാക്സിനുകൾ നിർമിക്കാൻ പോകുന്നുവെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും പ്രഖ്യാപിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ ഉൽ‌പാദക കമ്പനികളിലൊന്നായ സെറം ഇന്ത്യ, കോവിഡ് -19 വാക്സിൻ വെറും 1,000 രൂപയ്ക്ക് ലഭ്യമാക്കുമെന്നും അറിയിച്ചിരുന്നു.

ADVERTISEMENT

മൃഗങ്ങളിലെ പരീക്ഷണങ്ങളിൽ ഓക്സ്ഫോർഡ് ChAdOx1 വാക്സിൻ വിജയകരമാണെന്നും ഇപ്പോൾ മനുഷ്യരിൽ പരീക്ഷിക്കപ്പെടുന്നുണ്ടെന്നും ഫലങ്ങളെല്ലാം അനുകൂലമാണെന്നും പ്രൊഫസർ ഹിൽ പറഞ്ഞു. ഈ വാക്സിൻ ചിമ്പാൻസികളിലെ പരീക്ഷണങ്ങളിൽ വളരെ നല്ല ഫലങ്ങൾ കാണിക്കുന്നു, ഇതിനകം തന്നെ മനുഷ്യ പരീക്ഷണങ്ങളുടെ അടുത്ത ഘട്ടത്തിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

ഓക്സ്ഫോർഡ് നടത്തിയ വാക്സിൻ ഇപ്പോൾ കൂടുതൽ പേരിൽ പരീക്ഷണത്തിന് വിധേയമല്ല. യുണൈറ്റഡ് അറബ് എമിറേറ്റിലെ മനുഷ്യരിൽ കോവിഡ് -19 വാക്സിൻ പരീക്ഷിക്കാൻ റെഗുലേറ്ററിയുടെ അനുമതി ലഭിച്ചതായി ബെയ്ജിങ് ആസ്ഥാനമായുള്ള ചൈന നാഷണൽ ബയോടെക് ഗ്രൂപ്പ് കമ്പനി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഈ വാക്സിനുകൾ അംഗീകരിക്കപ്പെടുമ്പോൾ, കോവിഡ്-19 ലോകത്തിൽ നിന്ന് നീക്കംചെയ്യാൻ വൻതോതിലുള്ള ഉത്പാദനം വേണ്ടിവരും.

English Summary: COVID-19 vaccine by October 2020