ബഹിരാകാശത്ത് ഭൂമിയെ വലംവയ്ക്കുന്ന രാജ്യാന്തര ബഹിരാകാശ നിലയം (ഇന്റർനാഷണൽ സ്‌പെയ്‌സ്‌ സെന്റർ) വരും ദിവസങ്ങളിൽ കേരളത്തിൽ നിന്നു ദൃശ്യമാകും. സന്ധ്യയ്ക്ക് 7.44 മുതലാണ് കേരളത്തിൽ നിന്നു ദൃശ്യമാകുംവിധം ആകാശത്തൂടെ ഐഎസ്എസ് കടന്നു പോകുന്നത്. തെക്ക് ചക്രവാളത്തോടുചേർന്ന് ഒരു നക്ഷത്രം കണക്കെ ഉദിച്ചുയരുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബഹിരാകാശത്ത് ഭൂമിയെ വലംവയ്ക്കുന്ന രാജ്യാന്തര ബഹിരാകാശ നിലയം (ഇന്റർനാഷണൽ സ്‌പെയ്‌സ്‌ സെന്റർ) കേരളത്തിൽ കണ്ടു തുടങ്ങി. വരും ദിവസങ്ങളിലും കേരളത്തിൽ നിന്നു ദൃശ്യമാകും. തിങ്കളാഴ്ച സന്ധ്യയ്ക്ക് 7.44 മുതലാണ് കേരളത്തിൽ നിന്നു ദൃശ്യമാകുംവിധം ആകാശത്തൂടെ ഐഎസ്എസ് കടന്നു പോയത്.

തെക്ക് ചക്രവാളത്തോടുചേർന്ന് ഒരു നക്ഷത്രം കണക്കെ ഉദിച്ചുയരുന്ന ബഹിരാകാശ നിലയം തലയ്ക്കു മുകളിലൂടെ ശോഭയോടെയാണ് കടന്നുപോയത്. മിക്കവരും ചിത്രങ്ങൾ പകർത്തി സോഷ്യൽമീഡിയകളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരം ആകാശത്ത് പ്രത്യക്ഷ നിലയം, തെക്ക് ചക്രവാളത്തോടുചേർന്നാണ് കണ്ടു തുടങ്ങിയത്. പിന്നീട് വടക്കുകിഴക്കായി ചക്രവാളത്തിൽ അസ്തമിച്ചു. 75 ഡിഗ്രിവരെ ഉയരത്തിലെത്തിയതിനാൽ തിങ്കളാഴ്ച നിലയം വളരെ നന്നായി കാണാൻ കഴിഞ്ഞു. 

ADVERTISEMENT

ഈ മാസം 19 വരെ ഈ വിസ്മയക്കാഴ്ച

ഈ മാസം 19 വരെ ഈ വിസ്മയക്കാഴ്ച ആകാശത്തു കാണാം. ജൂലൈ 16-ന് രാവിലെ 5.41-മുതൽ ആറുമിനിറ്റ് നിലയം കാണാൻ സാധിക്കും. അന്ന് വടക്കുദിക്കിലായി കണ്ടുതുടങ്ങി തെക്കുകിഴക്കായി അസ്തമിക്കുന്ന നിലയം 46 ഡിഗ്രി ഉയരത്തിൽ എത്തും.  ചക്രവാളത്തോടു ചേർന്നാണ് ഉദിക്കുന്നതും അസ്തമിക്കുന്നതും. അന്നു വൈകിട്ട് നിലയം വീണ്ടും കാണാൻ സാധിക്കും. 7.02-ന് വടക്കുദിക്കിൽ 20 ഡിഗ്രി ഉയരത്തിൽ പ്രത്യക്ഷപ്പെട്ട് വടക്കുകിഴക്കായി നിലയം അസ്തമിക്കും. 

ഫോട്ടോ: ചന്ദ്രശേഖർ രമേശ്
ADVERTISEMENT

ജൂലൈ 17-ന് രാവിലെ 4.54-മുതൽ അഞ്ചുമിനിറ്റുവരെ നിലയം കാണാം. വടക്കുദിക്കിൽ 10 ഡിഗ്രി ഉയരത്തിൽ പ്രത്യക്ഷപ്പെടും. 20 ഡിഗ്രിവരെ മാത്രമാവും ഉയരുക. കിഴക്കുദിക്കിലായി അസ്തമിക്കും. ജൂലൈ പതിനെട്ടിന് രാവിലെ 5.42-മുതൽ വീണ്ടും അഞ്ചുമിനിറ്റ് നിലയം ആകാശത്തു പ്രത്യക്ഷപ്പെടും. പടിഞ്ഞാറ് 11 ഡിഗ്രി ഉയരത്തിൽ കണ്ടുതുടങ്ങി 27 ഡിഗ്രിവരെ ഉയരുകയും തെക്ക് അസ്തമിക്കുകായും ചെയ്യും. ജൂലൈ 19-ന് നിലയം വളരെ നന്നായി കാണാനാൻ സാധിക്കും. അതിരാവിലെ 4.55-മുതൽ വടക്കുപടിഞ്ഞാറ് 29 ഡിഗ്രി ഉയരത്തിലാവും പ്രത്യക്ഷപ്പെടുക. 70 ഡിഗ്രിവരെ ഉയരും. തെക്കുദിക്കിലായി അസ്തമിക്കും.

ഭൂമിയിൽ നിന്ന് ഏതാണ്ട് 400 കിലോമീറ്റർ ഉയരത്തിലാണ് നിലയം ഭൂമിയെ ചുറ്റിക്കറങ്ങുന്നത്. സഞ്ചാരവേഗം സെക്കൻഡിൽ 7.66 കിലോമീറ്റർ, മണിക്കൂറിൽ 27,600 കിലോമീറ്റർ. 92.68 മിനിറ്റുകൊണ്ട് ഭൂമിയെ ഒരുതവണ ചുറ്റിവരും. ഒരു ദിവസം 15.54 തവണയാണ് നിലയം ഭൂമിയെ ചുറ്റുക. ആറുപേർക്ക് താമസിക്കാൻ സൗകര്യമുള്ള  നിലയത്തിൽ ഇപ്പോൾ അഞ്ചുപേരുണ്ട്. അമേരിക്ക, റഷ്യ, കാനഡ, ജപ്പാൻ, ബ്രസീൽ, യൂറോപ്യൻ സ്പേസ് ഏജൻസിയിലെ ആറ് രാജ്യങ്ങൾ എന്നിവർ ചേർന്ന് നിർമിച്ച രാജ്യാന്തര ബഹിരാകാശനിലയം 1998ൽ നവംബർ 20 നാണ് വിക്ഷേപിച്ചത്.

ADVERTISEMENT

English Summary: ISS sighting is possible from Kerala